scorecardresearch
Latest News

ആഘോഷങ്ങളുടെയും നക്ഷത്ര തിളക്കത്തിന്റെയും സീസൺ; ചിത്രങ്ങളുമായി ഭാവന

ഒരിടവേളയ്ക്ക് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമായ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ റിലീസിനൊരുങ്ങുകയാണ്

ആഘോഷങ്ങളുടെയും നക്ഷത്ര തിളക്കത്തിന്റെയും സീസൺ; ചിത്രങ്ങളുമായി ഭാവന

മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് ഭാവന. മലയാള സിനിമയിലേക്കുള്ള ഭാവനയുടെ മടങ്ങി വരവ് ആഘോഷമാക്കാൻ കാത്തിരിക്കുകയാണ് ആരാധകര്‍. നീണ്ട ഇടവേളയ്ക്കുശേഷം നവാഗത സംവിധായകൻ ആദിൽ മൈമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്.

ഭാവന സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്ത പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. മെറൂൺ കളർ ലെഹങ്കയിൽ സുന്ദരിയായ ഭാവനയെ ആണ് ചിത്രങ്ങളിൽ കാണാനാവുക.

വിവാഹശേഷം മലയാള സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നുവെങ്കിലും കന്നഡ സിനിമയിൽ താരം സജീവമായിരുന്നു. ഇൻസ്പെക്ടര്‍ വിക്രം, ശ്രീകൃഷ്ണ അറ്റ് ജീമെയിൽ.കോം, ബജ്റംഗി 2, ഗോവിന്ദ ഗോവിന്ദ തുടങ്ങിയ കന്നഡ സിനിമകളിൽ ഭാവന അഭിനയിച്ചിരുന്നു.

ഷറഫുദ്ദീനാണ് ആണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ ചിത്രത്തിലെ നായകന്‍. സംവിധായകൻ ആദിൽ തന്നെയാണ് ചിത്രത്തിന്റെ രചനയും എഡിറ്റിങ്ങും നിർവഹിക്കുന്നത്. സംഭാഷണം വിവേക് ഭരതൻ. ബോൺഹോമി എന്‍റർടൈൻമെന്‍സിന്‍റെ ബാനറിൽ റെനീഷ് അബ്ദുല്‍ ഖാദറാണ് ചിത്രം നിര്‍മിക്കുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Bhavana shares christmas vibe photos

Best of Express