ഏത് ഫൊട്ടോ വേണമെന്ന് കുറേ ആലോചിച്ചു, ഒടുവിൽ എല്ലാം പോസ്റ്റ് ചെയ്തുവെന്ന് ഭാവന

ഭർത്താവിനൊപ്പം ബെംഗളൂരുവിലാണ് ഭാവനയുടെ താമസം

bhavana, actress, ie malayalam

ഇൻസ്റ്റഗ്രാമിൽ പുത്തൻ ഫൊട്ടോകൾ പോസ്റ്റ് ചെയ്യുന്ന താരങ്ങളിൽ ഭാവന മുന്നിൽ തന്നെയുണ്ട്. ഇടയ്ക്കിടെ തന്റെ സെൽഫികളും ഫൊട്ടോഷൂട്ടിൽനിന്നുള്ള ചിത്രങ്ങളും ഭാവന പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ, ഏറ്റവും പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം.

ഏതു ഫൊട്ടോയാണ് പോസ്റ്റ് ചെയ്യേണ്ടതെന്ന് മനസിലാക്കാൻ ഏതാണ്ട് സമാനമായ 10 ചിത്രങ്ങൾ നോക്കി, ഒടുവിൽ 10 ഫൊട്ടോയും പോസ്റ്റ് ചെയ്തുവെന്നാണ് ചിത്രങ്ങൾക്ക് ക്യാപ്ഷനായി ഭാവന കുറിച്ചത്.

കഴിഞ്ഞ ദിവസം മഞ്ഞ ഗൗണിലുള്ള പുതിയ സെല്‍ഫികള്‍ ആരാധകര്‍ക്കായി ഭാവന പങ്കുവച്ചിരുന്നു. കൂടുതല്‍ സൂര്യവെളിച്ചം, കൂടുതല്‍ അസ്തമയങ്ങള്‍, കൂടുതല്‍ സൂര്യകാന്തിപ്പൂക്കള്‍, കൂടുതുല്‍ സന്തോഷം, കൂടുതല്‍ സെല്‍ഫികള്‍, എന്നാണ് ചിത്രങ്ങള്‍ക്ക് താരം അടിക്കുറിപ്പ് നല്‍കിയത്.

ഭർത്താവിനൊപ്പം ബെംഗളൂരുവിലാണ് ഭാവനയുടെ താമസം. നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് കുറച്ചുനാൾ സിനിമയിൽ നിന്നും വിട്ടുനിന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം ’96’ എന്ന ചിത്രത്തിന്റെ കന്നട റീമേക്കിൽ നായികയായാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. കന്നഡ സിനിമയായ ഭജറംഗി 2 ആണ് ഭാവന അവസാനമായി അഭിനയിച്ച ചിത്രം.

Read More: ഹാഷിന്റെ ബെർത്ത്ഡേ ആഘോഷിച്ച് സാമന്ത; ചിത്രങ്ങൾ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Bhavana shares new stylish photos

Next Story
കാണുന്ന പ്രായമൊന്നുമില്ല, സുരേഷേട്ടൻ ഫ്ളക്സിബിൾ ആണ്; ‘കാവലി’ലെ മാസ്സ് സീനിനെ കുറിച്ച് കിച്ചു ടെല്ലസ്Suresh Gopi, Kichu Telles, Kaval movie, കാവൽ റിവ്യൂ, സുരേഷ് ഗോപി, കിച്ചു ടെല്ലസ്
The moderation of comments is automated and not cleared manually by malayalam.indianexpress.com