‘ആർറാടുകയാണ്..’ മോഹൻലാൽ ചിത്രം ആറാട്ട് കണ്ട ആരാധകനായ യുവാവിന്റെ ഈ വാക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒപ്പം ആ യുവാവിന്റെ ഒരു പ്രഖ്യാപനവും വന്നു. വേറൊന്നുമല്ല, മമ്മൂട്ടി ചിത്രം ഭീഷ്മപർവം ഇറങ്ങിയാൽ ഫസ്റ്റ് ഷോ തന്നെ കണ്ട് അഭിപ്രായം പറയും എന്നായിരുന്നു പ്രഖ്യാപനം.
ഇപ്പോൾ ഭീഷ്മ പർവം റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ഷോയും കഴിഞ്ഞു. എന്നാൽ യുവാവിന് ഫസ്റ്റ് ഷോ കാണാൻ കഴിഞ്ഞില്ല. അതുകൊണ്ട് ഫസ്റ്റ് ഷോയ്ക്ക് ശേഷം ചിത്രത്തിന്റെ അഭിപ്രായവും പറഞ്ഞില്ല.
ടിക്കറ്റ് കിട്ടാത്തത് കൊണ്ട് തനിക്ക് ഭീഷ്മ പർവ്വത്തിന്റെ ആദ്യ ഷോ കാണാൻ കഴിഞ്ഞില്ലെന്ന് ഈ യുവാവ് പറയുന്ന വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഭീഷ്മ പർവ്വം കാണുമെന്നും അഭിപ്രായം പറയാമെന്നും യുവാവ് ഈ വീഡിയോയിൽ പറയുന്നു.
ബിഗ്ബിക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രമാണ് ‘ഭീഷ്മപര്‍വ്വം’. ചിത്രത്തില്‍ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
മമ്മൂട്ടിക്ക് പുറമെ നദിയ മൊയ്ദു, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്‍ഡ, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി എന്നിങ്ങനെ വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.
Also Read: Bheeshma Parvam Movie Review & Rating: ഒരു ക്ലാസ് മാസ് പടം; ‘ഭീഷ്മപർവ്വം’ റിവ്യൂ