വിവാഹ തിരക്കുകളില്‍ നിന്നും നടി ഭാവന വീണ്ടും സിനിമാ തിരക്കുകളിലേക്ക്. അഞ്ചുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇക്കഴിഞ്ഞ ജനുവരി 22നായിരുന്നു ഭാവനയുടേയും കന്നഡ സിനിമാ നിര്‍മ്മാതാവ് നവീന്റേയും വിവാഹം. പലനടികളും വിവാഹത്തിനു ശേഷം സിനിമയില്‍ നിന്നും പിന്മാറുന്ന കാഴ്ചയാണ് നമ്മള്‍ കാണാറ്. എന്നാല്‍ ഭാവന സിനിമയില്‍ സജീവമാകാന്‍ തന്നെയാണ് പദ്ധതി.

ഇന്‍സ്പെക്ടര്‍ വിക്രം എന്ന കന്നഡ ചിത്രത്തിലാണ് വിവാഹത്തിനു ശേഷം ഭാവന ആദ്യമായി അഭിനയിക്കുന്നത്. നരംസിഹ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രജ്വാള്‍ ദേവ്രാജ് ആണ് നായകനാകുന്നത്. രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് സിനിമയില്‍ ഭാവന അവതരിപ്പിക്കുക

ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരി 27 തുടങ്ങിയെങ്കിലും ഫെബ്രുവരി ഒമ്പതോടെ ഭാവന ലൊക്കേഷനില്‍ എത്തുമെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പൃഥ്വിരാജ് നായകനായ ആദം ജോണാണ് ഭാവന അവസാനമായി അഭിനയിച്ച ചിത്രം. വിവാഹം കഴിഞ്ഞാലും സിനിമയില്‍ നിന്നും മാറി നില്‍ക്കില്ലെന്ന് ഭാവന നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ഭാവന നായികയായ തഗരു എന്ന കന്നഡ ചിത്രം ഈ മാസം തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുനിത് രാജ്കുമാറാണ് ചിത്രത്തിലെ നായകന്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ