Director Siddique on Mohanlal film ‘Big Brother’: മമ്മൂട്ടി ഹിറ്റ്ലർ മാധവന്‍കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ‘ഹിറ്റ്ലർ’ എന്ന പേരുള്ള ചിത്രം സിദ്ദിഖ് സംവിധാനം ചെയ്യുന്നത് 1996ലാണ്. സഹോദരിമാരോട് അളവറ്റ സ്നേഹമുള്ള ഒരു മൂത്തസഹോദരന്റെ കഥയാണ് ചിത്രം പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ നായകനാകുന്ന തന്റെ പുതിയ ചിത്രത്തിന് ‘ബിഗ് ബ്രദര്‍’ എന്ന് തന്നെ പേര് നല്‍കിയിരിക്കുകയാണ് സിദ്ദിഖ്. ഈ രണ്ടു ചിത്രങ്ങളും തമ്മില്‍ ബന്ധമുണ്ടോ അല്ലെങ്കില്‍ എങ്ങനെയാണ് അവ വ്യത്യാസപ്പെട്ടിരിക്കുന്നത്?
“കുടുംബത്തിന്റെ രക്ഷകനാകുന്ന നായകന്. അതാണ് മോഹന്‍ലാല്‍ ‘ബിഗ് ബ്രദറില്‍’ അവതരിപ്പിക്കുന്ന കഥാപാത്രം. ‘ഹിറ്റ്ലർ,’ ‘ക്രോണിക്ക് ബാച്ചിലര്‍’ തുടങ്ങിയ ചിത്രങ്ങളിലും സമാനമായ കഥാപാത്രങ്ങളുണ്ട്. പക്ഷേ കഥ വേറെ തന്നെയാണ്,’ ‘ദി ഹിന്ദു’വിനു നല്കിയ അഭിമുഖത്തില്‍ സിദ്ദിഖ് പറഞ്ഞു.
Big Brother Movie Review, Release Live: മോഹന്‍ലാല്‍ ചിത്രം ‘ബിഗ് ബ്രദര്‍’ തിയേറ്ററുകളില്‍
ഈ നൂറ്റാണ്ടിലെ ആദ്യ മോഹന്‍ലാല്‍ ചിത്രം എന്ന ഹൈപ്പും പേറി വരുന്ന ‘ബിഗ് ബ്രദറി’നെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. സച്ചിദാനന്ദന് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ബെഗളൂരു, മംഗലാപുരം എന്നിവിടങ്ങളിലായി 90 ദിവസത്തെ ഷൂട്ടിംഗ് ആണ് നടന്നത്. ‘ബിഗ് ബ്രദറി’ന് വേണ്ടി സംഗീതം ഒരുക്കുന്നത് ദീപക് ദേവാണ്. വരികള്‍ റഫീക്ക് അഹമ്മദിന്റേയും. ജിത്തു ദാമോദരനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
ഈ വര്‍ഷത്തെ ആദ്യ മോഹന്‍ലാല്‍ ചിത്രം ‘ബിഗ് ബ്രദര്‍’ ഇന്ന് തിയേറ്ററുകളില്‍ എത്തി. സംവിധായകന് സിദ്ദിഖിനൊപ്പം ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വൈശാഖ് രാജന്, ജെന്‍സോ ജോസ്, മനു മാളിയേക്കല്‍, ഫിലിപ്പോസ് കെ ജോസഫ് എന്നിവരാണ്.
മോഹന്‍ലാലിനും അര്‍ബാസിനും പുറമെ അനൂപ് മേനോന്, ചെമ്പന്‍ വിനോദ്, ടിനി ടോം, വിഷ്ണു ഉണ്ണികൃഷ്ണന്, ഷര്‍ജാനോ ഖാലിദ് എന്നിവരും ചിത്രത്തിലുണ്ട്. മൂന്ന് നായികമാരാണ് ചിത്രത്തില്‍ ഉള്ളത്. റെജീന കസാന്‍ഡ്ര, പിച്ചക്കാരന് എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ സത്നാ ടൈറ്റസ് എന്നിവര്‍ക്കു പുറമെ ഒരു പുതുമുഖ നായികയും ചിത്രത്തില്‍ എത്തുന്നുണ്ട്.
Read Here: Big Brother Movie Review, Release Live: മോഹന്‍ലാല്‍ ചിത്രം ‘ബിഗ് ബ്രദര്‍’ ഇന്ന് തിയേറ്ററുകളില്‍