scorecardresearch
Latest News

‘എന്നെ ചേര്‍ത്തുപിടിച്ച് നവീന്‍ പറയുന്നതിങ്ങനെയാണ്’; പ്രിയതമനൊപ്പമുളള ചിത്രവുമായി ഭാവന

ഭര്‍ത്താവ് നവീനുമൊന്നിച്ചു ഭാവന ഷെയര്‍ ചെയ്ത ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

‘എന്നെ ചേര്‍ത്തുപിടിച്ച് നവീന്‍ പറയുന്നതിങ്ങനെയാണ്’; പ്രിയതമനൊപ്പമുളള ചിത്രവുമായി ഭാവന

മലയാളികളുടെ പ്രിയ നടിമാരിലൊരാളാണ് ഭാവന. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഭാവന ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കു വയ്ക്കാറുണ്ട്. ഭര്‍ത്താവ് നവീനും ഒന്നിച്ച് ഭാവന ഷെയര്‍ ചെയ്ത ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

‘എന്തൊക്കെ ആണെങ്കിലും ഞാൻ നിന്നെ സ്നേഹിക്കുന്നു. നീ ആരാണെന്നു എനിക്കറിയാം. നീ ആരാണെന്ന് നിന്റെ സുഹൃത്തുക്കൾക്കും കുടുംബത്തിനും അറിയാം. അത് പോരേ?’എന്ന നവീന്റെ ചോദ്യമാണ് ഭാവന പോസ്റ്റിനു താഴെ കുറിച്ചിരിക്കുന്നത്. ‘അതെ, അതാണ് എനിക്ക് വേണ്ടത് ‘എന്ന ചോദ്യത്തിനുളള ഭാവനയുടെ മറുപടിയും അടിക്കുറിപ്പില്‍ ഉള്‍പ്പെടുന്നുണ്ട്. നവീനോടൊപ്പം സന്തോഷവതിയായി നിൽക്കുന്ന ഭാവനയെ ചിത്രത്തില്‍ കാണാം.

ഭാവനയുടെ അടുത്ത സുഹൃത്തുക്കളും സെലിബ്രിറ്റികളുമായ പാർവതി, ശിൽപ ബാല തുടങ്ങിയവര്‍ പോസ്റ്റിനെ പിന്തുണച്ച് രംഗത്തുവന്നിട്ടുണ്ട്. ഏറ്റവും സുരക്ഷിതമായ കൈകളിലാണ് നിങ്ങളെന്നായിരുന്നു ആരാധകരിൽ ഒരാളുടെ കമന്റ്. കഴിഞ്ഞ ദിവസം ഗോൾഡൻ വീസ സ്വീകരിക്കാനെത്തിയ സമയത്ത് ധരിച്ച വസ്ത്രത്തിന്റെ പേരില്‍ താരത്തിനു സൈബർ ആക്രമണം നേരിടേണ്ടി വന്നു. അനവധി പേര്‍ ഭാവനയെ ഈ പ്രശ്‌നത്തില്‍ പിന്തുണച്ചിരുന്നു.

കമൽ സംവിധാനം ചെയ്ത ‘നമ്മൾ’ എന്ന സിനിമയിലൂടെ വന്ന് മലയാള സിനിമയിലെ മുൻനിര നടിമാരിലൊരാളായ അഭിനേത്രിയാണ് ഭാവന . 2018ലായിരുന്നു ഭാവനയുടെയും കന്നഡ സിനിമ നിർമ്മാതാവ് നവീനിന്റെയും വിവാഹം.ഒരിടവേളയ്ക്കു ശേഷം മലയാള സിനിമയിലേയ്ക്കു തിരിച്ചെത്തുന്ന ഭാവനയുടെ പുതിയ ചിത്രം ‘ന്റിക്കാക്കക്കൊരു പ്രേമോണ്ടാര്‍ന്ന്’ആണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Bhavana shares photo with her husband naveen