മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാവന. മറ്റു ഭാഷാചിത്രങ്ങളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയില്‍ ഭാവനയ്ക്ക് വലിയ സ്വീകാര്യതയുണ്ടായിരുന്നു. വിവാഹശേഷം ഭർത്താവ് നവീനൊപ്പം ബാംഗ്ലൂരിൽ താമസമാക്കിയ ഭാവന അഭിനയത്തിൽ ഇപ്പോൾ അത്ര സജീവമല്ല. എന്നിരുന്നാലും സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
സോഷ്യൽ മീഡിയയിൽ ഭാവന പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ഹൃദയം കവരുന്നത്. വെള്ളനിറത്തിലുള്ള ചുരിദാറിൽ അതീവസുന്ദരിയായാണ് താരം പ്രത്യക്ഷപ്പെടുന്നത്. പുതിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിർമാതാവും ബിസിനസുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം. അഞ്ചു വർഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലാണ് ഭാവനയും നവീനും വിവാഹിതരായത്. എല്ലാ പ്രതിസന്ധികളിലും കരുത്തും കരുതലുമായി ചേര്‍ന്നു നിൽക്കലാണ് പ്രണയം എന്നു ജീവിതം കൊണ്ട് തെളിയിച്ച ഭാവനയും നവീനും പ്രേക്ഷകരുടെ ഇഷ്ടം കവർന്നവരാണ്. ഭാവന അഭിനയിച്ച ‘റോമിയോ’ എന്ന കന്നഡ സിനിമയുടെ പ്രൊഡ്യൂസർ ആയിരുന്നു നവീന്‍. ആന്ധ്ര സ്വദേശിയായ നവീൻ സകുടുംബം ബാംഗ്ലൂരിലാണ് താമസം.
Read More: ‘അവന്റെ ഒരു ഭാഗം എന്റെയുള്ളിൽ വളരുന്നു’; സന്തോഷം പങ്കുവച്ച് പേളി മാണി
ഇടയ്ക്കിടെ ഭാവന നവീനുമൊത്തുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്. പ്രണയദിനത്തിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിൽ നവീനെ കുറിച്ച് ഭാവന പറഞ്ഞ വാക്കുകൾ ഏറെ ഹൃദയസ്പർശിയായിരുന്നു.
“2011ൽ ഞാൻ ആദ്യമായി നിങ്ങളെ കാണുമ്പോൾ ഒരിക്കലും എനിക്കറിയില്ലായിരുന്നു, നിങ്ങളാണ് ആ ആൾ എന്ന്. ഒരു നിർമ്മാതാവും അഭിനേതാവും തമ്മിലുള്ള വളരെ പ്രൊഫഷണലായ ബന്ധത്തിൽ നിന്നും വേഗം നമ്മൾ യഥാർത്ഥ സുഹൃത്തുക്കളായി മാറി. അവർ പറയുന്നതുപോലെ, മികച്ച ബന്ധങ്ങൾ ആദ്യം ആരംഭിക്കുന്നത് സൗഹൃദങ്ങളായിട്ടാണ്. നമ്മൾ പ്രണയത്തിലായിട്ട് 9 വർഷങ്ങളാവുന്നു. ഒരുപാട് പ്രതിസന്ധികളിലൂടെ നമ്മൾ കടന്നുപോയി, വേർപ്പെട്ടുപോവേണ്ട അവസ്ഥകൾ. പക്ഷേ കൂടുതൽ കരുത്തരായി നമ്മൾ പുറത്തുവന്നു. എല്ലാ പ്രതിബന്ധങ്ങൾക്കുമെതിരെ നമ്മൾ പോരാടും, എല്ലാ പ്രതിബന്ധങ്ങൾക്കും എതിരായി നമ്മൾ തുടരും. നിങ്ങളായിരിക്കുന്നതിന് നന്ദി, ഞാൻ നിങ്ങളെ അനന്തമായി സ്നേഹിക്കുന്നു,” ഇൻസ്റ്റഗ്രാമിൽ ഭാവന കുറിച്ചതിങ്ങനെ. #MineForever #ComeWhatMay #EverydayIsValentinesDay തുടങ്ങിയ ഹാഷ്ടാഗുകളോടെ നവീനൊപ്പമുള്ള ചിത്രവും ഭാവന പങ്കുവച്ചിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook