മലയാളത്തിലെ എക്കാലത്തെയും മികച്ച സ്റ്റൈലിഷ് ചിത്രമായ മമ്മൂട്ടിയുടെ ബിഗ് ബിക്ക് രണ്ടാം ഭാഗം വരുന്നു എന്ന വാർത്തയുടെ ത്രില്ലിലാണ് ആരാധകർ. ‘ഫോര്‍ ബ്രദേഴ്സ്’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കായ ‘ബിഗ് ബി’യുടെ പ്രധാന ആകര്‍ഷണം അതിന്റെ സ്റ്റൈലിഷ് മേക്കിംഗും നീളം കുറഞ്ഞ സംഭാഷണങ്ങളുമായിരുന്നു. 2005ൽ ആയിരുന്നു ഫോർ ബ്രദേഴ്സ് പുറത്തിറങ്ങിയത്. 2007ൽ ബിഗ് ബി റിലീസ് ചെയ്യുകയും ചെയ്തു.
പിന്നീട് പതിനേഴ് വർഷങ്ങള്‍ക്ക് ശേഷം അമൽ നീരദ് ബിഗ് ബിയുടെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചു. ഇപ്പോഴിതാ ബിഗ് ബിയുടെ ഉത്ഭവത്തിന് കാരണമായ ഫോർ ബ്രദേർസിനും രണ്ടാം ഭാഗം വരുന്നു. ജോൺ സിങ്കിൾടെൻ സംവിധാനം ചെയ്ത ഫോർ ബ്രദേർസിൽ മാർക് വാൾബെർഗ്, ടൈറിസ് ഗിബ്സൺ, ആൻഡ്രെ ബെഞ്ചമിൻ, ഗാരെറ്റ് എന്നിവരായിരുന്നു പ്രധാനകഥാപാത്രങ്ങളായി അഭിനയിച്ചത്.
ടൈറിസ് ഗിബ്സണ് ആണ് സിനിമയുടെ രണ്ടാം ഭാഗം വരുന്നുവെന്ന വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മാസ് സിനിമയായ ‘ബിഗ് ബി’ അമല്‍ നീരദിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു. അടുത്ത വർഷം ചിത്രം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.