Bigg Boss 2 Malayalam coming soon: മലയാളം റിയാലിറ്റി ഷോകൾക്ക് പുതിയ മാനം നൽകിയ ബിഗ്ഗ് ബോസ് മലയാളത്തിന്റെ രണ്ടാമത്തെ സീസൺ ആരംഭിക്കുന്നു. മോഹൻലാൽ തന്നെയാവും ഇത്തവണയും ഹോസ്റ്റായി എത്തുക എന്ന സൂചനകളാണ് അണിയറപ്രവർത്തകർ നൽകുന്നത്.

Read More: ഒരു കോടി രൂപ എന്ത് ചെയ്യും? പഴയ എപ്പിസോഡുകള്‍ കാണുമോ?: ‘ബിഗ്‌ ബോസ്’ വിജയി സാബുമോനുമായി അഭിമുഖം

മത്സരാർത്ഥികൾക്കുള്ള തിരച്ചിൽ ആരംഭിച്ചു കഴിഞ്ഞുവെന്നും ഈ വർഷം അവസാനത്തോടെ അടുത്ത സീസൺ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. മത്സരാർത്ഥികളെ നിർദ്ദേശിക്കാനുള്ള അവസരം പ്രേക്ഷകർക്കും നൽകിയിട്ടുണ്ട്. ഏഷ്യാനെറ്റിന്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജിലും ഇതേ സംബന്ധിച്ചുള്ള അറിയിപ്പുകളുണ്ട്.

ബിഗ്ഗ് ബോസിന്റെ ആദ്യ സീസൺ മലയാളം ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ഏറെ ജനപ്രീതി നേടിയിരുന്നു. ടിവി അവതാരകനായ സാബുമോൻ ബിഗ്ഗ് ബോസ് ടൈറ്റിൽ നേടിയപ്പോൾ പേളി മാണിയും മോഡലും നടനുമായ ഷിയാസ് കരീമുമാണ് റണ്ണർ അപ്പ് പുരസ്കാരങ്ങൾ നേടിയത്.

Also Read: Pearlish Wedding: പേളിയുടേയും ശ്രീനിഷിന്റേയും വെഡ്ഡിങ് ടീസർ

ബിഗ് ബോസ് ഹൗസിലെ പേളി- ശ്രീനീഷ് അരവിന്ദ് പ്രണയവും തുടർന്നുള്ള ഇരുവരുടെയും വിവാഹവുമെല്ലാം വാർത്താ പ്രാധാന്യം നേടിയിരുന്നു. അടുത്ത സീസണിൽ ആരൊക്കെയാവും മത്സരാർത്ഥികൾ എന്നറിയാനുള്ള ആകാംക്ഷയിലാണ് ബിഗ്ഗ് ബോസ് ആരാധകർ. 16 മത്സരാർത്ഥികളാവും ഈ സീസണിലും ഉണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook