scorecardresearch

Bhavana: 'ഇനിയും ശല്യപ്പെടുത്തും'; ഭാവനയെ ചേർത്ത് പിടിച്ച് നവീൻ; ഹൃദ്യമായ പോസ്റ്റുമായി താരം

Bhavana Wedding Anniversary: ഇൻസ്റ്റഗ്രാമിൽ ഭാവനയുടെ വാക്കുകൾ ഇങ്ങനെ, 'നിന്നെ അലോസരപ്പെടുത്തുന്നത് എത്രമാത്രം ഞാൻ ആസ്വദിച്ചിട്ടുണ്ടെന്ന് നീ അറിയണം എന്ന് ഞാൻ ആഗ്രഹിക്കുന്നു

Bhavana Wedding Anniversary: ഇൻസ്റ്റഗ്രാമിൽ ഭാവനയുടെ വാക്കുകൾ ഇങ്ങനെ, 'നിന്നെ അലോസരപ്പെടുത്തുന്നത് എത്രമാത്രം ഞാൻ ആസ്വദിച്ചിട്ടുണ്ടെന്ന് നീ അറിയണം എന്ന് ഞാൻ ആഗ്രഹിക്കുന്നു

author-image
Entertainment Desk
New Update
Bhavana Naveen Wedding Anniversay

Bavana Wedding Anniversary: ഭർത്താവ് നവീനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി ഭാവനയുടെ ഹൃദ്യമായ സോഷ്യൽ മീഡിയ പോസ്റ്റ്. എട്ടാം വിവാഹവാർഷികത്തിൽ ഹൃദയം തൊടുന്ന വാക്കുകളുമായാണ് ഭാവന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഭാവനയെ നവീൻ ചേർത്ത് പിടിച്ചിരിക്കുന്ന ചിത്രത്തിനൊപ്പം റൊമാന്റിക്കും കുസൃതി നിറച്ചുമാണ് ഭാവനയുടെ കുറിപ്പ്. 

Advertisment

ഇൻസ്റ്റഗ്രാമിൽ ഭാവനയുടെ വാക്കുകൾ ഇങ്ങനെ, 'നിന്നെ അലോസരപ്പെടുത്തുന്നത് എത്രമാത്രം ഞാൻ ആസ്വദിച്ചിട്ടുണ്ടെന്ന് അറിയുമോ...അത് നീ അറിയണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇനി വരാനിരിക്കുന്ന ദിവസങ്ങളിലും അതേ പോലെ തുടരുമെന്ന ചിന്ത എന്നെ എത്രത്തോളം എക്സൈറ്റ് ചെയ്യിക്കുന്നു എന്നും നീ അറിയണം. സന്തോഷവും കളിചിരിയും നിറയുന്നതാകട്ടെ ഇനി വരുന്ന 365 ദിവസങ്ങളും. ഹാപ്പി ആനിവേഴ്സറി."

Also Read: അണ്ണാ നിങ്ങളോ?! കരണിൻ്റെ പോസ്റ്റ് കണ്ട് അമ്പരന്ന് ആരാധകർ

മഞ്ജു വാര്യർ ഉൾപ്പെടെയുള്ളവർ ഭാവനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് കമന്റുമായി വന്നു. സ്നേഹം എന്നാണ് മഞ്ജു കുറിച്ചത്. ഭാവനയെ ഇങ്ങനെ നവീൻ ചേർത്തു നിർത്തുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം എന്ന് പറഞ്ഞാണ് ആരാധകരുടെ പ്രതികരണങ്ങൾ കമന്റ് ബോക്സിൽ വരുന്നത്. 

Also Read: 'ഈ ടീമിന്റെ കൂടെ ഞാനുമുണ്ട്, പിന്നെ എന്റെ ഒരു അടുത്ത സുഹൃത്തും'; മമ്മൂട്ടിക്കു പിന്നാലെ 'ചത്താ പച്ച'യിൽ മോഹൻലാലും?

2018 ജനുവരിയി 22ന് ആണ് ഭാവന കന്നട നടനും നിർമാതാവായ നവീനെ വിവാഹം കഴിക്കുന്നത്. അഞ്ച് വർഷത്തോളം നീണ്ട പ്രണയത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം. തന്നെ ഏറ്റവും കൂടുതൽ മനസിലാക്കുന്ന വ്യക്തി നവീൻ ആണെന്ന് ഭാവന പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. 

Also Read: കല്യാണരാമനിലെ പ്യാരിയിൽ നിന്നും കിട്ടിയ പേര്; ചത്താ പച്ചയുടെ അർത്ഥമെന്തെന്നറിയാമോ?

സിനിമയിലേക്ക് വരുമ്പോൾ അനോമിയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ഭാവനയുടെ അടുത്ത സിനിമ. ഫെബ്രുവരി ആറിന് ആണ് ഇതിന്റെ റിലീസ്. ഭാവനയുടെ 90ാമത്തെ സിനിമയാണ് ഇത്. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന സിനിമയിലൂടെയാണ് ഇടവേള അവസാനിപ്പിച്ച് ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തിയത്. അന്ന് വെൽക്കം ബാക്ക് ഭാവന എന്ന് പറഞ്ഞ് നിരവധി സിനിമ താരങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവെച്ചത്. ആരാധകരിൽ നിന്നു സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നുള്ളവരിൽ നിന്നും വലിയ പോസിറ്റീവ് പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. 

Read More: ചത്താ പച്ച കാത്തുവച്ച ആ 'ബിഗ്' സർപ്രൈസ് നാളെയറിയാം

Bhavana

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: