Bigg Boss Malayalam, 01 September 2018 Episode 69: എലിമിനേഷന്‍ നടപടികള്‍ക്കായി മോഹന്‍ലാല്‍ വീണ്ടും ബിഗ് ബോസ് ഹൗസിലെത്തി. കഴിഞ്ഞയാഴ്ച്ചയിലെ സംഭവവികാസങ്ങള്‍ എ്ലലാവര്‍ക്കും വേണ്ടി മോഹന്‍ലാല്‍ കാണിച്ചു. രഞ്ജിനി പുറത്തുപോയതിനെ കുറിച്ച് എല്ലാവരോടും മോഹന്‍ലാല്‍ അഭിപ്രായം ചോദിച്ചു. സങ്കടമുണ്ടെന്നാണ് മത്സരാര്‍ത്ഥികള്‍ പറഞ്ഞത്. കഴിഞ്ഞ ആഴ്ച്ചയിലെ ക്യാപ്റ്റനായ ബഷീറിനോട് ക്യാപ്റ്റന്‍സിയെ കുറിച്ച് മോഹന്‍ലാല്‍ ചോദിച്ചു. ചിലര്‍ മനപ്പൂര്‍വ്വം പ്രശ്നം ഉണ്ടാക്കാന്‍ ശ്രമിച്ചതായി ബഷീര്‍ പറഞ്ഞു. പുറത്തുപോവാനാണ് ആഗ്രഹെന്ന് സാബുവും അനൂപും അര്‍ച്ചനയും മോഹന്‍ലാലിനോട് പറഞ്ഞു.

പേളി മനപ്പൂര്‍വ്വം പദ്ധതി തയ്യാറാക്കിയാണോ വഴക്ക് ഉണ്ടാക്കുന്നതെന്ന് മോഹന്‍ലാല്‍ ചോദിച്ചു. എന്നാല്‍ ഹിമയെ അവഗണിച്ചത് കൊണ്ടാണ് താന്‍ ഇടപെട്ടതെന്ന് പേളി പറഞ്ഞു. ‘ഹിമയെ അടുക്കളയില്‍ കയറ്റാതെ അവഗണിക്കുന്നതില്‍ എനിക്ക് നിരാശ തോന്നി. അത്കൊണ്ടാണ് ബഷീറിനെ ചോദ്യം ചെയ്തത്. എന്നാല്‍ വ്യക്തിപരമായാണ് ബഷീര്‍ അധിക്ഷേപിച്ചത്’, പേളി പറഞ്ഞു. അതേസമയം തന്നെ മനപ്പൂര്‍വ്വം വഴക്കിലേക്ക് വലിച്ചിഴച്ചതായി ബഷീറും വ്യക്തമാക്കി.

സുരേഷേട്ടന്‍ തലവേദനയുടെ ഗുളിക ചോദിച്ച് വരുമ്പോള്‍ താന്‍ വൈറ്റമിന്‍ ടാബ്ലറ്റ് ആയിരുന്നു നല്‍കയതെന്ന് അതിഥി വെളിപ്പെടുത്തി. പിന്നീട് തലവേദയും പല്ലുവേദനയുമൊക്കെ മാറിയാല്‍ സുരേഷേട്ടന്‍ തന്റെ അടുത്ത് വന്ന് സുഖപ്പെട്ട വിവരം പറയുമെന്നും അതിഥി വ്യക്തമാക്കി. എല്ലാം മനസ്സിന്റെ കളിയാണെന്നായിരുന്നു മോഹന്‍ലാലിന്റെ വാക്കുകള്‍. ബഷീറിന്റെ ക്യാപ്റ്റന്‍സി നന്നായിരുന്നില്ലെന്ന് ഷിയാസ് പറഞ്ഞു.

അടുത്തതായി ബിഗ് ബോസ് ഒരു ടാസ്ക് നല്‍കി. രണ്ട് ടീമുകളായി തിരിച്ചാണ് ടാസ്ക് ചെയ്യേണ്ടത്. ചില്ലുപ്രതലത്തില്‍ വെച്ച പന്തുകള്‍ താഴെ വീഴാതെ കൈമാറി ഒരു ബൗളില്‍ നിക്ഷേപിക്കുകയെന്നാണ് ടാസ്ക്. അര്‍ച്ചന, ബഷീര്‍, അതിഥി, ഷിയാസ്, ശ്രീനിഷ് എന്നിവരുടെ ടീമാണ് വിജയിച്ചത്. സാബുവിന്റെ ടീം പരാജയപ്പെട്ടു.

വീട്ടില്‍ സവാള കുറവാണെന്ന് മത്സരാര്‍ത്ഥികള്‍ മോഹന്‍ലാലിനോട് പരാതി പറഞ്ഞു. ബിഗ് ബോസിനോട് സംസാരിച്ച് കടമായി താന്‍ 1000 പോയന്റ് തരാമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഈ പണത്തിന് സവാള വാങ്ങാമെന്ന് മോഹന്‍ലാല്‍ അറിയിച്ചു. ബിഗ് ബോസ് മത്സരം വിജയിച്ച് പുറത്തെത്തിയാല്‍ ഇത് തിരികെ തരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മത്സരാര്‍ത്ഥികള്‍ ഇത് അംഗീകരിച്ചു.

അടുത്തതായി എല്ലാവരോടും മോഹന്‍ലാല്‍ ഓരോ ചോദ്യങ്ങള്‍ ചോദിച്ചു. ഓരോ മത്സരാര്‍ത്ഥിയേയും കുറിച്ചായിരുന്നു ചോദ്യം. പേളിയും ശ്രീനിഷും തമ്മിലുളള സ്നേഹം സത്യമാണോ എന്ന ചോദ്യത്തിന് അല്ല എന്നാണ് സാബുവും ബഷീറും പറഞ്ഞത്. എന്നാല്‍ സത്യമാണെന്ന് പേളിയും ശ്രീനിഷും പറഞ്ഞു. പ്രേക്ഷകര്‍ക്ക് ചോദിക്കേണ്ട ചോദ്യങ്ങളാണ് താന്‍ ചോദിച്ചതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അനൂപ്, പേളി, ഷിയാസ് എന്നിവരാണ് ഈയാഴ്ച്ച എലിമിനേഷന്‍ പട്ടികയിലുളളത്. ഞായറാഴ്ച്ചയാണ് ആരാണ് പുറത്താവുകയെന്ന് ബിഗ് ബോസ് പ്രഖ്യാപിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook