അമല്‍ നീരദിന്‍റെ മമ്മൂട്ടി ചിത്രം ബിഗ് ബിയുടെ രണ്ടാം ഭാഗം വരുന്നതറിഞ്ഞ് പ്രേക്ഷകര്‍ മാത്രമല്ല സിനിമാ താരങ്ങളും ആവേശത്തിലാണ്. ഒരു മലയാള സിനിമയ്ക്കും ലഭിക്കാത്ത സ്വീകരണമാണ് സമൂഹ മാധ്യമങ്ങളില്‍ ബിഗ് ബി 2 വിന് ലഭിച്ചത്.

ദുൽഖർ സൽമാൻ ആണ് വാർത്ത പുറത്തു വിട്ടത്. പിന്നാലെ പൃഥ്വിരാജ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, നിവിൻ പോളി, ഉണ്ണി മുകുന്ദൻ, അജു വർഗീസ്, ശ്രീനാഥ് ഭാസി, സുരാജ് വെഞ്ഞാറമൂട്, നസ്രിയ, റിമ കല്ലിങ്കൽ, ആഷിക് അബു, ഹരീഷ്, ടൊവിനോ, സണ്ണി വെയ്ന്‍ തുടങ്ങി നിരവധി താരങ്ങളാണ് ബിലാലിന്റെ രണ്ടാംവരവിനെ ആവേശത്തോടെ വരവേറ്റതും തങ്ങളുടെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജിൽ സന്തോഷവും ആഘോഷവും പങ്കുവച്ചതും. സിനിമയുടെ സംവിധായകൻ അമൽ നീരദും വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

പക്ഷേ, ഒരാൾ മാത്രം സിനിമയെ കുറിച്ച് ഇതുവരെ ഒന്നും പറയാത്തത് ശ്രദ്ധേയമായി. മറ്റാരുമല്ല, ബിലാലിക്ക തന്നെ. മമ്മൂട്ടി ഇതുവരെ തന്റെ ഫെയ്സ്ബുക്ക് പേജിലോ ട്വിറ്റർ അക്കൗണ്ടിലോ ബിലാലിന്റെ രണ്ടാം വരവ് സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ നടന്ന ഐഎസ്എൽ ഉദ്ഘാടന ചടങ്ങിന് മുൻപേ സൽമാൻ ഖാനുമൊന്നിച്ച് എടുത്ത ചിത്രം ആണ് മമ്മൂട്ടി അവസാനമായി ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്. മമ്മൂക്ക ഇക്കാര്യം ഉടനെ സ്ഥിരീകരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ബിലാൽ ജോൺ കുരിശിങ്കലിന്റെ രണ്ടാം വരവ് ആഘോഷമാക്കിയ താരങ്ങളുടെ ഫെയ്സ്ബുക്ക് പോസ്റ്റുകൾ കാണാം:

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ