ലോകമെമ്പാടും ഭീതി വിതയ്ക്കുകയും ജനജീവിതം സ്തംഭിപ്പിക്കുകയും ചെയ്ത കോവിഡ് ലോക്ക്ഡൗൺ സഞ്ചാരപ്രിയരുടെ സ്വപ്നങ്ങൾക്ക് കൂടിയാണ് വിലങ്ങുതടിയായത്. ഏറെപ്പേരാണ് യാത്രകൾ മിസ്സ് ചെയ്യുന്നത്. കൂട്ടുകാരിയും നടിയുമായ രമ്യ നമ്പീശനൊപ്പം ന്യൂയോർക്കിലേക്ക് നടത്തിയ പഴയൊരു യാത്രയുടെ ചിത്രങ്ങളും ഓർമകളും പങ്കുവയ്ക്കുകയാണ് മലയാളികളുടെ പ്രിയതാരം ഭാവന.
“ഞാനിപ്പോൾ എന്റെ ഹൃദയത്തെ പിൻതുടരുകയാണെങ്കിൽ, അത് എന്നെ ന്യൂ യോർക്ക് സിറ്റിയിലേക്ക് കൊണ്ടുപോകും. എന്നെ തിരികെ കൊണ്ടുപോവൂ,” എന്നാണ് ഭാവന കുറിക്കുന്നത്. ആ യാത്രയും ഓർമകളും മിസ് ചെയ്യുന്നു എന്നാണ് ഭാവന കുറിക്കുന്നത്.
വിവാഹശേഷം ഭർത്താവ് നവീനൊപ്പം ബംഗളുരുവിൽ താമസമാക്കിയ ഭാവന അഭിനയത്തിൽ ഇപ്പോൾ അത്ര സജീവമല്ല. എന്നിരുന്നാലും സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
Read more: വെള്ളരിപ്രാവുപോൽ സുന്ദരി; ചിത്രങ്ങൾ പങ്കുവച്ച് ഭാവന
ലോക്ക്ഡൗൺ കാലത്തും താരം സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. വീട്ടിലിരുന്ന് ശരീരഭാരം കൂടിയിരിക്കുന്നുവെന്നും വീണ്ടും ജിമ്മും വർക്ക് ഔട്ടും തുടങ്ങേണ്ട സമയമായെന്നുമാണ് അടുത്തിടെ ഏതാനും ചിത്രങ്ങൾ പങ്കുവച്ച് ഭാവന കുറിച്ചത്.
2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിർമാതാവും ബിസിനസുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം. അഞ്ചു വർഷത്തെ സൗഹൃദവും പ്രണയവുമാണ് വിവാഹത്തിലേക്കു നയിച്ചത്. എല്ലാ പ്രതിസന്ധികളിലും കരുത്തും കരുതലുമായി ചേര്ന്നുനിൽക്കലാണ് പ്രണയമെ ന്നു ജീവിതം കൊണ്ട് തെളിയിച്ച ഭാവനയും നവീനും പ്രേക്ഷകരുടെ ഇഷ്ടം കവർന്നവരാണ്. ഭാവന അഭിനയിച്ച ‘റോമിയോ’ എന്ന കന്നഡ സിനിമയുടെ പ്രൊഡ്യൂസർ ആയിരുന്നു നവീന്. ആന്ധ്ര സ്വദേശിയായ നവീൻ സകുടുംബം ബംഗളുരുവിലാണ് താമസം.
Read more: ദൈവം തരാൻ മറന്നുപോയ സഹോദരങ്ങൾ: മഞ്ജുവിനും സംയുക്തയ്ക്കുമൊപ്പം ഭാവന