മലയാളികള്‍ ഏറെ നാളായി കാത്തിരുന്ന റിയാലിറ്റി ഷോ ബിഗ് ബോസ് ആരംഭിച്ചു. പതിനാറ് സെലിബ്രിറ്റി മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കേരളത്തിന്റെ പരമ്പരാഗത രീതികളനുസരിച്ചാണ് സെറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. മത്സരാര്‍ത്ഥികള്‍ വരുന്ന നൂറു ദിവസത്തേക്ക് താമസിക്കാന്‍ പോകുന്ന വീടിന്റെ മുക്കും മൂലയും മോഹന്‍ലാല്‍ പരിചയപ്പെടുത്തി.

നീന്തൽ കുളം

സ്വീകരണ മുറി

വ്യായാമത്തിനുള്ള സ്ഥലം

മുറ്റം, നീന്തല്‍ കുളം, പുകവലി മുറി എന്നിവ കടന്ന് അകത്തേയ്ക്കു കയറിയാല്‍ വിശാലമായ സ്വീകരണ മുറിയും അടുക്കളയുമാണ്. പതിനാറു മത്സരാര്‍ത്ഥികള്‍ക്കും ഇരിക്കാനുള്ള സജ്ജീകരണം ഇവിടെ ഒരുക്കിയിട്ടുണ്ട്. ആധുനിക സജ്ജീകരണങ്ങളോടെയാണ് അടുക്കള തയ്യാറാക്കിയിട്ടുള്ളത്. ബിഗ് ബോസിന്റെ ഭാഗമായിട്ടുള്ള മത്സരാര്‍ത്ഥികള്‍ നൂറു ദിവസവും തങ്ങള്‍ക്കുള്ള ഭക്ഷണം തനിയേ പാചകം ചെയ്തു കഴിക്കണം.

അടുക്കള

അടുക്കള

ബെഡ് റൂം

ബെഡ് റൂം

പിന്നീട് വരുന്നത് കിടപ്പു മുറിയാണ്. പതിനാറു മത്സരാര്‍ത്ഥികള്‍ക്കായി രണ്ടു വിശാലമായ കിടപ്പുമുറികളാണ് ഒരുക്കിയിരിക്കുന്നത്. ഇവിടെ എട്ടുപേര്‍ക്കു വീതം ഓരോ മുറിയിലുമായി കിടക്കാം. കേരളത്തനിമ വിളിച്ചോതുന്ന ചിത്രങ്ങള്‍കൊണ്ടാണ് കിടപ്പുമുറികള്‍ അലങ്കരിച്ചിരിക്കുന്നത്. കഥകളി തുടങ്ങി, ചീന വല വരെ ബിഗ് ബോസിന്റെ ചുമരില്‍ കാണാം.

സ്റ്റോർ റൂം

കൺഫെഷൻ റൂം

കിടപ്പു മുറിയില്‍ നിന്നും പുറത്തിറങ്ങിയാല്‍ പിന്നീടുള്ളത് ശുചി മുറി, സ്റ്റോര്‍ റൂം, കണ്‍ഫെഷന്‍ റൂം എന്നിങ്ങനെയാണ്. ബിഗ് ബോസിന്റെ വീട്ടില്‍ ക്യാമറയില്ലാത്ത ഏക സ്ഥലം ശുചിമുറിയാണ്. സ്‌റ്റോര്‍ റൂമിലാണ് മത്സരാര്‍ത്ഥികള്‍ക്ക് പാചകത്തിനുള്‍പ്പെടെയുള്ള സാധനങ്ങള്‍ ശേഖരിച്ചു വയ്ക്കുന്നത്. എന്നാല്‍ ഇവര്‍ക്കീ ഈ സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നവരെ മത്സരാര്‍ത്ഥികള്‍ ആരും തന്നെ കാണുകയില്ല.

സെറ്റ് ഡിസൈനർ ശ്യാം ഭാട്ടിയ

കണ്‍ഫെഷന്‍ റൂം ആണ് ഏറ്റവും പ്രധാനപ്പെട്ട അടുത്തയിടം. ഇവിടെയാണ് മത്സരാര്‍ത്ഥികള്‍ തങ്ങള്‍ക്കു പറയാനുള്ള കാര്യങ്ങള്‍ ബിഗ് ബോസിനോട് പറയുന്നത്. എന്നാല്‍ അവര്‍ക്ക് ബിഗ് ബോസിനെ കാണാന്‍ കഴിയില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ