Big Brother Movie Review, Release Highlights: ഈ വര്‍ഷത്തെ ആദ്യ മോഹന്‍ലാല്‍ ചിത്രം ‘ബിഗ് ബ്രദര്‍’ ഇന്ന് തിയേറ്ററുകളില്‍ എത്തി. സംവിധായകന്‍ സിദ്ദിഖിനൊപ്പം ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വൈശാഖ് രാജന്‍, ജെന്‍സോ ജോസ്, മനു മാളിയേക്കല്‍, ഫിലിപ്പോസ് കെ ജോസഫ് എന്നിവരാണ്.
മോഹന്‍ലാലിനും അര്‍ബാസിനും പുറമെ അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷര്‍ജാനോ ഖാലിദ് എന്നിവരും ചിത്രത്തിലുണ്ട്. മൂന്ന് നായികമാരാണ് ചിത്രത്തില്‍ ഉള്ളത്. റെജീന കസാന്‍ഡ്ര, പിച്ചക്കാരന്‍ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ സത്‌നാ ടൈറ്റസ് എന്നിവര്‍ക്കു പുറമെ ഒരു പുതുമുഖ നായികയും ചിത്രത്തില്‍ എത്തുന്നുണ്ട്.
Big Brother Movie Review Live
ഈ പതിറ്റാണ്ടിലെ ആദ്യ മോഹന്‍ലാല്‍ ചിത്രം എന്ന ഹൈപ്പും പേറി വരുന്ന ‘ബിഗ് ബ്രദറി’നെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ബെഗളൂരു, മംഗലാപുരം എന്നിവിടങ്ങളിലായി 90 ദിവസത്തെ ഷൂട്ടിംഗ് ആണ് നടന്നത്. ‘ബിഗ് ബ്രദറി’ന് വേണ്ടി സംഗീതം ഒരുക്കുന്നത് ദീപക് ദേവാണ്. വരികള്‍ റഫീക്ക് അഹമ്മദിന്റേയും. ജിത്തു ദാമോദരനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
ചിത്രത്തില്‍ വില്ലനായി ബോളിവുഡ് താരം അര്‍ബാസ് ഖാനും എത്തുന്നുണ്ട് എന്നത് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് ആണ്. സല്‍മാന്‍ ഖാന്റെ സഹോദരന്‍ ആണ് അര്‍ബാസ് ഖാന്‍. ‘സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാനെ ‘ബിഗ് ബ്രദറി’ന്റെ ഭാഗമാകാന്‍ സ്വാഗതം ചെയ്യാന്‍ സാധിക്കുന്നത് വലിയ സന്തോഷമാണ്,’ എന്ന് മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍, മലയാള സിനിമാ മേഖലയില്‍ അരങ്ങേറ്റം കുറിക്കുന്നതിലുള്ള തന്റെ സന്തോഷം അര്‍ബാസ് ഖാനും ഇങ്ങനെ പങ്കുവച്ചു.
‘ഇതിഹാസം മോഹന്‍ലാല്‍ സാറിനൊപ്പവും സംവിധായകന്‍ സിദ്ദിഖ് സാറിനൊപ്പവും ജോലി ചെയ്യുന്നതില്‍ വളരെ ആകാംക്ഷയുണ്ട്. ‘ബിഗ് ബ്രദര്‍’ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ മേഖലയില്‍ ഞാന്‍ അരങ്ങേറ്റം കുറിക്കുകയാണ്. ജൂലൈയില്‍ ചിത്രത്തിന്റെ ഷൂട്ട് ജൂലൈയില്‍ ആരംഭിക്കും,’ അര്‍ബാസ് ട്വിറ്റെറില്‍ കുറിച്ചു. ചിത്രത്തില്‍ വില്ലനായാണ് അര്‍ബാസ് എത്തുന്നത് എന്നാണ് സൂചന.
Read in English: Big Brother movie review and release LIVE UPDATES: All eyes on Mohanlal
വിജയചിത്രങ്ങളുടെ ഫോർമുലയിൽ ഒരുക്കിയ, പുതുമകളൊന്നും അവകാശപ്പെടാനില്ലാത്ത, ആവറേജ് കാഴ്ചാനുഭവം മാത്രം സമ്മാനിക്കുന്ന ഒരു ചിത്രമെന്ന് ഒറ്റവാക്കിൽ ‘ബിഗ് ബ്രദറി’നെ വിശേഷിപ്പിക്കാം. ഫാമിലി ആക്ഷൻ ത്രില്ലർ എന്ന ഴോണറിലാണ് ‘ബിഗ് ബ്രദർ’ വരുന്നത്. എന്നാൽ ത്രില്ലർ സ്വഭാവം നിലനിർത്തുന്നതിൽ ചിത്രം പരാജയപ്പെടുകയാണ്. ഇഴഞ്ഞുപോവുന്ന കഥയും കഥാഗതിയും പ്രേക്ഷകരെ ബോറടിപ്പിക്കുന്നുണ്ട്. രണ്ടര മണിക്കൂറിലേറെ ദൈർഘ്യമുണ്ട് ചിത്രത്തിന്. പൊതുവിൽ സിദ്ദിഖ് ചിത്രങ്ങളിൽ നിന്നും പ്രതീക്ഷിക്കാവുന്ന ചിരിമുഹൂർത്തങ്ങളും ‘ബിഗ് ബ്രദറി’ൽ കുറവാണ്.
Review വായിക്കാം: Big Brother Movie Review: സഹോദരങ്ങൾക്ക് രക്ഷകനാവുന്ന വല്യേട്ടൻ; പുതുമയില്ലാതെ ‘ബിഗ് ബ്രദർ’- റിവ്യൂ
ഇരുപത്തിനാല് വർഷത്തെ ഇരട്ട ജീവപര്യന്തം കഴിഞ്ഞു പുറത്തിറങ്ങുന്ന സച്ചിദാനന്ദൻ (മോഹൻലാൽ). ഇരുട്ടിലും കണ്ണ് കാണാവുന്ന ഒരു സ്പെഷ്യൽ സ്കിൽ ഇരുട്ടറയിലെ ജീവിതകാലത്തു അയാൾ നേടിയെടുക്കുന്നുണ്ട്. ആ സ്‌കിൽ ഉള്ളതു കൊണ്ട് തന്നെ പോലീസുകാർ പല കമാൻഡോ ഓപ്പറേഷനുകൾക്കും അയാളെ ഉപയോഗിച്ചിരുന്നു. ജയിലിൽ നിന്ന് ഇറങ്ങിയ സച്ചിയെ ചില സഹായങ്ങൾക്ക് വേണ്ടി പോലീസ് സമീപിക്കുന്നുവെങ്കിലും ഇനിയെങ്കിലും സമാധാനം നിറഞ്ഞ ജീവിതം വേണമെന്ന ആഗ്രഹത്തിന്റെ പുറത്ത് അയാൾ ‘നോ’ പറയുകയാണ്. എന്നാൽ ഇളയ സഹോദരൻ മനു ഒരു പ്രത്യേക സാഹചര്യത്തിൽ മിസ് ആവുന്നതോടെ സച്ചിദാനന്ദൻ രംഗത്തിറങ്ങുകയാണ്. മനുവിനെ കണ്ടെത്താനുള്ള സച്ചിദാനന്ദന്റെ ശ്രമങ്ങൾ ആണ് പിന്നെ.ഷർജാനോ ഖാലിദ് ആണ് സഹോദരൻ മനു ആയി എത്തുന്നത്.
ബിഗ് ബ്രദര്‍ എന്ന ചിത്രത്തിന്റെ തിയേറ്റര്‍ ലിസ്റ്റ് നായകന്‍ മോഹന്‍ലാല്‍ തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ പങ്കു വച്ചിരുന്നു.
“കുടുംബത്തിന്റെ രക്ഷകനാകുന്ന നായകന്‍. അതാണ് മോഹന്‍ലാല്‍ ‘ബിഗ് ബ്രദറില്‍’ അവതരിപ്പിക്കുന്ന കഥാപാത്രം. ‘ഹിറ്റ്‌ലർ,’ ‘ക്രോണിക്ക് ബാച്ചിലര്‍’ തുടങ്ങിയ ചിത്രങ്ങളിലും സമാനമായ കഥാപാത്രങ്ങളുണ്ട്. പക്ഷേ കഥ വേറെ തന്നെയാണ്,’ ‘ഒരു അഭിമുഖത്തില്‍ സംവിധായകന്‍ സിദ്ദിഖ് പറഞ്ഞു.
Read More: ‘ഹിറ്റ്‌ലറും’ ‘ബിഗ് ബ്രദറും’ തമ്മില്‍?: സിദ്ദിഖ് പറയുന്നു
ചിത്രത്തിന്റെ ആദ്യ ഷോ രാവിലെ 7.30നു ആരംഭിച്ചു. രണ്ടു മണിക്കൂര്‍ നാല്‍പ്പത്തിയഞ്ചു മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം.