Bigg Boss Malayalam, 07 July 2018 Episode:14 : ബിഗ് ബോസ് രണ്ടാം ആഴ്ച്ച പിന്നിട്ടപ്പോള്‍ മത്സരാർത്ഥികളുടെ പ്രകടനങ്ങള്‍ വിലയിരുത്താനായി അവതാരകനായ മോഹന്‍ലാല്‍ എത്തി. പേളി മാണിയോട് എന്നും സങ്കടപ്പെട്ട് ഇരിക്കരുതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഓരോ അംഗങ്ങളേയും പേരെടുത്ത് വിളിച്ച് മോഹന്‍ലാല്‍ വിശേഷങ്ങള്‍ ചോദിച്ചു. കഴിഞ്ഞ ആഴ്ച്ചയിലെ ക്യാപ്റ്റ്നായ രഞ്ജിനിയെ കുറിച്ച് ഓരോ മത്സരാര്‍ത്ഥികളോടും മോഹന്‍ലാല്‍ അഭിപ്രായം ചോദിച്ചു. രഞ്ജിനിയെ ചൊറിയാന്‍ നോക്കിയവരെ രഞ്ജിനി തിരിച്ചും ചൊറിഞ്ഞതായി ശ്വേത മേനോന്‍ പറഞ്ഞു. രഞ്ജിനി വളരെ സ്മാര്‍ട്ട് ആയ ക്യാപ്റ്റനാണെന്ന് പേളി പറഞ്ഞു.

ശ്രീലക്ഷ്മി എന്താണ് എപ്പോഴും കരയുന്നതെന്ന് മോഹന്‍ലാല്‍ ചോദിച്ചു. എപ്പോഴും കരയാറില്ലെന്ന് ശ്രീലക്ഷ്മി പറഞ്ഞു. രഞ്ജിനി ക്യാപ്റ്റനെന്ന നിലയില്‍ നല്ല ക്യാപ്റ്റനാണെന്ന് ശ്രീലക്ഷ്മി പറഞ്ഞു. ദേഷ്യം ഉണ്ടായാല്‍ അത് പെട്ടെന്ന് മാറുന്നയാളാണെന്നും ശ്രീലക്ഷ്മി അഭിപ്രായപ്പെട്ടു. രഞ്ജിനിയുമായി നല്ല സൗഹൃദമാണെന്ന് ഹിമ ശങ്കര്‍ പറഞ്ഞു. ഹിമ കത്തി കൊണ്ട് അര്‍ച്ചനയെ കുത്താന്‍ ശ്രമിച്ചോയെന്ന് മോഹന്‍ലാല്‍ ചോദിച്ചു. എന്നാല്‍ ചിരിച്ചു കൊണ്ട് ഓര്‍മ്മയില്ലാതെ ആണ് കത്തി എടുത്ത് വഴക്കിട്ടതെന്ന് ഹിമ പറഞ്ഞു. എന്നാല്‍ ചിരിച്ചു കൊണ്ടാണ് പലരും കൊല്ലുന്നതെന്ന് മോഹന്‍ലാല്‍ തമാശയായി പറഞ്ഞു.

മോഹന്‍ലാല്‍ ബിഗ് ബോസില്‍

ക്യാപ്റ്റനെന്ന നിലയില്‍ രഞ്ജിനി കുഴപ്പമില്ലെന്നായിരുന്നു അരിസ്റ്റോ സുരേഷിന്റെ അഭിപ്രായം. ഗുണങ്ങളേക്കാള്‍ ദോശങ്ങളുളള വ്യക്തിയാണ് രഞ്ജിനിയെന്ന് അനൂപ് ചന്ദ്രന്‍ പറഞ്ഞു. അരിസ്റ്റോ സുരേഷിന് ദിയ സനയോട് എന്താണ് പ്രത്യേക സ്നേഹമെന്ന് മോഹന്‍ലാല്‍ ചോദിച്ചു. ദിയയെ കുറിച്ചുളള കഥ കേട്ടത് കൊണ്ടാണ് അതെന്ന് സുരേഷ് പറഞ്ഞു. ബിഗ് ബോസ് ഹൗസില്‍ നന്നായി അഭിനയിക്കുന്ന ആള്‍ ആരാണെന്ന് മോഹന്‍ലാല്‍ ചോദിച്ചു. നേരത്തേ രഞ്ജിനിയെ കുറിച്ച് സുരേഷ് പറഞ്ഞതാണ് മോഹന്‍ലാല്‍ ചോദിച്ചത്.

ബഷീര്‍ ബാഷി എന്തിനാണ് ശ്വേതയോട് പൊട്ടിത്തെറിച്ചതെന്ന ചോദ്യത്തിന് പാത്രം കഴുകാന്‍ സഹായിക്കാത്തത് കൊണ്ടാണെന്ന് ബഷീര്‍ പറഞ്ഞു. അതേസമയം തനിക്ക് സുഖമില്ലാത്തത് കൊണ്ടാണ് താന്‍ പാത്രം കഴുകാന്‍ പോവാതിരുന്നതെന്ന് ശ്വേത പറഞ്ഞു. തന്നോട് ഒച്ചയില്‍ സംസാരിക്കാന്‍ മാത്രം ബഷീര്‍ വളര്‍ന്നിട്ടില്ലെന്നും ശ്വേത തുറന്നടിച്ചു. രണ്ട് ദിവസമായി അനൂപ് തന്നെ വ്യക്തിപരമായി ആക്രമിക്കുകയാണെന്നും ശ്വേത പരാതിപ്പെട്ടു.

ശ്വേതയെ പോലെ എല്ലാ കാര്യത്തിലും രഞ്ജിനി ഓടിനടന്ന് ചെയ്തില്ലെന്ന് സാബുമോന്‍ അഭിപ്രായപ്പെട്ടു. ശ്വേതയേക്കാള്‍ 50 ശതമാനം താഴെ മാത്രമെ രഞ്ജിനിക്ക് സാബു മാര്‍ക്ക് നല്‍കിയുളളു. നിഷ്കളങ്കമായി ഹിറ്റ്ലറ് ചിരിക്കുന്നത് പോലെയാണ് സാബു ചിരിക്കുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അര്‍ച്ചനയുടെ അച്ഛന്‍ സുഖമായിരിക്കുന്നെന്ന് മോഹന്‍ലാല്‍ അറിയിച്ചു.

ശ്വേതയുടെ നായകസ്ഥാനം തട്ടിയെടുക്കാന്‍ ശ്രീനിഷ് ബെല്‍റ്റ് പൊട്ടിച്ചെടുത്തത് മോഹന്‍ലാല്‍ ചോദ്യം ചെയ്തു. ഹിമ ശങ്കറിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ശ്രീനിഷ് പാതിരാത്രി ശ്വേത ഉറങ്ങിക്കിടക്കുമ്പോള്‍ ബെല്‍റ്റ് പൊട്ടിച്ചത്. ഈയാഴ്ച്ച പുറത്താകേണ്ടവരുടെ പെട്ടി തയ്യാറാക്കി വെക്കാന്‍ മോഹന്‍ലാല്‍ പറഞ്ഞു. ഹിമ ശങ്കര്‍ സുരക്ഷിതയാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അനൂപ്, സുരേഷ് പേളി എന്നിവരാണ് ഇപ്പോള്‍ പുറത്താകാന്‍ സാധ്യതയുളളത്. രുചികരമായ ഭക്ഷണം ഉണ്ടാക്കിയതിന് തന്നെ രഞ്ജിനി പുറത്തേക്ക് നോമിനേറ്റ് ചെയ്തപ്പോള്‍ മുതല്‍ താന്‍ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ അനുയോജ്യനല്ലെന്ന് മനസ്സിലായതായി അനൂപ് പറഞ്ഞു.

വീട്ടിലുളളത് പോലെയാണ് താന്‍ ഇവിടെയും പെരുമാറുന്നതെന്ന് പേളി പറഞ്ഞു. ‘പക്ഷെ മമ്മിയെ മിസ് ചെയ്യുന്നുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എല്ലാവരേയും മനസ്സിലായി വരുന്നുണ്ട്. എല്ലാവരേയും ആദ്യം മനസ്സിലാക്കണം. 16 പേരേയും നേരത്തേ അറിയില്ലായിരുന്നു’, പേളി പറഞ്ഞു. സുരേഷിനെ കാണാന്‍ ചാള്‍സ് ബ്രൗണ്‍സനെ പോലെ ഉണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. തനിക്കും അങ്ങനെ തോന്നിയിട്ടുളളതായി സുരേഷ് പറഞ്ഞു.

ഞായറാഴ്ച്ചയാണ് രണ്ടാമത്തെ മത്സരാര്‍ത്ഥി പുറത്താകുക. ഡേവിഡ് ജോണായിരുന്നു കഴിഞ്ഞയാഴ്ച്ച ആദ്യം പുറത്തായത്. നോമിന്റ്റ് ചെയ്യപ്പെട്ട് തിരഞ്ഞെടുക്കപ്പെട്ട മൂന്ന് പേരില്‍ ഒരാളാണ് പുറത്താവുക. ഏറെ ആരാധകരുളള പേളി മാണി പരിപാടിയില്‍ നിന്നും പുറത്തുപോകാന്‍ സാധ്യതയില്ല. ബിഗ് ബോസ് ഹൗസില്‍ അച്ചടക്കത്തോടേയും സൗമ്യമായും പെരുമാറുന്ന പേളിക്ക് സോഷ്യല്‍മീഡിയയിലും പിന്തുണ ലഭിക്കുന്നുണ്ട്, അനൂപ് ചന്ദ്രന്‍, അരിസ്റ്റോ സുരേഷ് എന്നിവരില്‍ ആരെങ്കിലും ആവും പുറത്താവാന്‍ സാധ്യതയേറെ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ