ഭാവനയുടെ വിവാഹദിനം ശരിക്കും ആഘോഷമാക്കിയത് നടിയുടെ സിനിമാ മേഖലയിലെ അടുത്ത സുഹൃത്തുക്കളായിരുന്നു. മഞ്ജു വാര്യർ, നവ്യ നായർ, രമ്യ നമ്പീശൻ, സയനോര തുടങ്ങി ഭാവനയുടെ ഒട്ടുമിക്ക അടുത്ത സുഹൃത്തുക്കളും വിവാഹത്തിനെത്തി. വിവാഹത്തിൽ പങ്കെടുക്കാനെത്തിയ മഞ്ജു വാര്യരെ പാട്ട് പാടിയാണ് ഭാവനയുടെ സുഹൃത്തുക്കൾ സ്വീകരിച്ചത്.

മഞ്ജുവിനു വേണ്ടി സയനോരയും രമ്യ നമ്പീശനും ചേർന്നു പാടിയ ഗാനത്തിന്റെ വീഡിയോ നവ്യ നായരാണ് തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ‘ഉദാഹരണം സുജാത’യിലെ ‘ഉണരുകയാണോ താമര പൈങ്കിളി പൈതൽ’ എന്ന ഗാനമാണ് സയനോരയും രമ്യയും ചേർന്ന് മഞ്ജുവിനായി ആലപിച്ചത്. പാട്ട് കേട്ട സന്തോഷത്തിൽ മതിമറന്ന് മഞ്ജുവും ഒപ്പം പാടി. സിനിമയിൽ ഈ ഗാനം പാടിയത് സയനോരയായിരുന്നു.

ഭാവന, മിയ, കൃഷ്ണപ്രിയ തുടങ്ങിയ നടികളും അവിടെ ഉണ്ടായിരുന്നു. എല്ലാവരും പാട്ട് കേട്ട് ആസ്വദിക്കുന്നതും വീഡിയോയിൽ കാണാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ