മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ഭാവന. മറ്റു ഭാഷാചിത്രങ്ങളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയിലെ ഭാവനയുടെ സ്വീകാര്യതയ്ക്ക് കുറവുണ്ടായിരുന്നില്ല. സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ, കുറച്ചു ദിവസങ്ങളായി ആവർത്തിച്ച് കേൾക്കുന്ന ഇഷ്ടപ്പെട്ടൊരു പാട്ടിനെ കുറിച്ച് പറയുകയാണ് ഭാവന. ‘ഇൻസ്പെക്ടർ വിക്രം’ എന്ന ചിത്രത്തിലെ നന്നവളേ… നന്നവളേ… എന്നു തുടങ്ങുന്ന ഗാനത്തെ കുറിച്ചാണ് ഭാവന കുറിക്കുന്നത്.
View this post on Instagram
ഭാവനയുടെ ഏറ്റവും പുതിയ കന്നഡ ചിത്രമാണ് ‘ഇൻസ്പെക്ടർ വിക്രം’. പ്രജ്വൽ ദേവരാജ് ആണ് ചിത്രത്തിലെ നായകൻ. ഫെബ്രുവരി ഒൻപതിനാണ് ചിത്രത്തിലെ ഈ ഗാനം യൂട്യൂബിൽ റിലീസ് ചെയ്തത്.
ചിത്രത്തിന്റെ പ്രമോഷൻ ഷൂട്ടിനിടെ പകർത്തിയ ഏതാനും ചിത്രങ്ങളും ഭാവന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
അടുത്തിടെയായിരുന്നു ഭാവനയുടെ മൂന്നാം വിവാഹ വാർഷികം. 2018 ജനുവരി 22 നായിരുന്നു തൃശൂര്‍ തിരുവമ്പാടി ക്ഷേത്രനടയില്‍ വച്ച് കന്നട നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീൻ ഭാവനയെ താലിച്ചാർത്തിയത്. ഭാവനയുടെ നിരവധിയേറെ സുഹൃത്തുക്കൾ സമൂഹമാധ്യമങ്ങളിലൂടെ ഇരുവർക്കും വിവാഹ വാർഷികാശംസകൾ നേർന്നിരുന്നു.
Read More: ‘ഇനിയുമുണ്ടൊരു ജന്മമെങ്കിൽ’; വിവാഹ വാർഷിക ദിനത്തിൽ നവീനോട് ഭാവന
“ഞാൻ നിന്നെ തിരഞ്ഞെടുത്തു. ഓരോ തവണയും എപ്പോഴും മറ്റെന്തിനും മുകളിൽ ഞാൻ നിന്നെ തന്നെ തിരഞ്ഞെടുക്കും.. നിന്നെ തിരഞ്ഞെടുത്തുകൊണ്ടിരിക്കുന്നു. സന്തോഷകരമായ വിവാഹ വാർഷികാശംസകൾ എന്റെ സ്നേഹമേ,” എന്നാണ് ഭാവന കുറിച്ചത്. നവീനെ ചേർത്തു പിടിച്ച് കവിളിൽ ചുംബിക്കുന്ന ചിത്രവും താരം പങ്കുവച്ചു.
നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. 2012ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. ‘റോമിയോ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍ ആയിരുന്നു.