അച്ഛൻ വിട പറഞ്ഞെങ്കിലും അച്ഛന്റെയും അമ്മയുടെയും വിവാഹവാർഷിക ദിനം ഓർക്കുകയാണ് നടി ഭാവന. “അച്ഛാ… അമ്മേ… നിങ്ങളെ പോലെ വിസ്മയിപ്പിക്കുന്ന രക്ഷിതാക്കളെ ജീവിതത്തിൽ ലഭിച്ച ഞാനെത്ര അനുഗ്രഹീതയാണെന്ന് പറയുക വയ്യ. യഥാർത്ഥ സ്നേഹം നിങ്ങളിലൂടെ കണ്ട് എന്റെ ഹൃദയം സന്തോഷിച്ചിട്ടുണ്ട്. മകളെന്ന രീതിയിൽ, നിങ്ങളിൽ ഞാൻ പൂർണത കണ്ടിരുന്നു. വിവാഹ വാർഷികാശംസകൾ. അച്ഛാ… ഞങ്ങളുടെ കൂടെയില്ലെങ്കിലും, നിങ്ങളോട് ഞങ്ങൾക്കുള്ള സ്നേഹം ഒരിക്കലും മരിക്കില്ല. ഒരുപാട് മിസ് ചെയ്യുന്നു അച്ഛാ,” എന്നാണ് ഭാവന കുറിക്കുന്നത്. അച്ഛനമമ്മമാരുടെ വിവാഹചിത്രങ്ങളും ബാല്യത്തിൽ നിന്നുള്ള ചിത്രങ്ങളുമൊക്കെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ താരം പങ്കുവച്ചിട്ടുണ്ട്.
ക്വാറന്റെയിൻ കാലത്ത് ഭർത്താവ് നവീനൊപ്പം ബാംഗ്ലൂരിലാണ് ഭാവന. 2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിർമാതാവും ബിസിനസുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം. അഞ്ചു വർഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലാണ് ഭാവനയും നവീനും വിവാഹിതരായത്. എല്ലാ പ്രതിസന്ധികളിലും കരുത്തും കരുതലുമായി ചേര്‍ന്നു നിൽക്കലാണ് പ്രണയം എന്നു ജീവിതം കൊണ്ട് തെളിയിച്ച ഭാവനയും നവീനും പ്രേക്ഷകരുടെ ഇഷ്ടം കവർന്നവരാണ്. ഭാവന അഭിനയിച്ച ‘റോമിയോ’ എന്ന കന്നഡ സിനിമയുടെ പ്രൊഡ്യൂസർ ആയിരുന്നു നവീന്‍. ആന്ധ്ര സ്വദേശിയായ നവീൻ സകുടുംബം ബാംഗ്ലൂരിലാണ് താമസം. അടുത്തിടെയായിരുന്നു ഇരുവരുടേയും രണ്ടാം വിവാഹ വാർഷികം.
Read more: ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നു; കൂട്ടുകാരികളെക്കുറിച്ച് ഭാവന