Latest News

7000 മീറ്റർ നൂലിൽ തീർത്ത മമ്മൂട്ടിയുടെ ചിത്രം; ഇതൊരു ആരാധകന്റെ സ്നേഹസമ്മാനം

ഭീഷ്മപർവ്വത്തിലെ മമ്മൂട്ടിയുടെ ക്യാരക്ടർ പോസ്റ്റർ ത്രെഡ് ആർട്ടിൽ ആവിഷ്കരിച്ചിരിക്കുകയാണ് വയനാട് സ്വദേശി അനിൽ ചുണ്ടേൽ

Mammootty, Bheeshma Parvam, മമ്മൂട്ടി, Bheeshma Parvam look, Bheeshma Parvam thread art, Mammootty Bheeshma Parvam release

ഭീഷ്മപർവ്വത്തിലെ ഭീഷ്മ വര്‍ധനെ ക്യാൻവാസിലാക്കി ഒരു ആരാധകൻ. വയനാട് ചുണ്ടേല്‍ സ്വദേശിയായ അനിലാണ്. 7000 മീറ്റർ നൂലും 300 ആണികളും ഉപയോഗിച്ച് മമ്മൂട്ടിയുടെ ക്യാരക്ടർ പോസ്റ്റർ കാൻവാസിൽ ഒരുക്കിയിരിക്കുന്നത്. ഒരാഴ്ച കൊണ്ടാണ് അനിൽ ഈ ത്രെഡ് ആർട്ട് പൂർത്തിയാക്കിയത്. ചിത്രം സ്നേഹസമ്മാനമായി മമ്മൂട്ടിയ്ക്ക് സമ്മാനിക്കാനാണ് അനിലിന്റെ ആഗ്രഹം.

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ആനിമേഷൻ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് അനിൽ. ഹ്രസ്വചിത്രങ്ങളിലൂടെയും കുട്ടികളുടെ ചിത്രങ്ങളിലൂടെയും ശ്രദ്ധ നേടിയ അനിലിന്റെ പാഠം മൂന്ന് എന്ന ചിത്രത്തിന് കേരള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. അനിൽ സംവിധാനം ചെയ്ത ‘കോമൺ സെൻസ്’ എന്ന ചിത്രത്തിന് കഴിഞ്ഞ വർഷത്തെ വിയറ്റ്നാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച വിഎഫ്എക്സ് ചിത്രത്തിനുള്ള പുരസ്കാരവും ലഭിച്ചിരുന്നു.

ബിഗ്ബിക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രമാണ് ഭീഷ്മപര്‍വ്വം. ചിത്രത്തില്‍ ഭീഷ്മ വര്‍ധന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. എൺപതുകളില്‍ ഫോര്‍ട്ട് കൊച്ചിയില്‍ വെച്ച് നടക്കുന്ന ഗാങ്ങ്സ്റ്റര്‍ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന. മമ്മൂട്ടിക്ക് പുറമെ തബു, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്‍ഡ, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി എന്നിങ്ങനെ വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സുഷിന്‍ ശ്യാം നിര്‍വ്വഹിച്ചിരിക്കുന്നു. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ. 2022 ഫെബ്രുവരി 24നാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Bheeshma parvam mammootty look thread art

The moderation of comments is automated and not cleared manually by malayalam.indianexpress.com