മലയാള സിനിമയിൽനിന്നു മാറി നിൽക്കുകയാണെങ്കിലും ഭാവന ഇപ്പോഴും സിനിമാ ആസ്വാദകരുടെ ഇഷ്ടതാരമാണ്. വിവാഹശേഷം ഭർത്താവ് നവീനൊപ്പം ബെംഗളൂരുവിൽ സ്ഥിര താമസമാക്കിയിരിക്കുകയാണ് ഭാവന. വിവാഹശേഷവും ചില അന്യഭാഷാ ചിത്രങ്ങളിൽ ഭാവന അഭിനയിച്ചിരുന്നു.
അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ താരം എപ്പോഴും ആക്ടീവാണ്. മുൻപ് ശ്രീലങ്കയിൽ പോയപ്പോഴുളള ചില ചിത്രങ്ങളാണ് ഭാവന ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്. ഈ ചിത്രങ്ങൾ ഭാവനയെ ശ്രീലങ്കൻ ദിനങ്ങൾ ഓർമിപ്പിക്കുന്നുവെന്നും ശ്രീലങ്കയെ ഇഷ്ടപ്പെടുന്നുവെന്നും നടിയുടെ ഹാഷ്ടാഗുകളിനിന്നു മനസ്സിലാക്കാം.
View this post on Instagram
തന്റെ ജീവിതത്തിലെ സന്തോഷങ്ങളുടെ നിമിഷങ്ങളും നടി ആരാധകർക്കായി സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. ലോക്ക്ഡൗൺകാല ചിത്രങ്ങളും നടി ഷെയർ ചെയ്തിരുന്നു.
Read More: ‘ഇതാണ് സ്ട്രെസ്സ് മാറ്റാനുള്ള ഏറ്റവും നല്ല മാർഗം;’ വീഡിയോ പങ്കുവച്ച് ശോഭന
View this post on Instagram
View this post on Instagram
2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിർമാതാവും ബിസിനസുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം. അഞ്ചു വർഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലാണ് ഭാവനയും നവീനും വിവാഹിതരായത്. എല്ലാ പ്രതിസന്ധികളിലും കരുത്തും കരുതലുമായി ചേര്‍ന്നു നിൽക്കലാണ് പ്രണയം എന്നു ജീവിതം കൊണ്ട് തെളിയിച്ച ഭാവനയും നവീനും പ്രേക്ഷകരുടെ ഇഷ്ടം കവർന്നവരാണ്. ഭാവന അഭിനയിച്ച ‘റോമിയോ’ എന്ന കന്നഡ സിനിമയുടെ പ്രൊഡ്യൂസർ ആയിരുന്നു നവീന്‍. ആന്ധ്ര സ്വദേശിയാണ് നവീൻ.