/indian-express-malayalam/media/media_files/uploads/2022/11/Manju-Bhavana.png)
മലയാള സിനിമയിലെ അടുത്ത സുഹൃത്തുക്കളാണ് താരങ്ങളായ മഞ്ജു വാര്യരും ഭാവനയും. ജീവിതത്തിലെ സന്തോഷത്തിലും സങ്കടങ്ങളിലും താങ്ങും തണലുമായി ഇവരുവരും പരസ്പരം നിൽക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ പങ്കുവയ്ക്കുന്ന ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. മഞ്ജു വാര്യർ കഴിഞ്ഞ ദിവസം ഒരു കസേരയിൽ ഇരുന്ന് മിറർ സെൽഫിയെടുക്കുന്ന ചിത്രം പങ്കുവച്ചിരുന്നു. അതേ സ്ഥലത്തിരിക്കുന്ന മറ്റൊരു ചിത്രവും അന്നേ ദിവസം തന്നെ മഞ്ജു ഷെയർ ചെയ്യുകയുണ്ടായി. എന്നാൽ ഇപ്പോൾ വളരെ രസകരമായ ഒരു കാര്യമായണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
നടി ഭാവനയും സമാനമായൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ്. "കോപ്പിയിങ്ങ് മഞ്ജു വാര്യർ സെയിം പ്ലേയ്സ്, സെയിം ചെയർ" എന്ന അടികുറിപ്പോടെയാണ് ഭാവന ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്. മഞ്ജു വാര്യർ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഭാവനയുടെ ചിത്രം പങ്കുവച്ചിട്ടുണ്ട്. മഞ്ജു തനിക്ക് സ്വന്തം ചേച്ചിയെ പോലെയാണെന്ന് ഭാവനം പറഞ്ഞിരുന്നു. ചേച്ചിയെ അനുകരിക്കാൻ നോക്കുന്ന അനുജത്തിയുടെ ചിത്രത്തിന് താഴെ അനവധി ആരാധക കമൻ്റുകളുമുണ്ട്.
ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമാലോകത്തേക്ക് തിരിച്ചെത്തുകയാണ് ഭാവന. ആദിൽ മൈമൂനത്ത് അഷ്റഫ്ന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'ൻറിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' ആണ് ഭാവനയുടെ പുതിയ ചിത്രം. ചിത്രത്തിലെ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. അജിത്തിനൊപ്പം അഭിനയിക്കുന്ന തമിഴ് ചിത്രം 'തുനിവ്' ആണ് മഞ്ജുവിന്റെ റിലീസിനെത്തുന്ന പുതിയ ചിത്രം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.