Latest News

Bigg Boss Malayalam, 01 July 2018 Episode 8: ബിഗ് ബോസില്‍ ‘മ്ലാനമൂകമായ ഞായറാഴ്‌ച’; പൊട്ടിക്കരഞ്ഞ് മത്സരാര്‍ത്ഥികള്‍; ആദ്യ മത്സരാര്‍ത്ഥി പുറത്ത്

Bigg Boss Malayalam, 01 July 2018 Episode:8 : പൊട്ടിക്കരഞ്ഞ് കൊണ്ടാണ് മത്സരാര്‍ത്ഥികള്‍ ഈ വാക്കുകള്‍ കേട്ടത്.

Bigg Boss Malayalam, 01 July 2018 Episode8: ബിഗ് ബോസ് മലയാളത്തില്‍ ആദ്യ മത്സരാര്‍ത്ഥിയെ ബിഗ് ഹൗസില്‍ നിന്നും പുറത്താക്കി. ഒരാഴ്‌ചത്തെ പ്രകടനം വിലയിരുത്തിയാണ് അനുയോജ്യനല്ലാത്ത മത്സരാര്‍ത്ഥിയെ പുറത്താക്കിയത്. നേരത്തേ ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് ബിഗ് ബോസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മനോജ് വര്‍മ്മ പുറത്തുപോയിരുന്നെങ്കിലും ആദ്യ എലിമിനേഷനാണ് ശനിയാഴ്‌ച നടന്നത്. കഴിഞ്ഞ ദിവസം മത്സരാര്‍ത്ഥികളോട് പെട്ടിയില്‍ സാധനങ്ങള്‍ എടുത്ത് വച്ച് തയ്യാറായിരിക്കാന്‍ ബിഗ് ബോസ് നിർദ്ദേശിച്ചിരുന്നു. തുടര്‍ന്ന് എല്ലാവരും പെട്ടി തയ്യാറാക്കി വച്ചു. ഒരാഴ്‌ച‌യ്‌ക്ക് ശേഷം മോഹന്‍ലാല്‍ ബിഗ് ബോസ് ഹൗസില്‍ തിരിച്ചെത്തിയിട്ടുണ്ട്. 16 പേരുമായി തുടങ്ങിയ പരിപാടിയില്‍ ഇപ്പോള്‍ 15 പേരാണ് ഉളളത്. എല്ലാ മത്സരാര്‍ത്ഥികളേയും കുറിച്ച് മോഹന്‍ലാല്‍ അഭിപ്രായങ്ങള്‍ നടത്തി.

ഡേവിഡ്, അതിഥി എന്നിവരില്‍ നിന്ന് ഒരാള്‍ പുറത്താകുമെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. പ്രേക്ഷകരില്‍ നിന്നുളള നിർദ്ദേശം കൂടി കണക്കിലെടുത്താണ് രണ്ട് പേരെ തിരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം അരിസ്റ്റോ സുരേഷ് ചോദിക്കാതെ ഭക്ഷണം എടുത്തെന്ന് ആരോപിച്ച രഞ്ജിനിയോട് ഇക്കാര്യത്തെ കുറിച്ച് മോഹന്‍ലാല്‍ വിശദീകരണം ചോദിച്ചു. തുടര്‍ന്ന് ഇതില്‍ ഇടപെട്ട സാബുവിനോടും മോഹന്‍ലാല്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഇതിനിടെ ഡേവിഡിനും അതിഥിക്കും വേണ്ടി മത്സാര്‍ത്ഥികള്‍ രണ്ടായി പിരിഞ്ഞു. ആറു പേര്‍ ഡേവിഡിനെ പിന്തുണച്ചപ്പോള്‍ എട്ട് പേര്‍ ദിയയെ പിന്തുണച്ചു. ഡേവിഡ് കഠിനാധ്വാനിയാണെന്ന് രഞ്ജിനി പറഞ്ഞു. അതേസമയം അതിഥി അനാഥാലയത്തില്‍ വളര്‍ന്ന കുട്ടിയാണെന്നും അതിഥി വേണമെന്നാണ് തന്റെ ആഗ്രഹമെന്നും സാബു പറഞ്ഞു.

അതിഥി

അതേസമയം ബിഗ് ബോസിനോട് തനിക്ക് ഇതേകുറിച്ച് അഭിപ്രായം ചോദിക്കണമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. തുടര്‍ന്ന് ഡേവിഡിനോടും അതിഥിയോടും ഇതേ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടു. രണ്ട് പേരും പുറത്ത് പോവുന്നത് ഇഷ്‌ടമല്ലെന്ന് അതിഥി പറഞ്ഞു. ഇത് തന്നെയാണ് ഡേവിഡും സംസാരിച്ചത്. അതേസമയം അതിഥി പുറത്തുപോവുന്നില്ലെന്ന് മോഹന്‍ലാല്‍ അറിയിച്ചു. ഡേവിഡിനോട് മുന്‍വാതില്‍ വഴി പുറത്തേക്ക് പോവാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടു. രഞ്ജിനി അടക്കമുളള മത്സരാര്‍ത്ഥികള്‍ പൊട്ടിക്കരഞ്ഞ് കൊണ്ടാണ് ഈ വാക്കുകള്‍ കേട്ടത്. ഡേവിഡും ഒടുവില്‍ കരഞ്ഞു. എന്നാല്‍ തളരരുതെന്ന് പറഞ്ഞ് മറ്റുളളവര്‍ അദ്ദേഹത്തെ സമാധാനിപ്പിച്ചു.

ഡേവിഡ് ജോണ്‍
ഡേവിഡിനെ കെട്ടിപ്പിടിച്ച് കരയുന്ന മത്സരാര്‍ത്ഥികള്‍
ഡേവിഡിനെ ആശ്വസിപ്പിക്കുന്ന ശ്വേത

തുടര്‍ന്ന് പാട്ട് പാടിക്കൊണ്ടാണ് ഡേവിഡിനെ മത്സരാര്‍ത്ഥികള്‍ യാത്രയാക്കിയത്. ഡേവിഡ് ഒതുങ്ങിയ സ്വഭാവക്കാരനാണെന്ന മത്സരാര്‍ത്ഥികളുടെ അഭിപ്രായം കൂടി കണക്കിലെടുത്തായിരുന്നു അദ്ദേഹത്തെ പുറത്താക്കിയത്. ഡേവിഡ് ജോണ്‍ ചുറുചുറുക്കുളള ചെറുപ്പക്കാരനാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. തനിക്ക് മറ്റുളളവരുമായി എളുപ്പം അടുക്കാന്‍ കഴിയില്ലെന്നും അടുത്താല്‍ പിന്നെ ഇടിച്ച് കേറി പെരുമാറുമെന്നും ഡേവിഡ് പറഞ്ഞു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam 01 july 2018 episode8

Next Story
‘അമ്മ’യെ വിമര്‍ശിച്ച് കന്നഡ സിനിമാ മേഖല; നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യം
The moderation of comments is automated and not cleared manually by malayalam.indianexpress.com