Latest News

തെലുങ്കൊക്കെയെന്ത്‌?; രമ്യയെ തോൽപ്പിച്ച് ഭാവന, വീഡിയോ

കൂട്ടുകാരിക്കൊപ്പമുളള ഫൺ വീഡിയോ പങ്കുവയ്ക്കുകയാണ് ഭാവന

Bhavana, ഭാവന, Bhavana New Photos, samajavaragamana song, Ramya Nambeesan, Bhavana videos, Bhavana Ramya Nambeesan, Bhavana new york photos, Bhavana Photo Viral, ഭാവന, IE Malayalam, ഐഇ മലയാളം, Indian express malayalam

ഭാവനയുടെ പ്രിയപ്പെട്ട കൂട്ടുകാരികളിൽ ഒരാളാണ് നടി രമ്യ നമ്പീശൻ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ഒന്നിച്ച് നടത്തിയ യാത്രയുടെ വിശേഷങ്ങളുമെല്ലാം ഇടയ്ക്ക് ഭാവന പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ, രമ്യയ്ക്ക് ഒപ്പമുള്ള ഒരു വീഡിയോയാണ് ഭാവന ഷെയർ ചെയ്യുന്നത്.

അല്ലു അർജുൻ ചിത്രം ‘അലവൈകുണ്ഠപുരം’എന്ന തെലുങ്ക് ചിത്രത്തിലെ ‘സാമജവരഗമന’ എന്ന പാട്ടിലെ വരികൾ ലിപ് സിങ്ക് കറക്റ്റാക്കി പാടുകയാണ് ഭാവന. തെറ്റാതെ പാടി രമ്യയെ തോൽപ്പിച്ച സന്തോഷത്തിലാണ് ഭാവന.

 

View this post on Instagram

 

A post shared by Bhavana Menon (@bhavzmenon)

രമ്യ നമ്പീശനൊപ്പം ന്യൂയോർക്കിലേക്ക് നടത്തിയ പഴയൊരു യാത്രയുടെ ചിത്രങ്ങളും അടുത്തിടെ ഭാവന പങ്കുവച്ചിരുന്നു. “ഞാനിപ്പോൾ എന്റെ ഹൃദയത്തെ പിന്തുടരുകയാണെങ്കിൽ, അത് എന്നെ ന്യൂയോർക്ക് സിറ്റിയിലേക്ക് കൊണ്ടുപോകും. എന്നെ തിരികെ കൊണ്ടുപോവൂ,” എന്നാണ് ഭാവന കുറിച്ചത്.

വിവാഹശേഷം ഭർത്താവ് നവീനൊപ്പം ബംഗളുരുവിൽ താമസമാക്കിയ ഭാവന അഭിനയത്തിൽ ഇപ്പോൾ അത്ര സജീവമല്ല. എന്നിരുന്നാലും സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിർമാതാവും ബിസിനസുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം. അഞ്ചു വർഷത്തെ സൗഹൃദവും പ്രണയവുമാണ് വിവാഹത്തിലേക്കു നയിച്ചത്.

എല്ലാ പ്രതിസന്ധികളിലും കരുത്തും കരുതലുമായി ചേര്‍ന്നുനിൽക്കലാണ് പ്രണയമെന്നു ജീവിതം കൊണ്ട് തെളിയിച്ച ഭാവനയും നവീനും പ്രേക്ഷകരുടെ ഇഷ്ടം കവർന്നവരാണ്. ഭാവന അഭിനയിച്ച ‘റോമിയോ’ എന്ന കന്നഡ സിനിമയുടെ പ്രൊഡ്യൂസർ ആയിരുന്നു നവീന്‍. ആന്ധ്ര സ്വദേശിയായ നവീൻ സകുടുംബം ബംഗളുരുവിലാണ് താമസം.

Read more: ദൈവം തരാൻ മറന്നുപോയ സഹോദരങ്ങൾ: മഞ്ജുവിനും സംയുക്തയ്ക്കുമൊപ്പം ഭാവന

Web Title: Bhavana singing samajavaragamana song remya nambeesan watching video

Next Story
തിയറ്റര്‍ വിട്ടിറങ്ങിയിട്ടും മറക്കാതെ മലയാളി കൂടെക്കൂട്ടിയവ
The moderation of comments is automated and not cleared manually by malayalam.indianexpress.com