Big Boss Malayalam, September 03, 2018, Episode 71: അനൂപ് പുറത്തായതിന് പിന്നാലെ വീണ്ടും ബിഗ് ബോസില്‍ മത്സരം തുടര്‍ന്നു. ശ്രീനിഷ് താന്‍ വ്യക്തിപരമായി പറയുന്ന കാര്യമൊക്കെ ശ്രീനിഷ് മറ്റുളളവരോട് ചര്‍ച്ച ചെയ്യുന്നതായി പേളി പരാതിപ്പെട്ടു. ഇത് നമുക്ക് രണ്ട് പേര്‍ക്കും ഇടയിലുളള കാര്യമാണെന്നും എന്തിനാണ് മറ്റുളളവരോട് ചര്‍ച്ച ചെയ്യുന്നതെന്നും പേളി ശ്രീനിഷിനോട് ചോദിച്ചു. താന്‍ മുഷിപ്പിക്കുന്നവനാണെന്ന അഭിപ്രായം പേളിക്ക് ഉണ്ടോയെന്ന് ശ്രീനിഷ് ചോദിച്ചു. ഇല്ലെന്നായിരുന്നു പേളിയുടെ മറുപടി. തങ്ങളുടെ കാര്യങ്ങള്‍ മറ്റുളളവരോട് സംസാരിക്കുന്നുണ്ടെങ്കില്‍ തനിക്ക് ശ്രീനിഷിനോട് ഒന്നും പറയാനില്ലെന്ന് പേളി പറഞ്ഞു. തുടര്‍ന്ന് പേളിയുടെ കിടക്കയ്ക്ക് അരികില്‍ നിന്നും ശ്രീനിഷ് തന്റെ മുറിയിലേക്ക് പോയി. എന്നാല്‍ ഇതിന് പിന്നാലെ പേളി പുരുഷന്മാരുടെ മുറിയിലെത്തി.

ഉറങ്ങുകയായിരുന്ന ശ്രീനിഷിനെ പേളി വിളിച്ചുണര്‍ത്തി പുറത്തേക്ക് കൊണ്ടുപോയി. ഹിമയാണ് പ്രശ്നത്തിന് കാരണമെന്ന് പേളി പറഞ്ഞു. ‘ഹിമ കാര്യങ്ങള്‍ പ്രേക്ഷകര്‍ കാണാനായി അനാവശ്യമായി സംസാരിക്കുന്നതാണ്. നീ ബോറിംഗ് ആണെന്ന് എനിക്ക് തോന്നിയിട്ടില്ല. അര്‍ച്ചനയേയും എന്നേയും തെറ്റിക്കാനാണ് ശ്രമം’, തുടര്‍ന്ന് പേളി ശ്രീനിഷിനെ ആലിംഗനം ചെയ്തു.

അതേസമയം പേളി തെറ്റായ രീതിയിലാണ് തന്നെ കാണുന്നതെന്ന് അതിഥി പറഞ്ഞു. ശ്രീനിയെ താന്‍ തട്ടിയെടുക്കുമെന്നാണ് പേളിയുടെ ചിന്തയെന്നും അതിഥി ഷിയാസിനോട് പറഞ്ഞു. 71ാം ദിനം നോമിനേഷന് വേണ്ടിയുളള ടാസ്ക് ബിഗ് ബോസ് നല്‍കി. കാലില്‍ കെട്ടിയ ബലൂണുകള്‍ മത്സരാര്‍ത്ഥികള്‍ പരസ്പരം ചവിട്ടി പൊട്ടിക്കുക എന്നതാണ് മത്സരം. അതേസമയം ക്യാപ്റ്റനായ ശ്രീനിഷിന് ഒരാളെ എടുത്തുയര്‍ത്തി ബലൂണ്‍ പൊട്ടുന്നതില്‍ നിന്നും സംരക്ഷിക്കാം. പേളിയെ ആണ് ശ്രീനിഷ് സംരക്ഷിക്കുക എന്നതില്‍ മത്സരാര്‍ത്ഥികള്‍ക്ക് സംശയം ഉണ്ടായിരുന്നില്ല. ശ്രീനിഷ് പേളിയെ എടുത്തുയര്‍ത്തി സംരക്ഷിച്ചു. സാബു പേളിയുടെ ബലൂണ്‍ പൊട്ടിക്കാന്‍ ശ്രമിച്ചെങ്കിലും ഇത് നടന്നില്ല.

ഹിമ, അതിഥി, ഷിയാസ്, അര്‍ച്ചന എന്നിവരുടെ ബലൂണാണ് പൊട്ടിയത്. ഷിയാസിനെ സാബു താഴെ തള്ളി താഴെ ഇട്ടാണ് ബലൂണ് പൊട്ടിച്ചത്. സാബുവും ബഷീറും ചേര്‍ന്ന് ബഷീറിനെ ലക്ഷ്യമിട്ടാണ് തോല്‍പ്പിച്ചത്. മത്സരത്തിന് പിന്നാലെ ഷിയാസ് പൊട്ടിക്കരഞ്ഞു. ‘കളിയല്ല, ചതിയാണിത്’, ഷിയാസ് പറഞ്ഞു. രണ്ടാമത്തെ തവണയും മനപ്പൂര്‍വ്വം തന്നെ എലിമിനേഷനില്‍ ഇട്ടതാണെന്ന് ഷിയാസ് പറഞ്ഞു. താന്‍ അടുത്തയാഴ്ച്ച പുറത്താകുമെന്നും ഷിയാസ് കരഞ്ഞുകൊണ്ട് പറഞ്ഞു. ‘വീണ് കിടക്കുമ്പോഴാണ് അവര്‍ ബലൂണ്‍ പൊട്ടിച്ചത്. ചതിയായിരുന്നു. ഇത്. ഞാന്‍ ആരേയും ചതിച്ചിട്ടില്ല’, ഷിയാസ് പറഞ്ഞു. ഷിയാസിനെ പേളി, ശ്രീനിഷ്, അതിഥി, ഹിമ എന്നിവര്‍ ആശ്വസിപ്പിച്ചു.

ഇതിനിടെ ഹിമയും അരിസ്റ്റോ സുരേഷും തമ്മില്‍ തര്‍ക്കമായി. സുരേഷിന്റെ മനസ്സില്‍ വിഷമാണെന്നും പ്രേമമില്ലെന്നും ഹിമ പറഞ്ഞു. എന്നാല്‍ താന്‍ പ്രേമവിരോധി അല്ലെന്നും അനാശാസ്യ പ്രേമത്തിനാണ് താന്‍ എതിരെന്നും സുരേഷ് പറഞ്ഞു. രണ്ട് കുട്ടികളുളള ഒരാളുടെ പിറകെ പ്രേമമെന്ന് പറഞ്ഞ് നടക്കുന്നത് അനാശാസ്യമാണെന്നും സുരേഷ് കുറ്റപ്പെടുത്തി. നോമിനേഷനില്‍ നില്‍ക്കുന്നതിന്റെ ഒച്ചപ്പാടാണ് ഹിമ ഉണ്ടാക്കുന്നതെന്ന് സാബു പറഞ്ഞു. എന്നാല്‍ സാബുവിന്റെ ചെവിക്കല്ല് അടിച്ച് പൊട്ടിച്ചാണ് താന്‍ പുറത്ത് പോവുകയെന്ന് ഹിമ പറഞ്ഞു. തെറ്റായ ഉദ്ദേശത്തോടെ മസാജ് ചെയ്ത് തരാം എന്ന് പറഞ്ഞ് ഹിമ തന്റെ മുറിയില്‍ വന്നതായി സാബു വെളിപ്പെടുത്തി. വളരെ മോശം കാര്യങ്ങളാണ് ഹിമ ചെയ്തതെന്നും സാബു ആരോപിച്ചു. ‘നിന്റെ മനസ്സിനകത്ത് ഈ പ്രേമമെന്ന വികാരത്തെ വില്‍ക്കണമെന്നായിരുന്നു ഉണ്ടായിരുന്നത്. ഇവിടെ പിടിച്ച് നില്‍ക്കാനാണ് ഇത്തരത്തില്‍ മോശമായി കളിക്കുന്നത്. വൃത്തികെട്ട ഗെയിമാണ് നീ കളിച്ചത്’, സാബു പറഞ്ഞു.

‘എന്നെ അടിക്കുമെന്ന് വിദൂര ചിന്തയില്‍ പോലും ഹിമ ചിന്തിക്കരുത്. എന്നെ അടിക്കാന്‍ ഹിമ ആയിട്ടില്ല. നീ പോകുന്ന ഇടം വരെ ഞാന്‍ തുരത്തി അടിക്കും. സ്നേഹത്തോടെ വേണമെങ്കില്‍ അടിക്കാം. അല്ലാതെ നിനക്ക് എന്നെ അടിക്കാന്‍ പറ്റില്ല’, സാബു ഹിമയോട് പറഞ്ഞു. സാബു തന്നെ അവഗണിക്കുകയാണെന്ന് പറഞ്ഞ ഹിമ രാത്രി പുറത്ത് മഴയത്ത് ഇരുന്നു.രാത്രി ഏറെ വൈകിയിട്ടും ഹിമ മഴ നനഞ്ഞ് പുറത്തിരുന്നു. രാത്രി 1 മണിയോടെ അര്‍ച്ചന ഹിമയെ അകത്തേക്ക് പോകാന്‍ ക്ഷണിച്ചു. എന്നാല്‍ ഹിമ തയ്യാറായില്ല. ‘എനിക്ക് അയാളെ ഇഷ്ടമാണ്. ഞാന്‍ അത് പറയാന്‍ പലപ്പോഴും ശ്രമിച്ചു. പക്ഷെ അത് കേള്‍ക്കാന്‍ അയാള്‍ തയ്യാറായില്ല. അദ്ദേഹം സ്നേഹം കൊണ്ടാണ് എന്നോട് ദേഷ്യപ്പെടുന്നതെന്നാണ് ഞാന്‍ കരുതിയത്’, ഹിമ പറഞ്ഞു.

ഹിമ അലമ്പ് കളിയാണ് കളിക്കുന്നതെന്നും ഒന്ന് വിളിച്ച് ഉപദേശിക്കണമെന്നും സാബു ബിഗ് ബോസിനോട് ആവശ്യപ്പെട്ടു. രാത്രി 1.15ഓടെ അതിഥിയെ സാബു വിളിച്ചുണര്‍ത്തി. ഹിമയെ അകത്തേക്ക് വിളിക്കാന്‍ സാബു ആവശ്യപ്പെട്ടു. എ്നാല്‍ ഹിമ പറഞ്ഞാല്‍ കേള്‍ക്കില്ലെന്ന് പറഞ്ഞ് അതിഥി ഉറങ്ങി. പുലര്‍ച്ചെ 2.30ഓടെ സാബു ഹിമയോട് ക്ഷമാപണം നടത്തി. എല്ലാവരും തന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് ഹിമ വ്യക്തമാക്കി. തുടര്‍ന്ന് ഹിമയ്ക്ക് സാബു ആലിംഗനം നല്‍കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook