മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാവന. മറ്റു ഭാഷകളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയില്‍ ഭാവനയ്ക്ക് വലിയ സ്വീകാര്യതയുണ്ടായിരുന്നു. ഭാവനയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്. ചിത്രങ്ങളില്‍ അതീവ സുന്ദരിയായാണ് മലയാളത്തിന്റെ പ്രിയ നടിയെ കാണപ്പെടുന്നത്.
മജന്ത നിറത്തിലുള്ള ലെഹങ്കയണിഞ്ഞ് ഒരു രാജകുമാരിയെ പോലെയാണ് പുതിയ ചിത്രങ്ങളിൽ ഭാവന പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ നിന്നും കണ്ണെടുക്കാതെ നോക്കിയിരുന്നു പോകും ആരും.
വിവാഹശേഷം ഭാവന സമൂഹ മാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിർമാതാവും ബിസിനസുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം.
അഞ്ചു വർഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലാണ് ഭാവനയും നവീനും വിവാഹിതരായത്. എല്ലാ പ്രതിസന്ധികളിലും കരുത്തും കരുതലുമായി ചേര്‍ന്നു നിൽക്കലാണ് പ്രണയം എന്നു ജീവിതം കൊണ്ട് തെളിയിച്ച ഭാവനയും നവീനും പ്രേക്ഷകരുടെ ഇഷ്ടം കവർന്ന വരാണ്. ഭാവന അഭിനയിച്ച ‘റോമിയോ’ എന്ന കന്നഡ സിനിമയുടെ പ്രൊഡ്യൂസർ ആയിരുന്നു നവീന്‍. ആന്ധ്ര സ്വദേശിയായ നവീൻ സകുടുംബം ബാംഗ്ലൂരിലാണ് താമസം.
സിനിമയിൽ സജീവമല്ലെങ്കിലും ചാനൽ പരിപാടികളിലും പരസ്യ ബ്രാൻഡുകളുടെ പരിപാടികളിലും ഭാവന പങ്കെടുക്കാറുണ്ട്. അടുത്തിടെ സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്ത ‘സരിഗമപ’ മ്യൂസിക് ഷോയിൽ പങ്കെടുക്കാൻ ഭാവന എത്തിയിരുന്നു. ഷോയിൽ ഭാവന നിറകണ്ണുകളോടെ പറഞ്ഞ വാക്കുകൾ കേട്ട് വിധികർത്താക്കളും കാണികളും വിതുമ്പിപ്പോയി.
ഷോയിലെ പുണ്യ എന്ന മത്സരാർഥിയെക്കുറിച്ചുളള ഒരു ലേഖനം കണ്ടിരുന്നുവെന്നും അതിനുശേഷമാണ് ഷോയിൽ വരാൻ തോന്നിയതെന്നും ഭാവന പറഞ്ഞു. അപ്പോഴാണ് പുണ്യ തന്റെ ജീവിതത്തെക്കുറിച്ച് ഷോയിൽ പറയുന്നത്. അച്ഛന്റെ മരണവും ജീവിതത്തിൽ താൻ നേരിട്ട ദുരിതങ്ങളെക്കുറിച്ചും പുണ്യ പറഞ്ഞപ്പോൾ ചിലരുടെ കണ്ണുകൾ നിറഞ്ഞുപോയി. തന്റെ അച്ഛന്റെ വിയോഗത്തെക്കുറിച്ച് പറഞ്ഞപ്പോൾ ഭാവനയും അറിയാതെ കരഞ്ഞു.
Read More: പുതിയ ലുക്കിൽ ഭാവന; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ
”മൂന്നു വര്‍ഷം മുന്‍പാണ് എനിക്ക് അച്ഛനെ നഷ്ടമായത്. അതുകൊണ്ട് എനിക്ക് ആ വേദന മനസിലാവും. നമുക്കെല്ലാവര്‍ക്കും കുറേ സ്ട്രഗിള്‍സ് വരും, മുന്നോട്ട് പോവുക. അതിനെയൊക്കെ അതിജീവിച്ചേ മതിയൂ. ജീവിച്ച് കാണിച്ചുകൊടുക്കുകയെന്നല്ലാതെ മറ്റൊരു ഓപ്ഷനില്ല. സ്ട്രോങ്ങായിരിക്കുക. എല്ലാവർക്കും ഒരു ജീവിതമേയുളളൂ. സന്തോഷത്തോടെ ജീവിക്കുക” ഇതു പറയുമ്പോൾ ഭാവനയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.