Bigg Boss Malayalam, 06 September 2018 Episode:73 സാബുവും സുരേഷും തമ്മിലുള്ള സംസാരത്തോടെയാണ് ഇന്നത്തെ എപ്പിസോഡ് ആരംഭിച്ചത്. സുരേഷ് താന്‍ ഇന്നെനി ഒരു സിഗരറ്റേ വലിക്കുകയുള്ളൂവെന്ന് പറഞ്ഞപ്പോള്‍ സാബു അത്രയ്ക്ക് വിശ്വാസമുണ്ടോയെന്ന് ചോദിച്ചു. തന്‍റെ നേരെ പിടിച്ച് വിറക്കുന്നില്ലെന്ന് കാണിച്ചു കൊടുത്താണ് സുരേഷ് മറുപടി പറഞ്ഞത്. പിന്നാലെ സുരേഷ് തന്‍റെ വക ഒരു പാട്ട് പാടി. പിന്നെ എല്ലാവരും ചേർന്ന് ലാഫിങ് എക്സസെെസ് ചെയ്തു. ഓരോരുത്തരുടേയും ചിരി അനുകരിച്ചായിരുന്നു എക്സസെെസ്. പിന്നീട് ശ്രീനിഷിന് അരികിലെത്തിയ പേളി ശ്രീനിയെ കെട്ടിപ്പിടിച്ചു. കുറേ നേരം ഇരുവരു അങ്ങനെ നിന്നു. എന്തോ ഉണ്ടല്ലോ എന്ന് ശ്രീനി ചോദിച്ചപ്പോള്‍ ഒരു ചെവിയിലൂടെ കേള്‍ക്കുന്നത് മറ്റേ ചെവിയിലൂടെ വിടാനാകുന്നില്ലെന്ന് പേളി പറഞ്ഞു.

രസം ഉണ്ടാക്കുമോ എന്ന് സുരേഷ് ചോദിച്ചപ്പോള്‍ ആകാം എന്ന് അർച്ചന പറഞ്ഞു. എന്നാലപ്പോഴേക്കും അത് ശരിയല്ലെന്നും റേഷന്‍ സംവിധാനത്തെ തകർക്കരുതെന്നും സാബു പറഞ്ഞു. സാബുവിന് കൃമികടിയാണെന്ന് അർച്ചന പറഞ്ഞു. രണ്ടു പേരും തമാശയായിട്ടായിരുന്നു സംസാരിച്ചത്. പിന്നീട് ഹിമയുടെ മുന്നില്‍ വച്ച് സാബു തന്‍റെ സഹോദരനാണെന്ന് അർച്ചന പറഞ്ഞു. പെങ്ങളെ തല്ലിക്കൊല്ലേണ്ടി വരുമെന്ന് സാബുവും പറഞ്ഞു. ഹിമയെ പെങ്ങളായി കാണാനാകില്ലെന്നും സാബു പറഞ്ഞു.

ക്യാപ്റ്റന്‍സി ടാസ്കിനുള്ള അവസരമായിരുന്നു പിന്നീട്. അതിഥിയേയും ഷിയാസിനേയുമാണ് എല്ലാവരും ചേർന്ന് തിരഞ്ഞെടുത്തത്. ക്യാപ്റ്റനായ ശ്രീനിഷ് സുരേഷിനേയും തിരഞ്ഞെടുത്തു. നാലാമത് ഒരാളുടെ പേരുകൂടെ പറയാന്‍ ആവശ്യപ്പെട്ടതും സാബു ഹിമയുടെ പേര് പറഞ്ഞു. തനിക്ക് കഴിയില്ലെന്ന് സുരേഷ് പറഞ്ഞെങ്കിലും എല്ലാവരും ചേർന്ന് അദ്ദേഹത്തെ നിർബന്ധിച്ചു. പിന്നീട് ശ്രീനിഷിനോട് സംസാരിക്കുന്നതിനിടെ തനിക്ക് എന്തു വിധേനയേയും ക്യാപ്റ്റനാകണമെന്ന് ഷിയാസ് ശ്രീനിയോട് പറഞ്ഞു. ഇതേസമയം തന്നെ സുരേഷിനോട് ക്യാപ്റ്റനാകണമെന്ന് സാബുവും പറഞ്ഞു. ക്യാപ്റ്റനായാലും ഇല്ലേലും ചെയ്യാനുള്ളത് മര്യാദയ്ക്ക് ചെയ്യണമെന്നും സാബു ഉപദേശിച്ചു.

സാബു അതിഥിയ്ക്ക് അരികിലെത്തിയും പ്രോത്സാഹിപ്പിച്ചു. അർച്ചന ഷിയാസിന് നിർദ്ദേശങ്ങള്‍ നല്‍കി. ബഷീർ സുരേഷിനുള്ള പിന്തുണ അറിയിച്ചു. പിന്നീട് ബഷീർ ഷിയാസിന് അരികിലുമെത്തി. നാലുപേരേയും പരസ്പരം ബന്ധിപ്പിച്ച നിലയില്‍ പന്തുകള്‍ ശേഖരിക്കുകയായിരുന്നു ടാസ്ക്. ടാസ് ആരംഭിച്ചതും എല്ലാവരും വാശിയോടെ പങ്കെടുത്തു. സുരേഷിനും അതിഥിക്കുമായിരുന്നു കൂടുതല്‍ ആളുകളുടേയും പിന്തുണ. ഷിയാസിന് തന്‍റെ കരുത്ത് പുറത്തെടുക്കാന്‍ സാധിക്കുന്നതായിരുന്നു ടാസ്ക്. ഹിമ ഏറെക്കുറെ ഒറ്റയ്ക്കായിരുന്നു മത്സരിച്ചിരുന്നത്. ടാസ്കിനിടെ ഷിയാസ് ഫൌള്‍ ചെയ്തെന്ന് പേളിയും സാബുവും ആരോപിച്ചു. മറ്റുള്ളവരും ഇത് സമ്മതിച്ചെങ്കിലും ഷിയാസ് ദേഷ്യപ്പെട്ടു. ചെളിയിലായിരുന്നു മത്സരം നടന്നത്. പന്ത് എണ്ണുന്നതിനിടെ അതിഥിയും ഹിമയും ചേർന്ന് സുരേഷിനെ ചെളിയിലിട്ട് തമാശ രീതയില്‍ തല്ലി. അതിഥിയായിരുന്നു ജയിച്ചത്. ഇതോടെ അതിഥി അടുത്ത ആഴ്ചയിലെ ക്യാപ്റ്റനായി. ആർപ്പുവിളികളോടെയായിരുന്നു എല്ലാവരും ഫലം കേട്ടത്.

അതിഥി എല്ലാവരോടും നന്ദി പറഞ്ഞു. ഷിയാസിന് കളി എന്താണെന്ന് പോലും മനസിലായില്ലെന്ന് പേളിയും ശ്രീനിഷും അഭിപ്രായപ്പെട്ടു. സുരേഷ് ഷിയാസിനെ വലിച്ചിട്ട് ഹിമയ്ക്കും അതിഥിയ്ക്കും അവസരമൊരുക്കിയെന്നു പേളി പറഞ്ഞു. അതിഥിയും സുരേഷും ഷിയാസിനെ വലിച്ചിടുന്ന സമയത്തും ഹിമ ഒറ്റയ്ക്ക് കളിക്കുകായായിരുന്നു ആസമയത്താണ് താനിടപെട്ടതെന്നും സാബു പറഞ്ഞു. ഷിയാസിന് അരികിലെത്തിയും സാബുവും ശ്രീനിഷും അഭിനന്ദനം അറിയിച്ചു. ബഷീറുമൊപ്പമുണ്ടായിരുന്നു. ഷിയാസിന് മണ്ണില്‍ കളിക്കണമെന്ന് മാത്രമേ ആഗ്രഹമുണ്ടായിരുന്നുള്ളുവെന്ന് സാബു പറഞ്ഞു. ഷിയാസിന്‍റെ കാലിലെ മരുന്നില്‍ പേളിയാണ് മരുന്നു വെച്ചു കൊടുത്തത്. ഇതിലും വലിയ പരുക്ക് സുരേഷിനുണ്ടെന്നും ഷിയാസിന്‍റെ കാലിലെ കുരു പൊട്ടിയതിനാണ് അവന്‍ ഷോ ഇടുന്നതെന്നും പറഞ്ഞ് എല്ലാവരും കളിയാക്കി. അപ്പോഴേക്കും സുരേഷ് അവിടെയെത്തി തന്‍റെ മുറിവ് കാണിച്ചു കാടുത്തു. സാബു മുറിവില്‍ തൊട്ടതും സുരേഷ് അയ്യോ എന്ന് പറഞ്ഞ് നിലവിളിച്ചു. അർച്ചനയും പേളിയും ഓടിയെത്തി. അർച്ചന മുറിവില്‍ മരുന്ന് വെച്ച് കൊടുത്തതോടെയാണ് സുരേഷ് അടങ്ങിയത്.

ഇതോടെ ഷിയാസ് അവിടെ നിന്നും ഇറങ്ങിപ്പോയി. പിന്നീട് ശ്രീനിഷും ബഷീറും പേളിയും ചേർന്ന് ഷിയാസിന് എവിടെയാണ് തെറ്റ് പറ്റിയതെന്ന് പറഞ്ഞു കൊടുത്തു. ആളുകളെ വലിച്ചിടുകയായിരുന്നില്ല പന്ത് അകത്തിടുകയായിരുന്നു ടാസ്കെന്നും ഷിയാസിനോട് പറഞ്ഞു കൊടുത്തു. ഷിയാസിന് ടാസ്ക് എന്താണെന്ന് മനസിലായില്ലെന്ന് സാബു പറഞ്ഞു. മണ്ടനായത് കൊണ്ടാണ് ഷിയാസ് തോറ്റതെന്നും സാബു സുരേഷിനോട് മാത്രമായി പറഞ്ഞു. പിന്നീട് ശ്രീനിഷും ഹിമയും ബഷീറും സംസാരിക്കുന്ന സമയത്തും ഷിയാസ് കാണിച്ച മണ്ടത്തരം പറഞ്ഞ് ചിരിച്ചു. അവിടേക്ക് എത്തിയ സാബുവും സുരേഷും വീണ്ടും ഷിയാസിന്‍റെ മണ്ടത്തരങ്ങളെ കുറിച്ച് പറഞ്ഞു ചിരിച്ചു. ഷിയാസിനെ ബിഗ് ബോസ് മനപ്പൂർവ്വം തോല്‍പ്പിക്കുകയാണെന്നും സാബു പറഞ്ഞു. പേളിയും അതിഥിയും ഷിയാസിനെ കുറിച്ച് പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു. തന്‍റെ കട്ടില്‍ കമന്നു കിടക്കുകയായിരുന്ന ഷിയാസിന്‍റെ അരികിലെത്തി മറ്റുള്ളവർ ആശ്വസിപ്പിച്ചെങ്കിലും ഷിയാസ് എഴുന്നേറ്റില്ല.

അർച്ചന തുണി അടുക്കി വെക്കുന്നിടത്ത് എത്തിയ സാബു തുണിയെല്ലാം മറിച്ചിട്ട് ഓടി. വാശിക്ക് സാബുവിന്‍റെ മുറിയിലെത്തിയ അർച്ചന സാബുവിന്‍റെ അലമാരയില്‍ നിന്നും തുണിയെല്ലാം വലിച്ച് പുറത്തിട്ടു. ഇതിന് പിന്നാലെ സാബുവിനെ വിളിച്ചു വരുത്തിയ ബിഗ് ബോസ് ഒരു ടാസ്ക് നല്‍കി. അധോലോക തലവനെ കണ്ടെത്തുകയായിരുന്നു ടാസ്ക്. സുരേഷായിരുന്നു തലവന്‍. കണ്ടെത്താനായി ആരുടേയും സഹായം വാങ്ങാമെന്നും പറഞ്ഞു. പുറത്തെത്തിയ സാബു വിവരം മറ്റുള്ളവരെ അറിയിച്ചു. എല്ലാവരും ചേർന്ന് തപ്പിയതിനെ തുടർന്ന് സുരേഷ് സമോക്കിങ് ഏരിയയില്‍ കിടന്നുറങ്ങുന്നതായി കണ്ടെത്തി. സുരേഷിനെ എല്ലാവുരം പിടിച്ച് മുറ്റത്ത് കിടത്തി. പിന്നീട് തന്‍റെ കാലിലെ മുറിവിനെ കുറിച്ച് വേവലാതിപ്പെട്ട് കൊണ്ട് ഷിയാസ് എത്തിയപ്പോള്‍ ഹിമ ഉഴിഞ്ഞു കൊടുത്തു. മറ്റുള്ളവർ ഇതെല്ലാം കണ്ട് ചിരിക്കുകയായിരുന്നു. ഹിമയും ചിരിക്കുന്നുണ്ടായിരുന്നു.

പുതിയ ടാസ്കിനുള്ള സമയമായി. രണ്ടു ടീമായിട്ടായിരുന്നു ടാസ്ക് ചെയ്യേണ്ടത്. സാബു, പേളി, ഹിമ, അതിഥി എന്നിവർ ബ്ലാക്ക് ടീമും മറ്റുളളവർ ബ്ലൂ ടീമുമായി. സാബുവിന്‍റെ ടീം തുടക്കത്തിലെ ലീഡ് നേടി. ആദ്യം പിന്നിലായെങ്കിലും സുരേഷിന്‍റെ ടീം ഒപ്പമെത്തുകയും ജയിക്കുകയും ചെയ്തു. അവർക്കായി പ്രത്യേക ഗിഫ്റ്റു സമ്മാനമായി ലഭിച്ചു. എല്ലാവരും ചേർന്നാണ് പെട്ടികള്‍ പൊളിച്ചതും സാധനങ്ങളെടുത്തതും. പിന്നീട് എല്ലാവരും ചേർന്ന് പാട്ടും ഡാന്‍സുമൊക്കെ അവതരിപ്പിച്ചു. ഹിമയും ശ്രീനിഷും പേളിയുടെ പാട്ടിന് നൃത്തം ചെയ്തു. അതിന് ശേഷം ഹിമ പാട്ടു പാടി. ഇതിനിടെയിലൊക്കെ ഹിമയെ സാബു കളിയാക്കുന്നുണ്ടായിരുന്നു. ഹിമ കളിച്ച സ്റ്റെപ്പുകള്‍ സാബു പുനരവതരിപ്പിച്ചു കാണിച്ചതോടെ എല്ലാവരും ചിരിച്ചു. ഇതൊക്കെയും തമാശ രൂപത്തിലായിരുന്നു ഹിമയും സാബുവും ചെയ്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook