ഇന്ത്യന്‍ റിയാലിറ്റി ഷോകളുടെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ബിഗ് ബോസ്. ഹിന്ദി ബിഗ് ബോസിന്റെ 12-ാം സീസണ് അവസാനിച്ചത് അടുത്തിടെയാണ്. വിജയിയായി തിരഞ്ഞെടുക്കപ്പെട്ടത് ടെലിവിഷന്‍ താരം ദീപിക കക്കറും. എന്നാല്‍ ശ്രീശാന്തായിരുന്നു ഈ വിജയം അര്‍ഹിച്ചിരുന്നതെന്ന് പല കോണുകളില്‍ നിന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ദീപികയ്ക്കെതിരെ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
ശ്രീശാന്ത് ആരാധകന് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരാള്‍ ഇപ്പോള്‍ ട്വിറ്റര്‍ വഴി ദീപികയെ ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. താന്‍ എന്നെങ്കിലും മുംബൈയിലേക്ക് വന്നാല്‍ ദീപികയുടെ മേല്‍ ആസിഡ് ഒഴിക്കും എന്നാണ് ഭീഷണി. എന്നാല്‍ ഉടന്‍ തന്നെ ഇതിനോടുള്ള പ്രതികരണവുമായി ദീപികയുടെ ആരാധകരും എത്തി. മുംബൈ പൊലീസിനെ ടാഗ് ചെയ്തുകൊണ്ടാണ് ദീപിക ഫാന്‍ പേജ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഭീഷണി മുഴക്കിയ ആളെ ഉടന്‍ അറസ്റ്റ് ചെയ്യണം എന്നാണ് ട്വീറ്റില്‍ പറയുന്നത്.
Dear @MumbaiPolice this guy is threatening to throw acid on lady…Please arrest him early as possible
Please RT and Spread so this post can reach to @MumbaiPolice@CNNnews18 @RVCJ_FB @ZeeNews @aajtak @abpnewshindi @indiaforums @Spotboye @TheKhbri pic.twitter.com/fLvkhoRoSr
— Dipika Kakar™BB12 Winner (@DipikaKakar_TM) January 4, 2019
ബിഗ് ബോസ് മത്സര വിജയിയായി ദീപിക തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് തന്റെ ഒരു ഫാന്‍ കൈത്തണ്ട മുറിയ്ക്കാന്‍ ശ്രമം നടത്തിയതായി അടുത്തിടെ ശ്രീശാന്ത് വെളിപ്പെടുത്തിയിരുന്നു. ബിഗ് ബോസ് ഫസ്റ്റ് റണ്ണറപ്പായിരുന്നു ശ്രീശാന്ത്. എന്നാല്‍ വിജയിയായ ദീപിക, ശ്രീശാന്ത് ആരാധകരാൽ ധാരാളം ട്രോള്‍ ചെയ്യപ്പെട്ടിരുന്നു.
ഷോ കഴിഞ്ഞ് ബിഗ് ബോസ് ഹൗസിന് പുറത്തു വന്നപ്പോഴാണ്, താന്‍ വിജയിയാകാത്തതില് നിരവധി പേര്‍ക്ക് നിരാശയുണ്ടെന്ന് മനസ്സിലായതെന്ന് ഒരു അഭിമുഖത്തില്‍ ശ്രീശാന്ത് പറഞ്ഞിരുന്നു. ‘നിരവധി ആളുകള്‍ കരയുകയും, കൈത്തണ്ട മുറിയ്ക്കാന്‍ ശ്രമിക്കുകയും വരെ ചെയ്തു. എനിക്കോ, ഒരു ട്രോഫിക്കോ വേണ്ടിയോ നിങ്ങളുടെ കൈ മുറിക്കരുത് എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആ കൈ കൊണ്ട് നിങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഒരുപാട് പേര് ഒരുപാട് കാര്യങ്ങള്‍ ചെയ്തു. പക്ഷെ നിങ്ങള്‍ക്കറിയാം ഞാനാണ് യഥാര്‍ത്ഥ വിജയി എന്ന്. ബിഗ് ബോസ് 12ല്‍ മാത്രമല്ല, യഥാര്‍ത്ഥ ജീവിതത്തിലും,’ ശ്രീശാന്ത് പറഞ്ഞു.
Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ