scorecardresearch

ഭീമന്റെ വഴി തിയേറ്ററുകളിലെത്തി

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന് ശേഷം നടൻ ചെമ്പൻ വിനോദ് ജോസ് തിരക്കഥയൊരുക്കുന്ന ചിത്രമാണ് ഭീമന്റെ വഴി

Bheemante Vazhi, Bheemante Vazhi Release, Bheemante Vazhi Review, Kunchacko Boban, ഭീമന്റെ വഴി, ഭീമന്റെ വഴി റിവ്യു, Review, Release, റിവ്യൂ, കുഞ്ചാക്കോ ബോബൻ, IE Malayalam

കുഞ്ചാക്കോ ബോബൻ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഭീമന്റെ വഴി’ ഡിസംബർ മൂന്ന് വെള്ളിയാഴ്ച തിയേറ്ററുകളിലെത്തി. ചെമ്പൻ വിനോദ് തിരക്കഥയെഴുതി അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ചാക്കോച്ചന് പുറമെ ചെമ്പൻ വിനോദും സുരാജ് വെഞ്ഞാറമ്മൂട്, ചിന്നു ചാന്ദ്നി, ജിനു ജോസഫ്, വിൻസി അലോഷ്യസ് തുടങ്ങിയവരും അഭിനയിക്കുന്നു.

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന് ശേഷം നടൻ ചെമ്പൻ വിനോദ് ജോസ് തിരക്കഥയൊരുക്കുന്ന ചിത്രമാണ് ഭീമന്റെ വഴി. ചെമ്പോസ്‌കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ്, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Read more: Bheemante Vazhi Review & Rating: ഒരു റോഡുണ്ടാക്കിയ രസകരമായ കഥ; ‘ഭീമന്റെ വഴി’ റിവ്യൂ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Bheemante vazhi release kunchacko boban ashraf hamza