സ്നേഹത്തിനൊരു മാജിക്കുണ്ട്. അത് ചുറ്റുമുള്ളവരുടെ ജീവിതത്തിലും പ്രകാശം പരത്തും. സ്നേഹവും മാജിക്കും പൊതിഞ്ഞുനിൽക്കുന്ന തന്റെ പ്രിയപ്പെട്ടവനൊപ്പമുള്ള ചിത്രം പങ്കുവയ്ക്കുകയാണ് ഭാവന. “നിങ്ങൾക്ക് ചുറ്റും മാജിക്കും സ്നേഹവും ഉണ്ട്,” ഭർത്താവ് നവീനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഭാവന കുറിക്കുന്നു. #LoveOfMyLife #MineForever എന്നീ ഹാഷ് ടാഗുകളോടെയാണ് താരം ചിത്രം പങ്കു വച്ചിരിക്കുന്നത്.

വിവാഹശേഷം ബാംഗ്ലൂരിന്റെ മരുമകളായ ഭാവന സമൂഹ മാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കു വെയ്ക്കാറുണ്ട്. 2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിർമ്മാതാവും ബിസിനസ്സുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം.

 

View this post on Instagram

 

There’s both magic and love all around you #LoveOfMyLife #MineForever

A post shared by Bhavana Menon Naveen (@bhavanaofficial) on

അഞ്ചു വർഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലാണ് ഭാവനയും നവീനും വിവാഹിതരായത്. എല്ലാ പ്രതിസന്ധികളിലും കരുത്തും കരുതലുമായി ചേര്‍ന്നു നിൽക്കലാണ് പ്രണയം എന്നു ജീവിതം കൊണ്ട് തെളിയിച്ച ഭാവനയും നവീനും പ്രേക്ഷകരുടെ ഇഷ്ടം കവർന്ന വരാണ്. ഭാവന അഭിനയിച്ച ‘റോമിയോ’ എന്ന കന്നഡ സിനിമയുടെ പ്രൊഡ്യൂസർ ആയിരുന്നു നവീന്‍. ആന്ധ്ര സ്വദേശിയായ നവീൻ സകുടുംബം ബാംഗ്ലൂരിലാണ് താമസം.

 

View this post on Instagram

 

On this day 2018 #BangaloreReception #Throwback #OneyearAnniversary February 4th! #bhavana #bhavanamenon #bhavanaNaveen #Bhaveen

A post shared by Bhavana Menon Naveen (@bhavanaofficial) on

 

View this post on Instagram

 

Mine #bhavana #bhavanamenon #bhaveen #bhavanaNaveen

A post shared by Bhavana Menon Naveen (@bhavanaofficial) on

Read more: അഴകോടെ ഭാവന; അതിമനോഹരം ഈ ചിത്രങ്ങൾ

വിവാഹശേഷം സിനിമയിൽ നിന്നും ഒരു ബ്രേക്ക് എടുത്ത ഭാവന അടുത്തിടെ ഒരു കന്നഡ ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. ’96’ന്റെ കന്നഡ റീമേക്ക് ആയ ’99’ ലൂടെയായിരുന്നു ഭാവനയുടെ രണ്ടാം വരവ്. ചിത്രം തിയേറ്ററുകളിലും മികച്ച പ്രതികരണം നേടിയിരുന്നു. ‘റോമിയോ’ എന്ന സൂപ്പര്‍ ഹിറ്റ് കന്നഡ ചിത്രത്തിനു ശേഷം ഭാവനയും ഗണേഷും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണ് ’99’.

‘ പ്രീതം ഒരു അവസരവുമായി വന്നപ്പോളേ എനിക്ക് താത്പര്യം ഉണ്ടായിരുന്നു. കാരണം ഗണേശായിരുന്നു ചിത്രത്തിലെ നായകന്‍. ഗണേഷുമായി ഞാന്‍ നേരത്തേയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്, വളരെ അടുപ്പമുള്ള നടനാണ് അദ്ദേഹം. കൂടാതെ പ്രീതവും ഗണേഷും കൂടി ഒന്നിച്ചൊരു സിനിമ എന്നു പറയുമ്പോള്‍ അതൊരു മികച്ച പ്രൊജക്ട് ആയിരിക്കും എന്നും എനിക്കറിയാം,” ചിത്രത്തിനെ കുറിച്ച് ഭാവനയുടെ ആദ്യ പ്രതികരണം ഇതായിരുന്നു.

Read more: കിടിലന്‍ നൃത്തച്ചുവടുകളുമായി ഭാവനയും കൂട്ടുകാരികളും വീണ്ടും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook