ഭാവന വിവാഹിതയാകുന്നു. ഡിസംബർ 22ന് തൃശ്ശൂരിൽവച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുന്നത്. കന്നഡ സിനിമാ നിര്‍മാതാവ് നവീനാണ് ഭാവനയുടെ കഴുത്തില്‍ താലിചാര്‍ത്തുന്നത്. കഴിഞ്ഞ മാര്‍ച്ച് ഒമ്പതിനാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്.

താന്‍ പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാകുമെന്നും ഭാവന തന്നെയാണ് ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തിയത്. എന്നാല്‍ അച്ഛന്റെ വിയോഗത്തിന് പിന്നാലെ വിവാഹം നീട്ടിവയ്ക്കുകയായിരുന്നു.

പി.സി.ശേഖര്‍ സംവിധാനം ചെയ്ത റെമോ എന്ന കന്നഡ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലാണ് ഭാവനയും നവീനും കണ്ടുമുട്ടിയതും പരിചയപ്പെടുന്നതും. വിവാഹത്തിൽ ചലച്ചിത്ര മേഖലയിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook