കൊച്ചി: മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി സിദ്ദിഖ് സംവിധാനം ചെയ്ത ‘ബിഗ് ബ്രദർ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്നലെ ദർബാർ ഹാൾ ഗ്രൗണ്ടിൽ നടന്നു. ഓഡിയോ ലോഞ്ചിൽ പാട്ടുപാടിയും ആരാധകരെ കയ്യിലെടുത്തും താരമായത് മോഹൻലാൽ.

സംവിധായകൻ സിദ്ദിഖ്, ജോഷി, സിബി മലയിൽ, കമൽ, ‘ബിഗ് ബ്രദർ’ താരങ്ങളായ സർജാൻ ഖാലിദ്, നായിക മിർണ, വിഷ്ണു ഉണ്ണികൃഷ്ണൻ, ഇർഷാദ്, ഹണി റോസ് എന്നിവരും പ്രോഗ്രാമിന് എത്തിയിരുന്നു. ദീപക് ദേവാണ് ചിത്രത്തിന്റെ സംഗീതമൊരുക്കിയത്. ദീപക് ദേവിന്റെ നേതൃത്വത്തിലുള്ള സംഗീതവിരുന്നും ഒരുക്കിയിരുന്നു.

ഒരു ആക്ഷൻ ത്രില്ലറാണ് ‘ബിഗ് ബ്രദർ’. സച്ചിദാനന്ദൻ​ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. അസാധാരണമായ പാസ്റ്റുള്ള ഒരു സാധാരണ മനുഷ്യൻ എന്നാണ് ‘ബിഗ് ബ്രദറി’ലെ സച്ചിദാനന്ദന്​ അണിയറക്കാർ നൽകുന്ന വിശേഷണം. 30 കോടിയോളം രൂപയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് റിപ്പോർട്ട്. ബോളിവുഡ് താരം അർബാസ് ഖാനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അനൂപ് മേനോൻ, ജോൺ പീറ്റർ എന്നിവരും ചിത്രത്തിലുണ്ട്. ജനുവരിയിലാണ് ചിത്രം റിലീസിനെത്തുന്നത്.

എസ് ടാക്കീസ്, വൈശാഖ സിനിമ, ഷാ മാന്‍ ഇന്റര്‍നാഷണല്‍ എന്നീ ബാനറുകള്‍ സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ജെന്‍സോ ജോസും വൈശാഖ രാജനും ഷാജിയും മനു ന്യൂയോര്‍ക്കുമാണ്. കൊച്ചിയും ബാംഗ്ലൂരും മംഗലാപുരവുമാണ് പ്രധാന ലൊക്കേഷനുകള്‍.

Read more: മോഹന്‍ലാലിന്റെ ‘ബിഗ് ബ്രദറി’ല്‍ വില്ലനായി സൽമാൻ ഖാന്റെ സഹോദരൻ അര്‍ബാസ് ഖാൻ

സംവിധായകന്‍ സിദ്ദിഖും മോഹന്‍ലാലും ഒന്നിച്ചുള്ള മൂന്നാമത്തെ ചിത്രമാണ് ‘ബിഗ് ബ്രദര്‍’. മുമ്പ് വിയറ്റ്‌നാം കോളനി(1992), ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍(2013) എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചത്.

Read more: മോഹന്‍ലാലിന്റെ ‘ബിഗ് ബ്രദറിലെ’ ഗാനമെത്തി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook