‘ഇനിയുമുണ്ടൊരു ജന്മമെങ്കിൽ’; വിവാഹ വാർഷിക ദിനത്തിൽ നവീനോട് ഭാവന

ഭാവനയുടേയും നവീന്റേയും മൂന്നാം വിവാഹ വാർഷികമാണിന്ന്

bhavana, ഭാവന, bhavana wedding, ഭാവന വിവാഹം, bhavana marriage, ie malayalam, Bhavana wedding anniversary, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

നടി ഭാവന വിവാഹിതയായിട്ട് മൂന്നു വർഷം പൂർത്തിയാവുകയാണ് ഇന്ന്. ഇൻസ്റ്റഗ്രാമിലൂടെ പ്രിയപ്പെട്ടവന് വിവാഹ വാർഷികാശംസകൾ നേരുകയാണ് താരം. 2018 ജനുവരി 22 നായിരുന്നു തൃശൂര്‍ തിരുവമ്പാടി ക്ഷേത്രനടയില്‍ വച്ച് കന്നട നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീൻ ഭാവനയെ താലിച്ചാർത്തിയത്. ഭാവനയുടെ നിരവധിയേറെ സുഹൃത്തുക്കൾ സമൂഹമാധ്യമങ്ങളിലൂടെ ഇരുവർക്കും വിവാഹ വാർഷികാശംസകൾ നേർന്നുകൊണ്ട് രംഗത്തുണ്ട്.

Read More: മികച്ച ബന്ധങ്ങൾ ആദ്യം ആരംഭിക്കുന്നത് സൗഹൃദത്തിൽ നിന്നാണ്; പ്രണയനാളുകൾ ഓർത്ത് ഭാവന

“ഞാൻ നിന്നെ തിരഞ്ഞെടുത്തു. ഓരോ തവണയും എപ്പോഴും മറ്റെന്തിനും മുകളിൽ ഞാൻ നിന്നെ തന്നെ തിരഞ്ഞെടുക്കും.. നിന്നെ തിരഞ്ഞെടുത്തുകൊണ്ടിരിക്കുന്നു. സന്തോഷകരമായ വിവാഹ വാർഷികാശംസകൾ എന്റെ സ്നേഹമേ,” എന്നാണ് ഭാവന കുറിച്ചത്. നവീനെ ചേർത്തു പിടിച്ച് കവിളിൽ ചുംബിക്കുന്ന ചിത്രവും താരം പങ്കുവച്ചു.

Read More: ജൂണിലെ നിലാമഴയിൽ… പ്രണയനിമിഷങ്ങൾ പങ്കുവച്ച് ഭാവനയും നവീനും

നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. 2012ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. ‘റോമിയോ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍ ആയിരുന്നു.

ജീവിത പങ്കാളിയായ നവീൻ തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുകൂടിയാണെന്ന് മുൻപ് പ്രണയദിനത്തിൽ ഭാവന കുറിച്ചിട്ടുണ്ട്.

“2011ൽ ഞാൻ ആദ്യമായി നിങ്ങളെ കാണുമ്പോൾ ഒരിക്കലും എനിക്കറിയില്ലായിരുന്നു, നിങ്ങളാണ് ആ ആൾ എന്ന്. ഒരു നിർമ്മാതാവും അഭിനേതാവും തമ്മിലുള്ള വളരെ പ്രൊഫഷണലായ ബന്ധത്തിൽ നിന്നും വേഗം നമ്മൾ യഥാർത്ഥ സുഹൃത്തുക്കളായി മാറി. അവർ പറയുന്നതുപോലെ, മികച്ച ബന്ധങ്ങൾ ആദ്യം ആരംഭിക്കുന്നത് സൗഹൃദങ്ങളായിട്ടാണ്. നമ്മൾ പ്രണയത്തിലായിട്ട് 9 വർഷങ്ങളാവുന്നു. ഒരുപാട് പ്രതിസന്ധികളിലൂടെ നമ്മൾ കടന്നുപോയി, വേർപ്പെട്ടുപോവേണ്ട അവസ്ഥകൾ. പക്ഷേ കൂടുതൽ കരുത്തരായി നമ്മൾ പുറത്തുവന്നു. എല്ലാ പ്രതിബന്ധങ്ങൾക്കുമെതിരെ നമ്മൾ പോരാടും, എല്ലാ പ്രതിബന്ധങ്ങൾക്കും എതിരായി നമ്മൾ തുടരും. നിങ്ങളായിരിക്കുന്നതിന് നന്ദി, ഞാൻ നിങ്ങളെ അനന്തമായി സ്നേഹിക്കുന്നു,” ഇൻസ്റ്റഗ്രാമിൽ ഭാവന കുറിച്ചതിങ്ങനെ. #MineForever #ComeWhatMay #EverydayIsValentinesDay തുടങ്ങിയ ഹാഷ്‌ടാഗുകളോടെ നവീനൊപ്പമുള്ള ചിത്രവും ഭാവന പങ്കുവച്ചിരുന്നു.

വിവാഹശേഷം ബാംഗ്ലൂരിന്റെ മരുമകളായെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ ഭാവന തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്.

Web Title: Bhavana naveen third wedding anniversary

Next Story
Vellam Malayalam Movie Review: അസാധ്യ പ്രകടനവുമായി ജയസൂര്യ; ‘വെള്ളം’ റിവ്യൂVellam, Vellam movie release, Vellam movie review, Vellam movie rating, Vellam movie review and rating, vellam review, Vellam download, Vellam full movie, Vellam movie online, Vellam full movie free download, Vellam full movie online, Vellam movie songs, Vellam telegram, Vellam tamilrockers, വെള്ളം, വെള്ളം റിവ്യൂ, Jayasurya, Jayasurya vellam movie review, Prajesh Sen, Samyuktha Menon, ജയസൂര്യ, പ്രജേഷ് സെൻ, സംയുക്ത മേനോൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com