Bigg Boss Malayalam, 07 August 2018 Episode 44: ബിഗ് ബോസില്‍ ഈയാഴ്ചയിലെ ലക്ഷ്വറി പോയിന്റിനുളള ടാസ്കാണ് ബിഗ് ബോസ് നല്‍കിയത്. ഒരു ചക്രവ്യൂഹത്തിനിടയില്‍ ഒളിപ്പിച്ച പോയിന്റുകള്‍ കണ്ടെത്തുകയാണ് വേണ്ടത്. ബിഗ് ബോസ് നല്‍കിയ സൂചന അനുസരിച്ചാണ് മത്സരാര്‍ത്ഥികള്‍ നീങ്ങേണ്ടത്. എന്നാല്‍ മത്സരാര്‍ത്ഥികളെ വഴി തെറ്റിക്കാനായി ഒരു ദൂതനേയും നിയമിച്ചു. ബഷീറിനെയാണ് ദൂതനാക്കിയത്. ബഷീര്‍ മത്സരാര്‍ത്ഥികളെ വഴി തെറ്റിച്ചാല്‍ ബഷീറിന് പോയിന്റുകള്‍ ലഭിക്കും. അങ്ങനെയെങ്കില്‍ അടുത്ത ആഴ്ചയിലെ കാരണവരായി ബഷീറിനെ മറ്റ് മത്സരമില്ലാതെ തിരഞ്ഞെടുക്കും.

പോയിന്റിന്റെ നിരവധി പാത്രങ്ങള്‍ അടുക്കി വച്ചവയില്‍ ഒന്നിലാണ് നിധി ഒളിപ്പിച്ചിരിക്കുന്നത്. ഇതില്‍ കൃത്യമായി എത്തണം. ആദ്യം എത്തിയ അഞ്ജലി പരാജയപ്പെട്ടു. തുടര്‍ന്ന് സാബുവും രഞ്ജിനിയും പദ്ധതി തയ്യാറാക്കി. ഇതിന് ശേഷം സാബുവിന് പോയിന്റ് ഒളിപ്പിച്ച ബോക്സിലെത്താനുളള സൂചന ബിഗ് ബോസ് നല്‍കി. എന്നാല്‍ സാബുവും പരാജയപ്പെട്ടു. പിന്നീട് സുരേഷും തോറ്റ് പിന്‍വാങ്ങി. ബഷീറായിരിക്കാം രഹസ്യദൂതനെന്ന് സാബു മറ്റുളളവരോട് പറഞ്ഞു. തനിക്ക് സംശയം തോന്നാനുളള കാരണങ്ങളും സാബു പറഞ്ഞു. രഞ്ജിനിയും ഇത് ശരിവച്ചു. അടുത്തതായി ബഷീറിനെ മത്സരത്തിന് അയക്കാനായിരുന്നു ഇവരുടെ പദ്ധതി.

ബഷീറിനെ തുടര്‍ന്ന് കണ്‍ഫെഷന്‍ റൂമിലേക്ക് മത്സരാര്‍ത്ഥികള്‍ അയച്ചു. വീട് മുഴുവനും 250 പോയിന്റില്‍ കൂടുതല്‍ നേടിയാല്‍ ബഷീര്‍ തോല്‍ക്കുമെന്ന് ബിഗ് ബോസ് അറിയിച്ചു. എന്നാല്‍ മത്സരത്തില്‍ ബഷീറും പരാജയപ്പെട്ടു. 750 പോയിന്റുകള്‍ ഇതോടെ മത്സരാര്‍ത്ഥികള്‍ക്ക് നഷ്ടമായി. ഇതോടെ രണ്ട് പേര്‍ക്ക് ഒരുമിച്ച് മത്സരിക്കാമെന്ന് ബിഗ് ബോസ് അറിയിച്ചു. അനൂപും ഷിയാസും ആണ് മത്സരിക്കാനെത്തിയത്. 300 ലക്ഷ്വറി പോയിന്റുകളാണ് വിജയിച്ചാല്‍ ലഭിക്കുക. അനൂപും ഷിയാസും മത്സരിച്ച് 300 പോയിന്റുകള്‍ നേടി. പോയിന്റ് നേടിയതോടെ ഷിയാസ് എല്ലാവരോടും തന്റെ കഴിവിനെ കുറിച്ച് പറയാന്‍ തുടങ്ങി. സാബുവും ബഷീറും കളിയാക്കിയാണ് ഷിയാസിനെ തിരിച്ചയച്ചത്.

ബിഗ് ബോസ് തന്നെ ചതിച്ചെന്ന് ബഷീര്‍ ക്യാമറ നോക്കി പറഞ്ഞു. താന്‍ കരുതി കൂട്ടിയാണ് പോയിന്റ് എടുക്കാതിരുന്നതെന്നും ഇപ്പോള്‍ നായകത്വവും ഇല്ല പോയിന്റും ഇല്ല എന്ന അവസ്ഥയായെന്ന് ബഷീര്‍ പരാതിപ്പെട്ടു. ഇതിനിടെ ഷിയാസും അഞ്ജലിയും തമ്മില്‍ സംസാരിക്കുകയായിരുന്നു. ‘ഷിയാസിന് എന്നെ ഇഷ്ടമാണോ’ എന്ന് അഞ്ജലി ചോദിച്ചു. ഇത് കേട്ടപാടെ ഷിയാസ് അവിടെ നിന്നും എഴുന്നേറ്റ് ഓടിക്കളഞ്ഞു. അഞ്ജലി തന്റെ സഹോദരിയാണെന്ന് ഷിയാസ് പറഞ്ഞു. തുടര്‍ന്ന് ഇരുവരും ആലിംഗനം ചെയ്തു. നേരത്തേ വാട്സ്ആപ്പില്‍ തനിക്ക് ഷിയാസ് സന്ദേശം അയച്ചിരുന്നതായി അഞ്ജലി വെളിപ്പെടുത്തിയിരുന്നു. അന്ന് തമാശയ്ക്ക് അയച്ചതാണെന്ന് ഷിയാസ് പറഞ്ഞു.

ഇന്ന് കിച്ചണിന്റെ ചുമതലയുണ്ടായിരുന്ന പേളി എല്ലാവര്‍ക്കും മുട്ട ബിരിയാണി വിളമ്പി വച്ചു. വ്യത്യസ്ഥമായ രീതിയിലായിരുന്നു പേളി ഭക്ഷണം തയ്യാറാക്കി വച്ചിരുന്നത്. ഇതിനിടെയാണ് അഞ്ജലിയെ ബിഗ് ബോസ് വിളിപ്പിച്ചത്. ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് അഞ്ജലി അറിയിച്ചിരുന്നു. ഇതിനാണ് അഞ്ജലിയെ വിളിപ്പിച്ചത്. ഈ ഭക്ഷണം ഉണ്ടാക്കിയ കൈയ്യില്‍ ഉമ്മ കൊടുക്കണമെന്ന് ശ്രീനിഷ് പറഞ്ഞു. ബഷീറും ഷിയാസും ഇത് കേട്ട് ശ്രീനിഷിനെ പരിഹസിച്ചു. എന്നാല്‍ ആരുണ്ടാക്കിയാലും ഉമ്മ തരമെന്നാണ് ശ്രീനിഷ് പറഞ്ഞത്.

അടുത്തതായി കഥ പറയാനുളള ഒരു ടാസ്കാണ് ബിഗ് ബോസ് നല്‍കിയത്. ആകര്‍ഷകമായ കഥ പറയുന്നവര്‍ക്ക് ബിഗ് ബോസ് സമ്മാനം നല്‍കും. ആദ്യം രഞ്ജിനിയാണ് കഥ പറയാനെത്തിയത്. ഷിയാസിനെ കുറിച്ചാണ് രഞ്ജിനി കഥ പറഞ്ഞത്. ഒരു ഭിക്ഷക്കാരന്റെ കൈയ്യില്‍ നിന്നും പണം മോഷ്ടിച്ച് വേ പ്രോട്ടീന്‍ വാങ്ങിയ യുവാവിന്റെ കഥയാണ് രഞ്ജിനി പറഞ്ഞത്. ഇതിന് പിന്നാലെ അതിഥിയും കഥ പറഞ്ഞു. അരിസ്റ്റോ സുരേഷിനെ കുറിച്ചാണ് അതിഥി കഥ പറഞ്ഞത്. ശ്രീനിഷ് പേളിയെ കുറിച്ചും പേളി ശ്രീനിഷിനെ കുറിച്ചും കഥ പറഞ്ഞു. രഞ്ജിനിയെ ആണ് മികച്ച കഥ പറഞ്ഞ മത്സരാര്‍ത്ഥിയായി എല്ലാവരും തിരഞ്ഞെടുത്തത്. ഇതിന് ശേഷമാണ് അഞ്ജലിയെ ആശുപത്രിയില്‍ എത്തിച്ചതായി ബിഗ് ബോസ് അറിയിച്ചത്. ആരോഗ്യം മോശമായത് കാരണമാണ് അഞ്ജലിയെ ആശുപത്രിയിലേക്ക് മാറ്റിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ