നടി ഭാവനയുടെ ഏറ്റവും അടുത്ത കൂട്ടുകാരികളാണ് രമ്യ നമ്പീശനും ശിൽപ്പ ബാലയും ഷഫ്നയും സയനോരയും മൃദുല മുരളിയുമെല്ലാം. ഭാവന- നവീൻ വിവാഹം വലിയൊരു ആഘോഷമാക്കി മാറ്റിയതിൽ ഇവർക്കുള്ള പങ്ക് ചെറുതല്ലായിരുന്നു. ശിൽപ്പയ്ക്കും രമ്യയ്ക്കും ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ആ സൗഹൃദത്തെക്കുറിച്ച് അത്ഭുതപ്പെടുകയാണ് ഭാവന.
Read More: ഭാവനയും കൂട്ടുകാരികളും വീണ്ടും ഒത്തുകൂടി; ഇക്കുറി മൃദുലയ്ക്ക് വേണ്ടി
“ഈ മുഴുവൻ പ്രപഞ്ചത്തിൽ ആളുകൾ എങ്ങനെ കണ്ടുമുട്ടുന്നു, അവർ എങ്ങനെ അടുക്കുന്നു, എങ്ങനെ അവർ മികച്ച ചങ്ങാതിമാരാകുന്നുവെന്ന് ഞാൻ ചിലപ്പോൾ അത്ഭുതപ്പെടാറുണ്ട്” എന്ന അടിക്കുറിപ്പോടെയാണ് ഭാവന ചിത്രങ്ങൾ പങ്കുവച്ചത്.
നടി മൃദുല മുരളിയുടെ വിവാഹ ശ്ചയ ചടങ്ങിലും പതിവ് തെറ്റിക്കാതെ അവർ ഒത്തുകൂടിയിരുന്നു. ഭാവനയും രമ്യ നമ്പീശനും സയനോരയും ശിൽപ്പയും ഷഫ്നയുമെല്ലാം കൂടി മൃദുലയുടെ വിവാഹ നിശ്ചയം ആഘോഷമാക്കി മാറ്റി.
View this post on Instagram
ഇവർക്കു പുറമെ വിജയ് യേശുദാസ്, ഗായിക അമൃത, അഭിരാമി, നടൻ മണിക്കുട്ടൻ തുടങ്ങിയവരും മൃദുലയുടെ വിവാഹ നിശ്ചയത്തിന് എത്തിയിരുന്നു. ആഘോഷങ്ങളുടെ ചിത്രങ്ങളും ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
ഇതിനു മുമ്പ് ശിൽപ്പയുടെ സഹോദരിയുടെ വിവാഹത്തിനായിരുന്നു എല്ലാവരും ഒത്തുകൂടിയത്. ഭാവനയുടെ വിവാഹ നാളുകളിലാണ് ഇവരുടെ ചങ്ങാത്തം ആദ്യമായി നമ്മുടെയെല്ലാം ഹൃദയങ്ങളെ സ്പർശിച്ചത്.
ദിവസങ്ങൾക്ക് മുമ്പായിരുന്നു മൃദുലയുടെ വിവാഹ നിശ്ചയം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വളരെ ലളിതമായ ചടങ്ങായിരുന്നു. റെഡ് ചില്ലീസ്, അയാള്‍ ഞാനല്ല, എല്‍സമ്മ എന്ന ആണ്‍കുട്ടി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് മൃദുല മുരളി.