ബിഗ് ബോസ് മത്സരത്തില്‍ ഷിയാസ് കരീം ജയിക്കുമെന്ന് കഴിഞ്ഞ ദിവസം പുറത്തായ ബഷീര്‍ പറയുന്നു. ബഷീറിനെ ആളുകള്‍ക്ക് വളരെ ഇഷ്ടമാണെന്നും അത്യാവശ്യത്തിന് ഗെയിമും കയ്യിലുണ്ടെന്നുമാണ് ബഷീര്‍ പറയുന്നത്. ബിഗ് ബോസില്‍ നിന്നും കഴിഞ്ഞ ദിവസം പുറത്തായ ബഷീര്‍ ഇന്നാണ് നാട്ടില്‍ മടങ്ങിയെത്തിയത്.

മത്സരാര്‍ത്ഥികളെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ബഷീര്‍. ‘ഷിയാസാവാന്‍ സാധ്യതയുണ്ട്. കാരണം ഷിയാസിന്റെ തമാശകളും മണ്ടത്തരങ്ങളും ഒക്കെ ആളുകള്‍ക്ക് ഇഷ്ടമായിരിക്കും. നല്ല എന്റര്‍റ്റൈനര്‍ ആണ് ഷിയാസ്. കൂടാതെ പുള്ളി അത്യാവശ്യം നന്നായി പ്ലാന്‍ ചെയ്തതൊക്കെ കളിക്കുന്നുമുണ്ട്’ എഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ബഷീറിന്റെ പ്രതികരണം.

ഇതൊരു ഗെയിം ആണല്ലോ. നന്നായി ഗെയിം കളിക്കുന്ന വ്യക്തി വിജയിക്കും. അല്ലാതെ മറ്റൊന്നും ഇതില്‍ ഘടകമല്ലല്ലോ എ്ന്നും ബഷീര്‍ പറയുന്നു. അതേസമയം, സാബുവിനെ ഗൂഗിള്‍ എന്നാണ് ബഷീര്‍ വിശേഷിപ്പിച്ചത്. ‘സാബു ചേട്ടനാണ് ബിഗ് ബോസിലെ ഗൂഗിള്‍. അത്ര അറിവാണ് എല്ലാ വിഷയത്തിലും. ഞങ്ങളൊക്കെ എല്ലാം ചോദിക്കുന്നത് സാബുക്കയോടാണ്. നല്ല മത്സരാര്‍ഥിയുമാണ്.’

പേളിയും ശ്രീനിഷും യഥാര്‍ത്ഥത്തില്‍ പ്രണയത്തിലാണോ അല്ലയോ എന്നൊന്നും തങ്ങള്‍ക്കും അറിയില്ലെന്നും ബഷീര്‍ പറയുന്നു. ശ്രീനിഷുമായുണ്ടായിരുന്ന തനിക്ക് ആദ്യമുണ്ടായിരുന്ന സംസാരം പിന്നീട് അവര്‍ തമ്മില്‍ ഒരു ബന്ധമുണ്ടായതോടെ കുറഞ്ഞു. എങ്കിലും പഴയ സ്നേഹം ഉണ്ട്. അര്‍ച്ചന വളരെ നല്ല പ്ലെയറാണ്. ജയിക്കാന്‍ അര്‍ഹതയുള്ള ആളാണെന്നും അങ്ങനെ നോക്കുമ്പോ സാബു, ഷിയാസ്, അര്‍ച്ചന ഇവരില്‍ ഒരാളായിരിക്കും വിജയി എന്നും ബഷീര്‍ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ