മികച്ച ബന്ധങ്ങൾ ആദ്യം ആരംഭിക്കുന്നത് സൗഹൃദത്തിൽ നിന്നാണ്; പ്രണയനാളുകൾ ഓർത്ത് ഭാവന

ഒരുപാട് പ്രതിസന്ധികളിലൂടെ നമ്മൾ കടന്നുപോയി, വേർപ്പെട്ടുപോവേണ്ട അവസ്ഥകളെയും കരുത്തരായി മറികടന്നു

Bhavana, ഭാവന, Bhavana photos, Bhavana husband naveen, Bhavana family photos, bhavana husband photos, ഭാവന ചിത്രങ്ങൾ, Bhavana latest photos, Bhavana films, 99, 99 films, Indian express Malayalam, Ie Malayam, ഐ ഇ മലയാളം, ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളം

എല്ലാ നല്ല ബന്ധങ്ങളും ആദ്യമാരംഭിക്കുന്നത് സൗഹൃദത്തിൽ നിന്നാണ്, ചിലപ്പോഴൊക്കെ പ്രണയം പിറക്കുന്നതും സൗഹൃദത്തിൽ നിന്നു തന്നെ. പ്രണയത്തിന് എന്നും ഒരു മാജിക്കുണ്ട്. അത് ചുറ്റുമുള്ളവരുടെ ജീവിതത്തിലും പ്രകാശം പരത്തും. എല്ലാ പ്രതിസന്ധികളിലും വെളിച്ചമായ, കരുത്തു പകർന്ന തന്റെ പ്രണയത്തെ കുറിച്ച് സംസാരിക്കുകയാണ് ഭാവന.

“2011ൽ ഞാൻ ആദ്യമായി നിങ്ങളെ കാണുമ്പോൾ ഒരിക്കലും എനിക്കറിയില്ലായിരുന്നു, നിങ്ങളാണ് ആ ആൾ എന്ന്. ഒരു നിർമ്മാതാവും അഭിനേതാവും തമ്മിലുള്ള വളരെ പ്രൊഫഷണലായ ബന്ധത്തിൽ നിന്നും വേഗം നമ്മൾ യഥാർത്ഥ സുഹൃത്തുക്കളായി മാറി. അവർ പറയുന്നതുപോലെ, മികച്ച ബന്ധങ്ങൾ ആദ്യം ആരംഭിക്കുന്നത് സൗഹൃദങ്ങളായിട്ടാണ്. നമ്മൾ പ്രണയത്തിലായിട്ട് 9 വർഷങ്ങളാവുന്നു. ഒരുപാട് പ്രതിസന്ധികളിലൂടെ നമ്മൾ കടന്നുപോയി, വേർപ്പെട്ടുപോവേണ്ട അവസ്ഥകൾ. പക്ഷേ കൂടുതൽ കരുത്തരായി നമ്മൾ പുറത്തുവന്നു. എല്ലാ പ്രതിബന്ധങ്ങൾക്കുമെതിരെ നമ്മൾ പോരാടും, എല്ലാ പ്രതിബന്ധങ്ങൾക്കും എതിരായി നമ്മൾ തുടരും. നിങ്ങളായിരിക്കുന്നതിന് നന്ദി, ഞാൻ നിങ്ങളെ അനന്തമായി സ്നേഹിക്കുന്നു,” ഇൻസ്റ്റഗ്രാമിൽ ഭാവന കുറിച്ചതിങ്ങനെ. #MineForever #ComeWhatMay #EverydayIsValentinesDay തുടങ്ങിയ ഹാഷ്‌ടാഗുകളോടെ നവീനൊപ്പമുള്ള ചിത്രവും ഭാവന പങ്കുവച്ചിട്ടുണ്ട്.

Read more: ജീവിച്ച് കാണിച്ചുകൊടുക്കുക, മറ്റൊരു ഓപ്ഷനില്ല; നിറകണ്ണുകളോടെ ഭാവന പറഞ്ഞത്

നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. 2012ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. ‘റോമിയോ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായിരുന്നു നവീന്‍. 2018 ജനുവരി 22 ന് തൃശൂര്‍ തിരുവമ്പാടി ക്ഷേത്രനടയില്‍ വെച്ചാണ് കന്നട നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീൻ ഭാവനയെ താലിച്ചാർത്തിയത്. വിവാഹശേഷം ബാംഗ്ലൂരിന്റെ മരുമകളായെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ ഭാവന തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കു വെയ്ക്കാറുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Bhavana naveen love story valentine day

Next Story
വ്യവസ്ഥകളെ മറികടന്നുകൊണ്ട് നമ്മൾ നടത്തിയ യാത്ര; ഗോപി സുന്ദറിന് പ്രണയദിനാശംസകളുമായി അഭയGopi Sundar, ഗോപി സുന്ദർ, Abhaya Hiranmayi, അഭയ ഹിരൺമയി, Valentine's Day, Music Director Gopi Sundar, സംഗീത സംവിധായകൻ ഗോപി സുന്ദർ, Singer Abhaya Hiranmayi, ഗായിക അഭയ ഹിരൺമയി, social media post, സോഷ്യൽ മീഡിയ, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com