Latest News

അനാർക്കലിയിൽ വീണ്ടും മാജിക് തീർത്ത് ഭാവന; ചിത്രങ്ങൾ

അനാർക്കലിക്ക് ചേരുംവിധമുളള വലിയ കമ്മലുകളാണ് താരം അണിഞ്ഞത്

bhavana, actress, ie malayalam

മലയാളികളുടെ പ്രിയതാരമാണ് ഭാവന. വിവാഹത്തോടെ മലയാള സിനിമയിൽനിന്നും വിട്ടുനിൽക്കുകയാണ് താരം. സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഭാവന ആക്ടീവാണ്. ജീവിതത്തിലെ കുഞ്ഞുകുഞ്ഞു വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

അനാർക്കലിയിലുളള തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഭാവന. ലൈറ്റ് യെല്ലോ അനാർക്കലിയിൽ അതീവ സുന്ദരിയായിരുന്നു ഭാവന. അനാർക്കലിക്ക് ചേരുംവിധമുളള വലിയ കമ്മലുകളാണ് താരം അണിഞ്ഞത്. ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ അടക്കമുളള താരങ്ങൾ ഭാവനയുടെ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.

ഏതാനും ദിവസം മുൻപ് പച്ച, പർപ്പിൾ നിറങ്ങളിലുള്ള അനാർക്കലിയിലുളള ചിത്രങ്ങൾ ഭാവന ഷെയർ ചെയ്തിരുന്നു.

ഭർത്താവിനൊപ്പം ബെംഗളൂരുവിലാണ് ഭാവനയുടെ താമസം. നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് കുറച്ചുനാൾ സിനിമയിൽ നിന്നും വിട്ടുനിന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം ’96’ എന്ന ചിത്രത്തിന്റെ കന്നട റീമേക്കിൽ നായികയായാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്.

Read More: ഫ്ളോറൽ സുന്ദരി, സാരിയിൽ തിളങ്ങി ഭാവന; ചിത്രങ്ങൾ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Bhavana yellow light anarkali latest photos

Next Story
ഇത് ചിമ്പു തന്നെയോ?; പുതിയ രൂപം കണ്ട് അമ്പരന്ന് ആരാധകർSimbu, Simbu new look, Vendhu Thanindhathu Kaadu movie, Gautham Menon movie, ചിമ്പു
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express