Latest News

മമ്മൂക്ക മാത്രമേ എന്നോടത് ചോദിച്ചിട്ടുള്ളൂ; ബിബിൻ ജോർജ് പറയുന്നു

“നിങ്ങള് പടച്ചോന്റെ മനസ്സുള്ള ആളാണ് മമ്മൂക്ക,” എന്നാണ് ഞാനദ്ദേഹത്തിന് മെസേജ് അയച്ചത്

Bibin George, Mammootty, Mammootty latest, ബിബിൻ ജോർജ്, മമ്മൂട്ടി

തിരക്കഥാകൃത്തായി എത്തി ഇന്ന് മലയാളസിനിമയിൽ നടനായും​ ശ്രദ്ധ നേടുകയാണ് ബിബിൻ ജോർജ്. ശാരീരിക പരിമിതികൾ സ്വപ്നങ്ങൾക്ക് ഒരു തടസമല്ല എന്നു ജീവിതം കൊണ്ടു തെളിയിച്ച ചെറുപ്പക്കാരൻ. പോളിയോ ബാധയെ തുടർന്ന് ശാരീരിക പരിമിതികൾ അഭിമുഖീകരിക്കുന്നുണ്ടെങ്കിലും ജീവിതത്തെ വളരെ പോസിറ്റീവായി സമീപിക്കുന്ന ഒരു വ്യക്തി കൂടിയാണ് ബിബിൻ.

ഇപ്പോഴിതാ, ഷൈലോക്കിന്റെ ഷൂട്ടിംഗ് സമയത്ത് മമ്മൂട്ടിയുമായുള്ള ഒരു അനുഭവം പങ്കുവയ്ക്കുകയാണ് ബിബിൻ.

“ഷൈലോക്കിന്റെ സെറ്റിൽ വച്ച് ഈ കാൽ​ ശരിയാക്കാൻ എന്തെങ്കിലും വഴിയുണ്ടോ? ശരിയാക്കിയാൽ നിനക്ക് ഇനിയും കുറേയേറെ സിനിമകളിൽ അഭിനയിക്കാമല്ലോ എന്നെന്നോട് ചോദിച്ച മനുഷ്യനാണ് മമ്മൂക്ക. ഞാൻ കുഞ്ഞിലേ ആദ്യം കാണുന്ന സിനിമ വാത്സല്യമാണ്. മേലേടത്ത് രാഘവൻ നായരെ ഇങ്ങനെ നോക്കിയിരുന്ന ആളാണ് ഞാൻ. ആ ആളാണ് കുറേ കാലത്തിനു ശേഷം എന്നോട് ഇങ്ങനെ ചോദിക്കുന്നത്. എന്റെ അപ്പൻ, അമ്മ, കുറച്ചു ഫ്രണ്ട്സ് അവരൊക്കെയാണ് എന്നെ കെയർ ചെയ്യുന്നത്, മറ്റാരും സിനിമയിൽ നിന്ന് എന്നോട് അങ്ങനെ ചോദിച്ചില്ല, ആദ്യമായി മമ്മൂക്കയെ പോലെയൊരാൾ എന്നോട് കരുതലോടെ അത് ചോദിച്ചപ്പോൾ അതെന്നെ സ്പർശിച്ചു.

ഇത്തവണ മമ്മൂക്കയുടെ പിറന്നാളിന് ഞാൻ സ്റ്റാറ്റസ് ഇടുകയോ പോസ്റ്റ് ചെയ്യുകയോ ഒന്നും ചെയ്തില്ല, പകരം മമ്മൂക്കയ്ക്ക് ഒരു പേഴ്സണൽ മെസേജ് അയച്ചു. “നിങ്ങള് പടച്ചോന്റെ മനസ്സുള്ള ആളാണ് മമ്മൂക്ക, ഹാപ്പി ബർത്ത്ഡേ,” എന്നാണ് ഞാൻ മെസേജ് അയച്ചത്. എല്ലാവരും എപ്പോഴും അദ്ദേഹത്തിന്റെ സൗന്ദര്യ രഹസ്യമൊക്കെ ചോദിക്കും, അതിന് ഒരൊറ്റ കാര്യമേയുള്ളൂ, അദ്ദേഹത്തിന്റെ മനസ്സ് അത്രയും നല്ലതാണ്,” ബിബിൻ പറയുന്നു.

മിമിക്രി ആർട്ടിസ്റ്റ്, ടെലിവിഷൻ കോമഡി പരിപാടികളുടെ തിരക്കഥാകൃത്ത് എന്നീ നിലകളിൽ ബിബിൻ കരിയർ ആരംഭിച്ചത്. വിഷ്ണു ഉണ്ണികൃഷ്ണന് ഒപ്പം അമർ അക്ബർ ആന്റണി എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതു മുതലാണ് ബിബിൻ ജോർജ് എന്ന പേര് മലയാളികൾ കേട്ടു തുടങ്ങിയത്. പിന്നീട് കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ തുടങ്ങിയ ചിത്രങ്ങൾക്കും വിഷ്ണുവും ബിബിനും ചേർന്ന് തിരക്കഥയൊരുക്കി. ഒരു പഴയ ബോംബ് കഥ, മാർഗം കളി, ഷൈലോക്ക്, ഒരു യമണ്ടൻ പ്രേമകഥ എന്നീ സിനിമകളിലൂടെ നടനായും ബിബിൻ ശ്രദ്ധ നേടി.

Read more: സുലുവിനെ കണ്ടാല്‍ ഉമ്മയുടെ അസുഖങ്ങളെല്ലാം മാറും; മമ്മൂട്ടിയിൽ നിന്നും പഠിച്ച ഹൃദയബന്ധങ്ങളെക്കുറിച്ച് ആന്റോ ജോസഫ്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Bibin george about mammootty

Next Story
അമല പോളിനൊപ്പമുളള സൗഹൃദ നിമിഷം പങ്കിട്ട് പൂർണിമ ഇന്ദ്രജിത്ത്; വീഡിയോpoornima indrajith, actress, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express