Latest News

ലാലേട്ടനെ കെട്ടിപ്പിടിക്കണമെന്ന് ഡേവിഡ് ജോണ്‍; ‘ഈ മുഖം ആരും മറക്കില്ലെന്ന്’ മോഹന്‍ലാല്‍

Bigg Boss Malayalam, 01 July 2018 Episode 8: ലാലേട്ടന്റെ കൂടെ അഭിനയിക്കാന്‍ താത്പര്യം ഉണ്ടെന്ന് ഡേവിഡ് ജോണ്‍ പറഞ്ഞു

ഡേവിഡ് ജോണ്‍

Bigg Boss Malayalam, 01 July 2018 Episode 8: ബിഗ് ബോസ് മലയാളത്തില്‍ ആദ്യ മത്സരാര്‍ത്ഥിയെ ബിഗ് ഹൗസില്‍ നിന്നും പുറത്താക്കി. ഒരാഴ്‌ചത്തെ പ്രകടനം വിലയിരുത്തിയാണ് എലിമിനേഷന്‍ നടത്തിയത്. നടൻ ഡേവിഡ് ജോണിനെയാണ് പുറത്താക്കിയത്. മമ്മൂട്ടി ചിത്രം മാസ്റ്റർ പീസിൽ ഡേവിഡ് ഒരു പ്രധാന വേഷം കൈകാര്യം ചെയ്‌തിട്ടുണ്ട്.

ഡേവിഡ്, അതിഥി എന്നിവരില്‍ നിന്ന് ഒരാള്‍ പുറത്താകുമെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. പ്രേക്ഷകരില്‍ നിന്നുളള നിർദ്ദേശം കൂടി കണക്കിലെടുത്താണ് രണ്ട് പേരെ തിരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനിടെ ഡേവിഡിനും അതിഥിക്കും വേണ്ടി മത്സാര്‍ത്ഥികള്‍ രണ്ടായി പിരിഞ്ഞു. ആറു പേര്‍ ഡേവിഡിനെ പിന്തുണച്ചപ്പോള്‍ എട്ട് പേര്‍ ദിയയെ പിന്തുണച്ചു. ഡേവിഡ് കഠിനാധ്വാനിയാണെന്ന് രഞ്ജിനി പറഞ്ഞു. അതേസമയം അതിഥി അനാഥാലയത്തില്‍ വളര്‍ന്ന കുട്ടിയാണെന്നും അതിഥി വേണമെന്നാണ് തന്റെ ആഗ്രഹമെന്നും സാബു പറഞ്ഞു.

അതേസമയം ബിഗ് ബോസിനോട് തനിക്ക് ഇതേകുറിച്ച് അഭിപ്രായം ചോദിക്കണമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. തുടര്‍ന്ന് ഡേവിഡിനോടും അതിഥിയോടും ഇതേ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടു. രണ്ട് പേരും പുറത്ത് പോവുന്നത് ഇഷ്‌ടമല്ലെന്ന് അതിഥി പറഞ്ഞു. ഇത് തന്നെയാണ് ഡേവിഡും സംസാരിച്ചത്. അതേസമയം അതിഥി പുറത്തുപോവുന്നില്ലെന്ന് മോഹന്‍ലാല്‍ അറിയിച്ചു. ഡേവിഡിനോട് മുന്‍വാതില്‍ വഴി പുറത്തേക്ക് പോവാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടു. രഞ്ജിനി അടക്കമുളള മത്സരാര്‍ത്ഥികള്‍ പൊട്ടിക്കരഞ്ഞ് കൊണ്ടാണ് ഈ വാക്കുകള്‍ കേട്ടത്. ഡേവിഡും ഒടുവില്‍ കരഞ്ഞു. എന്നാല്‍ തളരരുതെന്ന് പറഞ്ഞ് മറ്റുളളവര്‍ അദ്ദേഹത്തെ സമാധാനിപ്പിച്ചു.

തുടര്‍ന്ന് പാട്ട് പാടിക്കൊണ്ടാണ് ഡേവിഡിനെ മത്സരാര്‍ത്ഥികള്‍ യാത്രയാക്കിയത്. ഡേവിഡ് ഒതുങ്ങിയ സ്വഭാവക്കാരനാണെന്ന മത്സരാര്‍ത്ഥികളുടെ അഭിപ്രായം കൂടി കണക്കിലെടുത്തായിരുന്നു അദ്ദേഹത്തെ പുറത്താക്കിയത്. ഡേവിഡ് ജോണ്‍ ചുറുചുറുക്കുളള ചെറുപ്പക്കാരനാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. തനിക്ക് മറ്റുളളവരുമായി എളുപ്പം അടുക്കാന്‍ കഴിയില്ലെന്നും അടുത്താല്‍ പിന്നെ ഇടിച്ച് കേറി പെരുമാറുമെന്നും ഡേവിഡ് പറഞ്ഞു.

ലാലേട്ടനെ കെട്ടിപ്പിടിക്കണമെന്ന് പറഞ്ഞ് ഡേവിഡ് അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. ‘ഒരാഴ്‌ച കൊണ്ട് കുറച്ച് അനിയത്തിമാരേയും ഏട്ടന്മാരേയും കിട്ടി. എല്ലാവരുമായും ഒന്ന് ഇടപഴകി വന്നേയുളളൂ. എല്ലാവരും എനിക്ക് വേണ്ടപ്പെട്ടവരാണ്’, ഡേവിഡ് പറഞ്ഞു. ലാലേട്ടന്റെ കൂടെ അഭിനയിക്കാന്‍ താത്പര്യം ഉണ്ടെന്ന് പറഞ്ഞ ഡേവിഡിനോട് ഡേവിഡിന്റെ മുഖം കാണുന്നവരൊക്കെ ഓര്‍ത്ത് വയ്‌ക്കുമെന്നും തന്റെ സഹായം ഡേവിഡിന് ഉണ്ടാവുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam 01 july 2018 episode 8 david john eliminated from the big boss house

Next Story
തിയറ്റര്‍ വിട്ടിറങ്ങിയിട്ടും മറക്കാതെ മലയാളി കൂടെക്കൂട്ടിയവ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express