നാലാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് ഭാവന. ഇൻസ്റ്റഗ്രാമിലൂടെ പ്രിയപ്പെട്ടവന് വിവാഹ വാർഷികാശംസകൾ നേരുകയാണ് താരം. ജീവിതകാലം മുഴുവൻ ഒരു പ്രത്യേക വ്യക്തിയെ ശല്യപ്പെടുത്താൻ വിവാഹം നിങ്ങളെ അനുവദിക്കുമെന്നാണ് ഭാവന ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
നവീനൊപ്പമുള്ള ചിത്രങ്ങളും ഭാവന ഷെയർ ചെയ്തിട്ടുണ്ട്. നവീനൊപ്പം സെൽഫിയെടുക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്. 2018 ജനുവരി 22 നായിരുന്നു തൃശൂര്‍ തിരുവമ്പാടി ക്ഷേത്രനടയില്‍ വച്ച് കന്നട നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീൻ ഭാവനയെ താലിച്ചാർത്തിയത്.

നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. 2012ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. ‘റോമിയോ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍ ആയിരുന്നു. വിവാഹശേഷം ഭർത്താവിനൊപ്പം ബെംഗളൂരുവിലാണ് ഭാവനയുടെ താമസം.
വിവാഹം കഴിഞ്ഞ് കുറച്ചുനാൾ സിനിമയിൽ നിന്നും വിട്ടുനിന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം ’96’ എന്ന ചിത്രത്തിന്റെ കന്നട റീമേക്കിൽ നായികയായാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. മലയാളത്തിൽ ‘ആദം ജോൺ’ (2017) ആയിരുന്നു ഭാവന അവസാനം അഭിനയിച്ച ചിത്രം.
Read More: സൽവാറിൽ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങളുമായി താരം