ബിഗ് ബോസ് 12ാം സീസണ്‍ ഇന്നു രാത്രിയാണ് കളേഴ്‌സ് ടിവിയില്‍ തുടങ്ങുന്നത്. സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന പരിപാടിയില്‍ ഇത്തവണ 17 മത്സാര്‍ത്ഥികളാണ് ബിഗ് ബോസില്‍ ഉള്ളത്. 100 ദിവസത്തിലധികം 89 ക്യാമറകളുള്ള ബീച്ച് തീമായി ഡിസൈന്‍ ചെയ്ത ബിഗ് ബോസ് ഹൗസിലായിരിക്കും മത്സരാര്‍ത്ഥികള്‍. ബിഗ് നൈറ്റ് തുടങ്ങുന്നതിനു മുന്നോടിയായി മത്സരാര്‍ത്ഥികളെ പരിചയപ്പെടാം.

ദീപിക കാകര്‍

ഈ സീസണിലെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന മത്സരാര്‍ത്ഥിയാണ് ദീപിക. സസുറല്‍ സിമര്‍ കാ നായിക ഈ വര്‍ഷം ആദ്യമാണ് തന്റെ ദീര്‍ഘകാല കാമുകനായ ഷൊയ്ബ് ഇബ്രാഹിമിനെ വിവാഹം ചെയ്തത്. ഇരുവരും ഒരുമിച്ച് പരിപാടിയില്‍ പങ്കെടുക്കുമെന്നായിരുന്നു ആദ്യ വാര്‍ത്തകള്‍. എന്നാല്‍ ദീപിക മാത്രമേ ബിഗ് ബോസിന്റെ ഭാഗമാകുന്നുള്ളൂ.

കരണ്‍വീര്‍ ബൊഹ്‌റ

സൗഭാഗ്യവതി ഭവ, കസൗട്ടി സിന്ദഗി കേ, ഖൂബൂല്‍ ഹേ തുടങ്ങി ഏറ്റവും ഒടുവിലായി നാഗിന്‍ 2വിന്റെ വരെ ഭാഗമായ കരണ്‍വീര്‍ ഒരു പ്രധാന മത്സരാര്‍ത്ഥഇയാണ്. നിരവധി ആരാധകരുള്ള ടെലിവിഷന്‍ അവതരാകനാണ് കരണ്‍വീര്‍.

സൃഷ്ടി റോദെ

ബിഗ് ബോസിന്റെ എക്കാലത്തേയും പ്രധാന ഭാഗമാണ് ടെലിവിഷന്‍ അഭിനേതാക്കള്‍. ഇഷ്‌ക്ബാസ്, ചോട്ടി ബാഹു 2, സരസ്വതിചന്ദ്ര തുടങ്ങിയ ടെലിവിഷന്‍ പരിപാടികളുടെ ഭാഗമായിരുന്ന സൃഷ്ടിയും ബിഗ് ബോസിലുണ്ട്.

നേഹാ പെന്‍ഡ്‌സേ

പ്രശസ്ത ഹിന്ദി, മറാത്തി ടെലിവിഷന്‍ താരമാണ് നേഹ. നിരവധി ആരാധകരുള്ള വ്യക്തിത്വം കൂടിയാണ് ഈ നടി. അതിനാല്‍ തന്നെയാണ് താന്‍ ഈ പരിപാടിയുടെ ഭാഗമാകാന്‍ തയ്യാറായതെന്നാണ് നേഹ പറയുന്നത്.

എസ് ശ്രീശാന്ത്

ഇന്ത്യ മുഴുവന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പേരാണ് മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന്റേത്. എന്നും വിവാദങ്ങള്‍ക്കൊപ്പം യാത്ര ചെയ്ത ശ്രീശാന്തിന്റെ ബിഗ് ബോസ് ജീവിതം കാണാന്‍ തീര്‍ച്ചയായും പ്രേക്ഷകര്‍ക്ക് ആവേശമുണ്ടാകും.

അനൂപ് ജലോട്ടയും ജസ്ലീന്‍ മതരുവും

ഭക്തിഗാനങ്ങളിലൂടെ ശ്രദ്ധേയനായ അനൂപ് ജലോട്ടയും അദ്ദേഹത്തിനൊപ്പം പരിപാടികളില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുന്ന ജസ്ലീനും ഇത്തവണത്തെ ബിഗ് ബോസിലെ മത്സരാര്‍ത്ഥികളാണ്.

റോമില്‍ ചൗധരിയും നിര്‍മല്‍ സിങും

പൊലീസ് ഉദ്യോഗസ്ഥനായ നിര്‍മലും അഭിഭാഷകനായ റോമിലുമാണ് ബിഗ് ബോസിലെ മറ്റു രണ്ടു മത്സരാര്‍ത്ഥികള്‍. രണുപേരും ഹരിയാനാ സ്വദേശികളാണ്.

സൗരഭ് പട്ടേലും ശിവാശിഷ് മിശ്രയും

മധ്യപ്രദേശില്‍ നിന്നുള്ള ഈ സുഹൃത്തുക്കള്‍ സാധാരണക്കാരുടെ പ്രതിനിധികളാണ്. സൗരഭ് ഒരു കര്‍ഷകനും ശിവാശിഷ് ഒരു വ്യവസായിയുമാണ്.

ദീപക് താക്കൂര്‍, ഉര്‍വശി വാണി

ഇത്തവണത്തെ ബിഗബോസില്‍ ഏവരും കൗതുകത്തോടെ വീക്ഷിക്കുന്ന മത്സരാര്‍ത്ഥികള്‍. ഗായകനായ ദീപക് താക്കൂര്‍ തന്റെ ആരാധികയാ ബിഹാറി സ്വദേശി ഉവര്‍വശിക്കൊപ്പമാണ് മത്സരിക്കാന്‍ എത്തുന്നത്. ഒരിക്കല്‍ ദീപക്കിനെ കാണാന്‍ വീടുവിട്ട് ഓടിപ്പോന്ന ചരിത്രം പോലുമുള്ള ആരാധികയാണ് ഉര്‍വശി.

സബാ ഖാന്‍ സോമി ഖാന്‍

ജയ്പൂര്‍ സഹോദരിമാരാണ് ഇരുവരും. എന്നാല്‍ ഇരുവരുടേയും വ്യക്തിബന്ധം മത്സരത്തില്‍ വരില്ലെന്നാണ് ഇവര്‍ പറയുന്നത്. പരസ്പരം വെല്ലുവിളിച്ചാണ് സഹോദരിമാര്‍ മത്സരിക്കാന്‍ എത്തിയിരിക്കുന്നത്.

Read More: ‘ഇനിയല്ലേ കളി മാറാന്‍ പോകുന്നത്’; ബിഗ് ബോസില്‍ മത്സരിക്കാൻ ശ്രീശാന്തും

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ