scorecardresearch
Latest News

അതിഥിയുടെ പുതപ്പിനുള്ളില്‍ കയറിയ ഷിയാസിനെ തടഞ്ഞ് ഹിമ; സംസാരിക്കാന്‍ ആരുടേയും സമ്മതം വേണ്ടെന്ന് ഷിയാസ്

Bigg Boss Malayalam, 05 September 2018 Episode:72 പേളി ഫെയ്ക്കാണെന്നും അയ്യോ അമ്മേ എന്നും പറഞ്ഞ് കരയുമെന്നും ഹിമ കളിയാക്കി. ഹിമ വെറുതെ യജമാനത്തി കളിക്കുകയാണെന്ന് പേളി

Bigg Boss Malayalam, 05 September 2018 Episode:72 ഇന്നലത്തെ ദിവസം വീട്ടിലുണ്ടായിരുന്ന സന്തോഷത്തിന്‍റെ പ്രതിഫലനം ഇന്ന് രാവിലെ എപ്പിസോഡ് ആരംഭിച്ചപ്പോഴും എല്ലാവരിലുമുണ്ടായിരുന്നു. വീടിന് മുറ്റത്ത് വച്ചിരിക്കുന്ന ചെടികള്‍ പരിപാലിക്കുന്നതിനെ കുറിച്ചായിരുന്നു രാവിലത്തെ ചായച്ചർച്ച. സുരേഷും സാബുവും അർച്ചനയുമായിരുന്നു ചർച്ച നടത്തിയത്. അല്‍പ്പ സമയത്തിന് ശേഷം സാബുവും ബഷീറും സുരേഷും മാത്രമായപ്പോള്‍ ഹിമയെ കുറിച്ച് സംസാരിക്കുകയുണ്ടായി. ഹിമ യഥാർത്ഥ ഫെമിനിസ്റ്റല്ലെന്നും നാട്യമാണെന്നും സാബു പറഞ്ഞു. കംഫർട്ട് സോണിലിരുന്ന് ചെയ്യുന്നത് ഈ വീട്ടില്‍ പെരുമാറാനാകില്ലെന്നും ഇവിടെ കാട്ടിക്കൂടലുകള്‍ക്ക് സ്ഥാനമില്ലെന്നും സാബു പറഞ്ഞു. യഥാർത്ഥ ഫെമിനിസ്റ്റ് എന്ന് പറയാനുള്ള യോഗ്യത പോലും ഹിമയ്ക്കില്ലെന്ന് സുരേഷും പറഞ്ഞു.

അപ്പോഴേക്കും ടാസ്കിനുള്ള സന്ദേശമെത്തി. ദോശയുണ്ടാക്കലായിരുന്നു ടാസ്ക്. നന്നായി പാചകം ചെയ്യുന്ന സാബു ആയിരുന്നു ടാസ്ക് ചെയ്യാനെത്തിയത്. തോറ്റാല്‍ താന്‍ മരിച്ചെന്നും പറഞ്ഞായിരുന്നു സാബു ടാസ്കിനെത്തിയത്. തട്ടില്‍ക്കൂടിയ ദോശ എന്നായിരുന്നു ടാസ്കിന്‍റെ പേര്. സാബു ഉണ്ടാക്കുന്ന ദോശ മറ്റുള്ളവർ കഴിക്കുകയും ചെയ്തു. ഷിയാസായിരുന്നു ആദ്യം പ്ലെയിറ്റുമായി എത്തിയത്. പിന്നാലെ മറ്റുള്ളവരും പാത്രവുമായെത്തി. തനിക്ക് കിട്ടിയ ദോശകളിലൊന്ന് അതിഥി ഷിയാസിന് നല്‍കിയത് രസകരമായ കാഴ്ച്ചയായിരുന്നു. ഇടക്ക് അതിഥി ഷിയാസിന് വാരി കൊടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലായി വളരുന്ന ഇരുവരുടേയും ചങ്ങാത്തം ഈ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. ഭക്ഷണം അമിതയാതോടെ ചിലർ ഛർദ്ദിച്ചെങ്കിലും ടാസ്കില്‍ ജയിക്കാനായില്ല. രണ്ട് മൂന്ന് ദോശയുടെ വ്യത്യാസത്തിലായിരുന്നു ടാസ്ക് തോറ്റ് പോയത്. നല്‍കിയ മാവ് മുഴുവനും തീർക്കണമെന്നായിരുന്നു നിബന്ധന.

ഇതിനിടെ ഷിയാസ് ശ്രീനിയെ കളിയാക്കിയെന്ന് പറഞ്ഞ് പേളി ഷിയാസിനോട് ദേഷ്യപ്പെട്ടു. എന്നാല്‍ താനങ്ങനെ പറഞ്ഞിട്ടില്ലെന്ന പറഞ്ഞ ഷിയാസ് ശ്രീനിയെ വിളിച്ച് കാര്യം വിശദീകരിച്ചു. ചെറിയ തെറ്റിദ്ധാരണ മാത്രമാണെങ്കിലും ഷിയാസ് വളരെയധികം ദേഷ്യപ്പെട്ടിരുന്നു. ഇതുകൊണ്ട് തന്നെ ഷിയാസ് പാത്രം കഴുകുന്നതില്‍ നിന്നും മാറി നിന്നു. എന്നാല്‍ പിന്നീട് ഷിയാസ് സ്വമേധയാ പാത്രം കഴുകാനെത്തി. പിറുപിറുത്തു കൊണ്ടായിരുന്നു ഷിയാസ് പാത്രം കഴുകിയിരുന്നത്. താല്‍പര്യമില്ലെങ്കില്‍ പോകണമെന്ന് ഷിയാസിനോട് അതിഥി പറഞ്ഞു. പേളിയും അവിടെയുണ്ടായിരുന്നു. അതിഥി ഷിയാസിനെ വഴക്ക് പറഞ്ഞെങ്കിലും ഷിയാസ് തന്‍റെ വാശി വിട്ടു കൊടുക്കാന്‍ തയ്യാറായില്ല.

ക്യാമറയുടെ അരികില്‍ നിന്നു കൊണ്ട് തുണി തേക്കുകയായിരുന്ന അർച്ചനയുടെ അടുത്തെത്തിയ സാബു ക്യാമറയോട് രമേശ് എന്ന രീതിയില്‍ സംസാരിച്ചു. അർച്ചനയെ കളിയാക്കുകയിരുന്നു സാബു. പുറത്ത് പോകുന്ന സമയം ക്യാമറ അടിച്ചു മാറ്റുമെന്നും പറഞ്ഞ് സാബു അവളെ കളിയാക്കി. ഷിയാസ് ചൂടായത് കാരണം അതിഥി കട്ടിലില്‍ കിടന്ന് കരയുകായായിരുന്നു. പേളിയും ശ്രീനിഷും അവളെ സമാധാനിച്ചെങ്കിലും ഷിയാസ് വീണ്ടും ചെന്ന് അതിഥിയെ കളിയാക്കി. ഇതിനിടെ ഇടപെട്ട ഹിമ ഷിയാസിനെ കളിയാക്കിയെങ്കിലും ഹിമയോട് ചാണകത്തില്‍ ചവുട്ടരുതെന്ന് പറഞ്ഞ് ഷിയാസ് ഹിമയെ പരിഹസിച്ചു. ഇതിനിടെ പേളി അവിടേക്ക് വരികയും ഹിമയോട് ഇടപെടരുതെന്ന് പറയുകയും ചെയ്തു. എന്നാല്‍ താനും ഷിയാസും തമ്മില്‍ സംസാരിക്കുന്നതിനിടയില്‍ പേളി ഇടപെടണ്ടെന്ന് ഹിമ പറഞ്ഞു. ആളുകളെ തമ്മില്‍ തല്ലിക്കരുതെന്ന് ഹിമയോട് പേളി പറഞ്ഞു. തന്‍റെ സ്പേസില്‍ കയറി ഇടപെടരുതെന്ന് ഹിമ പറഞ്ഞു.

പേളി ഫെയ്ക്കാണെന്നും അയ്യോ അമ്മേ എന്നും പറഞ്ഞ് കരയുമെന്നും ഹിമ കളിയാക്കി. പുതിയ പേളിയെ തനിക്ക് അറിയില്ലെന്നും ഹിമ പറഞ്ഞു. അപ്പോഴേക്കും അവിടെയെത്തിയ ശ്രീനിഷ് എന്താണ് വിഷയമെന്ന് ചോദിച്ചപ്പോള്‍ രണ്ടു പേരും പരസ്പരം കുറ്റം പറഞ്ഞു. ഹിമ വെറുതെ യജമാനത്തി കളിക്കുകയാണെന്ന് പേളി ആരോപിച്ചു. ഇതോടെ ഷിയാസ്-അതിഥി പ്രശ്നം പേളി-ഹിമ അടിയായി മാറി. ഇതേസമയം, സാബുവും ബഷീറും എല്ലാം കണ്ടു കൊണ്ട് അവിടെ ഇരിക്കുന്നുണ്ടായിരുന്നു. ഹിമ അകത്ത് പോയി കിടന്നു. അപ്പോഴേക്കും പാത്രവുമായി എത്തിയ സാബു ഹിമയ്ക്ക് വീശിക്കൊടുത്തു. ഹിമയെ കളിയാക്കുകയായിരുന്നു സാബുവിന്‍റെ ലക്ഷ്യം. ഒരുപാട് അധ്വാനിച്ചതല്ലേ എന്ന് പറഞ്ഞായിരുന്നു സാബു വീശിക്കൊടുത്തത്. ഹിമ സാബുവിനെ കളിയാക്കി മടക്കി അയച്ചു. ഇതിനിടെ ആടിനെ പട്ടിയാക്കും എന്ന് ഹിമ വെറുതെ വിളിച്ചു പറയുന്നുണ്ടായിരുന്നു.

എന്താണ് അതിന്‍റെ അർത്ഥമെന്ന് ശ്രീനിഷ് സാബുവിനോട് പറഞ്ഞു. ഹിമ ആടാണെന്നും മറ്റുള്ളവരെല്ലാം ചേർന്ന് പട്ടിയാക്കുകയാണെന്നുമാണ് പാടിയതിന്‍റെ അർത്ഥമെന്നും സാബു പറഞ്ഞു. എന്നാല്‍ താന്‍ ആടിനെ വളർത്തുന്നത് പെരുനാളിന് അറക്കാനാണെന്നും സാബു പറഞ്ഞു. ഇതിനിടെ അതിഥിയുടെ അടുത്തെത്തിയ ഷിയാസ് പുതച്ച് മൂടി കിടക്കുകയായിരുന്ന അതിഥിയുടെ പുതപ്പിന് ഉളളിലേക്ക് തലയിട്ട് സംസാരിച്ചു. ഇതിനെ കുറിച്ച് ഹിമ കളിയാക്കി. ഇവിടെ സദാചാര കമ്മിറ്റിയുണ്ടെന്നും പറഞ്ഞായിരുന്നു ഹിമ കളിയാക്കിയത്. മിണ്ടാതിരിക്കെടി എന്നായിരുന്നു ഷിയാസിന്‍റെ ഹിമയോടുള്ള പ്രതികരണം. ഇതിനിടെ സാബുവിനെ ലക്ഷ്യമാക്കിയും ഹിമ ശരങ്ങളെയ്യുന്നുണ്ടായിരുന്നു. തനിക്ക് 27 ഉം അതിഥിയ്ക്ക് 27 ഉം വയസായെന്നും സംസാരിക്കാന്‍ ആരുടേയും സമ്മതം ആവശ്യമില്ലെന്ന് ഷിയാസ് പറഞ്ഞു. അതിഥിയെ വിളിക്കാന്‍ ഷിയാസ് വീണ്ടും എത്തി. ചെറിയ വാശി കാണിച്ചെങ്കിലും അതിഥി എഴുന്നേറ്റ് ഷിയാസിനൊപ്പം ചെന്നു.

ടാസ്കിനുള്ള സമയമായിരുന്നു പിന്നീട്. ബലൂണും തലയിണയും നിറക്കുകയായിരുന്നു ടാസ്ക്. ടാസ്കില്‍ വിജയിച്ചു. എല്ലാവരും ചേർന്നാണ് ടാസ്കില്‍ പങ്കെടുത്തത്. വെെകിട്ടോടെ രസകരമായ നിമിഷങ്ങള്‍ക്കാണ് ബിഗ് ബോസ് സാക്ഷ്യം വഹിച്ചത്. ടാസ്കിനിടെയുണ്ടായ സംഭവങ്ങള്‍ സാബു തമാശ രൂപത്തില്‍ അവതരിപ്പിച്ചതോടെ എല്ലാവരും ചിരിക്കുകയായിരുന്നു. നിർത്താതെ ചിരി പടർത്തിയത് ഷിയാസ് ചെയ്ത മണ്ടത്തരങ്ങള്‍ എടുത്ത് പറഞ്ഞതോടെയായിരുന്നു. ഈ സമയം അവിടെയില്ലാതിരുന്ന ഹിമയോട് അർച്ചന തന്‍റെ ഭർത്താവിനെ കുറിച്ചായിരുന്നു സംസാരിച്ചിരുന്നത്. ഭർത്താവിനെ നന്നായി മിസ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് അർച്ചന കരഞ്ഞു. ഹിമ അവളെ ആശ്വസിപ്പിച്ചു.

ബിഗ് ബോസ് ക്രൂരനാണെന്നും ഭാര്യയോട് ദേഷ്യപ്പെട്ടാണ് ഇന്ന് വന്നതെന്നും പറഞ്ഞ് സാബും മറ്റും ചിരിക്കുന്നതിനിടെ ബിഗ് ബോസ് ഒരു ക്രൂരനല്ലെന്ന് സ്ക്രീനില്‍ എഴുതി കാണിച്ചു. ബിഗ് ബോസിന്‍റെ സെല്‍ഫ് ട്രോളില്‍ മത്സരാർത്ഥികളുടെ ചിരി അണപൊട്ടിയൊഴുകി. പിന്നാലെ ബിഗ് ബോസിനെ കുറിച്ചുള്ള പരാതികള്‍ക്ക് പരിഹാരമെന്ന നിലയില്‍ ലക്ഷ്വറി പോയന്‍റ് നല്‍കാനായി പുതിയ ടാസ്ക് ബിഗ് ബോസ് അവതരിപ്പിച്ചു. പന്ത് ക്യാച്ച് ചെയ്യുന്നതായിരുന്നു പുതിയ ടാസ്ക്. രസകരമായ ടാസ്ക് ആയതിനാല്‍ ആവേശത്തോടെയാണ് എല്ലാവരും പങ്കെടുത്തത്. ഇതിന് ശേഷം സാബുവും സുരേഷും ചേർന്ന് പേളിയും ശ്രീനിഷും തമ്മിലുള്ള പ്രണയത്തെ കുറിച്ച് സംസാരിച്ചു. പേളി സീരിയസല്ലെന്നും ശ്രീനിഷാണ് സീരിയസെന്നുമായിരുന്നു അവരുടെ അഭിപ്രായം.

തന്‍റെ കെെ ഒടിഞ്ഞ സമയത്ത് കല്യാണത്തിന് പോയപ്പോള്‍ ബിരിയാണി കഴിക്കാന്‍ പറ്റാതായ കഥ ഷിയാസ് സാബുവിനോട് പറഞ്ഞു. ബിഗ് ബോസ് തന്നെ എത്രയും പെട്ടെന്ന് ഇവനില്‍ നിന്നും രക്ഷിക്കണമെന്ന് പറഞ്ഞായിരുന്നു സാബു പൊട്ടിച്ചിരിച്ചത്. ശ്രീനിഷും അവർക്കൊപ്പമുണ്ടായിരുന്നു. രാത്രി തനിക്ക് ഷിയാസിനോടുള്ള ദേഷ്യം തീർന്നിട്ടില്ലെന്നും അവന് താന്‍ വച്ചിട്ടുണ്ടെന്നും അതിഥി ശ്രീനിഷിനോട് പറഞ്ഞു. ഈ സമയം, പേളി അവിടേക്ക് എത്തി. ഉടനെ ശ്രീനിഷ് ടേബിളിന്‍റെ അടിയില്‍ ഒളിച്ചു. പേളിയെ പേടിപ്പിക്കുകയായിരുന്നു ലക്ഷ്യം. പക്ഷെ പേളി ശ്രീനിഷിനെ കണ്ടു പിടിച്ചു. ഉറങ്ങാന്‍ കിടന്ന അതിഥിയുടെ അടുത്തെത്തിയ ഷിയാസ് അവള്‍ക്ക് ഒരു ഗിഫ്റ്റ് ബോക്സ് സമ്മാനമായി നല്‍കി. പകലുണ്ടായതിനെ കുറിച്ച് ഇരുവരും സംസാരിച്ചു. തനിക്ക് ഏറെ വേദനിച്ചെന്ന് അതിഥി പറഞ്ഞു. അതിഥിയോട് കരയരുതെന്ന് ഷിയാസ് പറഞ്ഞു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Bigg boss malayalam 05 september 2018 episode72