നടി ഭാവന വിവാഹിതയായിട്ട് രണ്ടു വർഷം പൂർത്തിയാവുകയാണ് ഇന്ന്. ഇൻസ്റ്റഗ്രാമിലൂടെ പ്രിയപ്പെട്ടവന് വിവാഹ വാർഷികാശംസകൾ നേരുകയാണ് താരം. 2018 ജനുവരി 22 നായിരുന്നു തൃശൂര്‍ തിരുവമ്പാടി ക്ഷേത്രനടയില്‍ വെച്ച് കന്നട നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീൻ ഭാവനയെ താലിച്ചാർത്തിയത്. ഭാവനയുടെ നിരവധിയേറെ സുഹൃത്തുക്കൾ സമൂഹമാധ്യമങ്ങളിലൂടെ ഇരുവർക്കും വിവാഹാ വാർഷികാശംസകൾ നേർന്നുകൊണ്ട് രംഗത്തുണ്ട്.

Read More: നായികാ പ്രാധാന്യമുളളവയ്ക്കായി കാത്തിരുന്നാൽ ജീവിതകാലം മുഴുവൻ കാത്തിരുപ്പ് മാത്രമേ ഉണ്ടാവൂ: ഭാവന

“എന്റെ ഹൃദയം എന്നും ഇതുപോലെ കൊണ്ടു നടക്കൂ. എന്റെ പ്രിയപ്പെട്ടവന് വിവാഹ വാർഷികാശംസകൾ,” എന്നാണ് ഭാവന ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. വിവാഹ ദിനം ഇരുവരും കൈകോർത്ത് നിൽക്കുന്ന ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

 

View this post on Instagram

 

Hold my heart forever Happy 2nd Wedding Anniversary My Love #MineForever

A post shared by Bhavs (@bhavanaofficial) on

നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. 2012ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. ‘റോമിയോ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍ ആയിരുന്നു.

 

View this post on Instagram

 

Mine #LoveOfMyLife #MineForever #bhavana #bhavanamenon #bhaveen #bhavanaNaveen

A post shared by Bhavs (@bhavanaofficial) on

മലയാളത്തിൽ ‘ആദം ജോൺ’ (2017) ആയിരുന്നു ഭാവന അവസാനം അഭിനയിച്ച ചിത്രം. തമിഴ് നാട്ടിലും കേരളത്തിലും ഒരു പോലെ സൂപ്പര്‍ ഹിറ്റായ ചിത്രം ’96’ന്റെ കന്നട പതിപ്പിൽ ജാനുവായും ഭാവന വേഷമിട്ടു. ഗണേഷാണ് നായകൻ. ‘റോമിയോ’ എന്ന സൂപ്പര്‍ ഹിറ്റ് കന്നട ചിത്രത്തിനു ശേഷം ഭാവനയും ഗണേഷും വീണ്ടും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിന്റെ പേരിലും വ്യത്യാസമുണ്ടായിരുന്നു. 96ന് പകരം ’99’ എന്നാണ് പേര്. ’99’ സംവിധാനം ചെയ്തത് പ്രീതം ഗുബ്ബിയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook