ഫിറ്റ്നസിൽ ഏറെ ശ്രദ്ധ വയ്ക്കുന്ന നടിമാരിലൊരാളാണ് ഭാവന. കൃത്യമായി വർക്ക്ഔട്ട് ചെയ്യുന്ന ഒരാളാണ് ഭാവനയെന്ന് താരത്തിന്റെ ഇൻസ്റ്റഗ്രാം പേജിൽനിന്നും വ്യക്തമാണ്. ഇപ്പോഴിതാ തന്റെ വർക്ക്ഔട്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഭാവന.
കഠിനമായ വ്യായാമ മുറകൾ അനായാസം ചെയ്യുന്ന ഭാവനയെയാണ് വീഡിയോയിൽ കാണാനാവുക. ”നിങ്ങൾ ആഗ്രഹിക്കുന്നത് നിങ്ങൾക്ക് ലഭിക്കുന്നില്ല, നിങ്ങൾ കഠിനമായി പ്രയത്നിക്കുന്നത് നിങ്ങൾക്ക് ലഭിക്കും,” എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷനായി ഭാവന കൊടുത്തത്. തന്റെ ട്രെയിനർക്ക് ഭാവന നന്ദിയും പറഞ്ഞിട്ടുണ്ട്.
ഇൻസ്റ്റഗ്രാമിൽ പുത്തൻ ഫൊട്ടോകൾ പോസ്റ്റ് ചെയ്യുന്ന താരങ്ങളിൽ ഭാവന മുന്നിൽ തന്നെയുണ്ട്. ഇടയ്ക്കിടെ തന്റെ സെൽഫികളും ഫൊട്ടോഷൂട്ടിൽനിന്നുള്ള ചിത്രങ്ങളും ഭാവന പോസ്റ്റ് ചെയ്യാറുണ്ട്. ഭർത്താവിനൊപ്പം ബെംഗളൂരുവിലാണ് ഭാവനയുടെ താമസം. നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം.
Read More: ഏത് ഫൊട്ടോ വേണമെന്ന് കുറേ ആലോചിച്ചു, ഒടുവിൽ എല്ലാം പോസ്റ്റ് ചെയ്തുവെന്ന് ഭാവന