സാബുവിന്റെ കുതന്ത്രം പാളി; ആദ്യമായി ഒരു മത്സരാര്‍ത്ഥിക്ക് ശിക്ഷ വിധിച്ച് ബിഗ് ബോസ്

Big Boss Malayalam 13-09-2018, Episode 81: മറ്റ് മത്സരാര്‍ത്ഥികളെ കാണാനായി പെട്ടിയില്‍ ദ്വാരമുണ്ടാക്കാന്‍ ബിഗ് ബോസ് നിര്‍ദേശിച്ചു

Big Boss Malayalam 13-09-2018, Episode 81: രാവിലെ തന്നെ സാബുവിന് ബിഗ് ബോസിന്റെ നിര്‍ദേശം വന്നു. മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് ഡാന്‍സ് പഠിപ്പിച്ച് കൊടുക്കാനായിരുന്നു നിര്‍ദേശം. വളരെ രസകരമായാണ് സാബു ഓരോ ചുവടുകള്‍ പഠിപ്പിച്ചത്. സുരേഷ് രാജാവായി രാജ്യം കുട്ടിച്ചോറാക്കിയെന്ന് പേളി പറഞ്ഞു. ശരിക്കും ഒരു രാജ്യം ഭരിക്കാന്‍ കിട്ടിയാല്‍ എന്തായിരിക്കും അവസ്ഥയെന്നും പേളി തമാശയായി ചോദിച്ചു. എന്നാല്‍ കുറ്റവാളികളെ മാത്രമാണ് താന്‍ ശിക്ഷിച്ചതെന്നും പ്രജകളെ ഒന്നും ചെയ്തില്ലെന്നും സുരേഷ് പറഞ്ഞു. അടുത്ത ആഴ്ചകളില്‍ ബിഗ് ബോസ് ഹൗസില്‍ പേളിയുടെ കണ്ണീരിന്റെ പുഴ ഒഴുകുമെന്ന് ഷിയാസ് പറഞ്ഞു. എന്നാല്‍ ആ കണ്ണീരില്‍ തോണി ഇറക്കി താന്‍ തുഴഞ്ഞ് പോകുമെന്ന് പേളി മറുപടി കൊടുത്തു. ഇരുവരും തമ്മില്‍ തമാശയ്ക്ക് വഴക്കിടുകയായിരുന്നു. ഷിയാസിന് നേരത്തേ മത്സരാര്‍ത്ഥികള്‍ ചാര്‍ത്തി കൊടുത്ത ‘മണ്ടന്‍, കോഴി’ എന്നീ പട്ടങ്ങള്‍ ചൂണ്ടിക്കാണിച്ച് പേളി ഷിയാസിനെ കളിയാക്കി.

ഡെയ്‌ലി ടാസ്കായി ‘ഒളിച്ചുകളിയാണ്’ ബിഗ് ബോസ് ഇന്ന് നല്‍കിയത്. രണ്ട് ടീമുകളായാണ് ടാസ്ക് നടത്തുന്നത്. ആദ്യം ഒരു ടീം പെട്ടികള്‍ക്കുളളില്‍ രണ്ടാമത്തെ ടീമിന്റെ അസാന്നിധ്യത്തില്‍ ഒളിക്കണം. ഓരോ പെട്ടിയിലും ആരാണ് ഒളിച്ചിരിക്കുന്നതെന്ന് ടീമുകള്‍ കണ്ടുപിടിക്കണം. ആരാണ് ഓരോ പെട്ടിയിലും ഉളളതെന്ന് കണ്ടുപിടിക്കാന്‍ മത്സരാര്‍ത്ഥികള്‍ക്ക് എന്തും വിളിച്ച് ചോദിക്കാം. മത്സരാര്‍ത്ഥികളെ പ്രകോപിപ്പിച്ചും കണ്ടുപിടിക്കാം. പേളി, ശ്രീനിഷ്, സുരേഷ്, സാബു എന്നിവരാണ് ഒരു ടീം. ഷിയാസ്, അര്‍ച്ചന, അതിഥി, ബഷീര്‍ എന്നിവരാണ് രണ്ടാമത്തെ ടീം. സാബുവിന്റെ ടീമിന് ആരേയും കണ്ടുപിടിക്കാനായില്ല. ഇനി സാബുവിന്റെ ടീമാണ് ഒളിക്കേണ്ടത്. ഷിയാസിന്റെ ടീം ഇവരെ കണ്ടെത്തണം. എന്നാല്‍ രണ്ടാമത്തെ ടീമും അമ്പേ പരാജയപ്പെട്ടു.

തുടര്‍ന്ന് രണ്ടാം റൗണ്ട് ആരംഭിച്ചു. ആദ്യം ഷിയാസിന്റെ ടീമിന് ആരേയും കണ്ടുപിടിക്കാനായില്ല. തുടര്‍ന്ന് സാബുവിന്റെ ടീമിന്റെ ഊഴമായിരുന്നു. ബഷീറാണ് ഒളിച്ചത്. സാബുവിന്റെ ടീം ബഷീറിനെ കണ്ടുപിടിച്ചു ടാസ്ക് വിജയിച്ചു. എന്നാല്‍ സാബു ഒളിച്ച് നോക്കിയാണ് ബഷീറിനെ കണ്ടുപിടിച്ചതെന്ന് ബിഗ് ബോസ് വെളിപ്പെടുത്തി. തുടര്‍ന്ന് ബിഗ് ബോസ് സാബുവിന് ശിക്ഷ നല്‍കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പെട്ടിക്കകത്ത് കയറി ഇരിക്കാനായാരുന്നു ബിഗ് ബോസിന്റെ നിര്‍ദേശം. തുടര്‍ന്ന് സാബുവിനെ പെട്ടിക്കുളളിലാക്കി. മറ്റ് മത്സരാര്‍ത്ഥികളെ കാണാനായി പെട്ടിയില്‍ ദ്വാരമുണ്ടാക്കാന്‍ ബിഗ് ബോസ് നിര്‍ദേശിച്ചു.

വൈകുന്നേരത്തോടെ സാബുവിനോട് പെട്ടിക്ക് പുറത്ത് നിന്നും ഇറങ്ങാന്‍ ബിഗ് ബോസ് നിര്‍ദേശിച്ചു. വിയര്‍ത്ത് കുളിച്ചാണ് സാബു പുറത്തിറങ്ങിയത്. അടുത്ത ആഴ്ചയിലെ ക്യാപ്റ്റന്‍സിക്കായി ബോക്സിങ് മത്സരമാണ് ബിഗ് ബോസ് നിര്‍ദേശിച്ചത്. എന്നാല്‍ അടുത്ത ആഴ്ച ഓരോരുത്തരും ക്യാപ്റ്റന്മാരാകുമെന്ന് ബിഗ് ബോസ് അറിയിച്ചു. ബോക്സിങ് മത്സരം ഇല്ലെന്നായിരുന്നു പ്രഖ്യാപനം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Big boss malayalam 13 09 2018 episode

Next Story
വിനായക ചതുർത്ഥിയിൽ സണ്ണി ലിയോണിന് ഇരട്ടി മധുരം, ആഘോഷമാക്കി ഭർത്താവ് ഡാനിയേൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com