X

Big Boss Malayalam September 12, 2018, Episode 78: ഷിയാസ് ജയിലു ചാടി; പിടിക്കാന്‍ ചെന്ന ബഷീറിന് മുട്ടന്‍ പണി

Big Boss Malayalam September 12, 2018, Episode 78: ഇത് അഞ്ചാം തവണയാണ് ഷിയാസ് ജയിലില്‍ കിടക്കുന്നത്

Big Boss Malayalam September 12, 2018, Episode 78: കഴിഞ്ഞ ദിവസം ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് ഒരു പ്രത്യേക അധികാരം നല്‍കിയിരുന്നു. താക്കോല്‍ ബന്ധിച്ച ഒരു മാല ധരിക്കുന്ന ആളെ രാജാവായി വാഴിക്കുകയായിരുന്നു ബിഗ് ബോസ് ചെയ്തത്. രാജാവിനെ എല്ലാവിധ അധികാരങ്ങളും ബിഗ് ബോസില്‍ ഉണ്ടാവും. ഷിയാസ് ആയിരുന്നു ആദ്യ രാജാവ്. എന്നാല്‍ അതിഥി താക്കോല്‍ തട്ടിയെടുത്ത് അധികാരത്തിലേറി. എന്നാല്‍ സാബുവുമായുളള തര്‍ക്കത്തെ തുടര്‍ന്ന് അതിഥി താക്കോല്‍ സുരേഷിന് നല്‍കി. ഇതോടെ സുരേഷ് രാജാവായി. എല്ലാ മത്സരാര്‍ത്ഥികളും സുരേഷ് പറയുന്നത് കേള്‍ക്കണം. രാജാവ് ആവശ്യപ്പെടുന്നതെന്തും മറ്റുളളവര്‍ ചെയ്ത് കൊടുക്കണം. അധികാരം ഏറ്റയുടനെ ഷിയാസിനെ തടവിലാക്കാനാണ് രാജാവ് വിധിച്ചത്. തുടര്‍ന്ന് ഷിയാസിനെ തടവിലാക്കി.

ഇത് അഞ്ചാം തവണയാണ് ഷിയാസ് ജയിലില്‍ കിടക്കുന്നത്. ഇതിനിടെ ഷിയാസ് ബഷീറിന്റെ സഹായത്തോടെ ജയില്‍ ചാടി. എന്നാല്‍ ബഷീറിനെ ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ ഷിയാസ് സഹായിച്ചില്ല. ഇതിന് പിന്നാലെ രാജാവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സാബു ബഷീറിനെ തുറന്നുവിട്ടു. ഇതോടെ ബഷീര്‍ കുറ്റവാളിയായ ഷിയാസിനെ പിടിക്കാന്‍ സഹായിക്കാമെന്ന് രാജാവിനോട് പറഞ്ഞു. ഷിയാസിനെ ഓടിച്ചെങ്കിലും ബഷീറിന് പിടികിട്ടിയില്ല. ബാത്തറൂമില്‍ കയറിയ ബഷീര്‍ ഷിയാസ് വസ്ത്രമൊന്നും ധരിക്കാതെ ഇരുക്കുന്നത് കണ്ട് ഇറങ്ങിയോടി. ഇതിന് പിന്നാലെ ഷിയാസ് കീഴടങ്ങി. പേളിയേയും ഷിയാസിനേയും ജയില്‍മോചിതരാക്കാന്‍ രാജാവ് നിര്‍ദേശിച്ചു.

Show comments
Next