എല്ലാകാര്യങ്ങളും തടിവയ്ക്കുന്നതുപോലെ എളുപ്പമായിരുന്നെങ്കിൽ; ചിത്രങ്ങൾ പങ്കുവച്ച് ഭാവന

വീണ്ടും ജിമ്മും വർക്ക് ഔട്ടും എല്ലാം തുടങ്ങേണ്ട സമയമായെന്ന് സ്വയം ഓർമ്മപ്പെടുത്തുകയാണ് ഭാവന

Bhavana, ഭാവന, Bhavana New Photos, ഭാവനയുടെ പുതിയ ഫോട്ടോസ്, Bhavana Photo Viral, ഭാവന

മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ഭാവന. മറ്റു ഭാഷാചിത്രങ്ങളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയിലെ ഭാവനയുടെ സ്വീകാര്യതയ്ക്ക് കുറവുണ്ടായിരുന്നില്ല. വിവാഹശേഷം ഭർത്താവ് നവീനൊപ്പം ബംഗളുരുവിൽ താമസമാക്കിയ ഭാവന അഭിനയത്തിൽ ഇപ്പോൾ അത്ര സജീവമല്ല. എന്നിരുന്നാലും സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഭാവന പങ്കുവച്ച പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. ലോക്ക്ഡൗൺ കാല വീട്ടിലിരിപ്പുകൊണ്ട് ശരീരഭാരം കൂടിയിരിക്കുന്നുവെന്നും വീണ്ടും ജിമ്മും വർക്ക് ഔട്ടും തുടങ്ങേണ്ട സമയമായെന്നും ഭാവന പറയുന്നു. “എല്ലാ കാര്യങ്ങളും തടിവയ്ക്കുന്ന അത്ര എളുപ്പമായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു,” എന്നാണ് പുതിയ ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് ഭാവന കുറിച്ചത്.

 

View this post on Instagram

 

I wish everything was as easy as getting fat !!! @vinstyletales #PostLockdownWeightGain #TimeToHitTheGym #MirrorsSelfies

A post shared by Mrs June6 (@bhavzmenon) on

അടുത്തിടെ തന്റെ പുതിയ ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളും ഭാവന പങ്കുവച്ചിരുന്നു. വെള്ളനിറത്തിലുള്ള ചുരിദാറിൽ അതീവസുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടത്.

 

View this post on Instagram

 

Outfit @rehanabasheerofficial Makeup @renjurenjimar Hair @sudhiar.hairandmakeup Styling @sabarinathk_ @pranavraaaj

A post shared by Mrs June6 (@bhavzmenon) on

2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിർമാതാവും ബിസിനസുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം. അഞ്ചു വർഷത്തെ സൗഹൃദവും പ്രണയവുമാണ് വിവാഹത്തിലേക്കു നയിച്ചത്. എല്ലാ പ്രതിസന്ധികളിലും കരുത്തും കരുതലുമായി ചേര്‍ന്നുനിൽക്കലാണ് പ്രണയമെ ന്നു ജീവിതം കൊണ്ട് തെളിയിച്ച ഭാവനയും നവീനും പ്രേക്ഷകരുടെ ഇഷ്ടം കവർന്നവരാണ്. ഭാവന അഭിനയിച്ച ‘റോമിയോ’ എന്ന കന്നഡ സിനിമയുടെ പ്രൊഡ്യൂസർ ആയിരുന്നു നവീന്‍. ആന്ധ്ര സ്വദേശിയായ നവീൻ സകുടുംബം ബംഗളുരുവിലാണ് താമസം.

Read More: ‘അവന്റെ ഒരു ഭാഗം എന്റെയുള്ളിൽ വളരുന്നു’; സന്തോഷം പങ്കുവച്ച് പേളി മാണി

ഇടയ്ക്കിടെ ഭാവന നവീനുമൊത്തുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്. പ്രണയദിനത്തിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിൽ​ നവീനെ കുറിച്ച് ഭാവന പറഞ്ഞ വാക്കുകൾ ഏറെ ഹൃദയസ്പർശിയായിരുന്നു.

“2011ൽ ഞാൻ ആദ്യമായി നിങ്ങളെ കാണുമ്പോൾ ഒരിക്കലും എനിക്കറിയില്ലായിരുന്നു, നിങ്ങളാണ് ആ ആൾ എന്ന്. ഒരു നിർമാതാവും അഭിനേതാവും തമ്മിലുള്ള വളരെ പ്രൊഫഷണലായ ബന്ധത്തിൽനിന്നു വേഗം നമ്മൾ യഥാർത്ഥ സുഹൃത്തുക്കളായി മാറി. അവർ പറയുന്നതുപോലെ, മികച്ച ബന്ധങ്ങൾ ആദ്യം ആരംഭിക്കുന്നത് സൗഹൃദങ്ങളായിട്ടാണ്. നമ്മൾ പ്രണയത്തിലായിട്ട് 9 വർഷങ്ങളാവുന്നു. ഒരുപാട് പ്രതിസന്ധികളിലൂടെ നമ്മൾ കടന്നുപോയി, വേർപ്പെട്ടുപോവേണ്ട അവസ്ഥകൾ. പക്ഷേ കൂടുതൽ കരുത്തരായി നമ്മൾ പുറത്തുവന്നു. എല്ലാ പ്രതിബന്ധങ്ങൾക്കുമെതിരെ നമ്മൾ പോരാടും, എല്ലാ പ്രതിബന്ധങ്ങൾക്കും എതിരായി നമ്മൾ തുടരും. നിങ്ങളായിരിക്കുന്നതിന് നന്ദി, ഞാൻ നിങ്ങളെ അനന്തമായി സ്നേഹിക്കുന്നു,” ഇൻസ്റ്റഗ്രാമിൽ ഭാവന കുറിച്ചതിങ്ങനെ. #MineForever #ComeWhatMay #EverydayIsValentinesDay തുടങ്ങിയ ഹാഷ്‌ടാഗുകളോടെ നവീനൊപ്പമുള്ള ചിത്രവും ഭാവന പങ്കുവച്ചിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Bhavana shares post lockdown photos

Next Story
‘ഹൃദയമെന്തെന്‍ ജീവന്‍ തന്നെ എടുത്തു കൊള്‍ക’ എന്ന് പാടി ഹൃദയങ്ങള്‍ കീഴടക്കിയ താരറാണിrekha, rekha birthday, rekha age, rekha date of birth, rekha life, rekha life story, happy birthday rekha, Rekha photos, rekha films, Amitabh Rekha, Rekha Photo, Rekha family, Rekha Husband, Rekha love life, രേഖ
The moderation of comments is automated and not cleared manually by malayalam.indianexpress.com