/indian-express-malayalam/media/media_files/uploads/2023/09/Bhavana-.jpg)
റാണിയുടെ പ്രീ റിലീസ് ഇവന്റിൽ ഭാവന
മലയാളികളുടെ എക്കാലത്തെയും പ്രിയനായികമാരിൽ ഒരാളാണ് ഭാവന. ഒരിടവേളയ്ക്കു ശേഷം മലയാളത്തിൽ വീണ്ടും സജീവമാകുകയാണ് ഭാവന. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിനു ശേഷം ഭാവന പ്രധാന കഥാപാത്രമാകുന്ന 'റാണി' ഈ വ്യാഴാഴ്ച തിയേറ്ററുകളിലേക്ക് എത്തുകയാണ്.
ചിത്രത്തിന്റെ പ്രീ റിലീസ് പരിപാടിയിൽ നിന്നുള്ള ഭാവനയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. പ്രസംഗിക്കാനായി മൈക്ക് കയ്യിലെടുത്ത ഭാവന എന്തോ പറഞ്ഞ് ചിരി തുടങ്ങുന്നു. സ്റ്റേജിൽ ചിരി അടക്കാൻ കഷ്ടപ്പെടുന്ന ഭാവനയെ ആണ് പിന്നെ വീഡിയോയിൽ കാണാനാവുക. "എനിക്ക് ഇങ്ങനെയൊരു പ്രശ്നമുണ്ട്, ചിരി തുടങ്ങിയാൽ നിർത്താൻ ഒക്കൂല," എന്ന് താരം പറയുന്നതും വീഡിയോയിൽ കാണാം.
'പതിനെട്ടാംപടി' എന്ന ചിത്രത്തിന് ശേഷം ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'റാണി'. ഭാവന, ഹണി റോസ്, ഉർവശി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാലാ പാർവ്വതി, അനുമോൾ, പുതുമുഖം നിയതി, ഇന്ദ്രൻസ്, ഗുരുസോമസുന്ദരം, മണിയൻ പിള്ളരാജു, അശ്വിൻ ഗോപിനാഥ്, അശ്വത് ലാൽ, കൃഷ്ണൻ ബാലകൃഷ്ണൻ, അംബി നീനാസം തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
ശങ്കർ രാമകൃഷ്ണൻ തന്നെയാണ് തിരക്കഥ ഒരുക്കിയത്. മേനാ മേലത്ത് ആണ് ​ഗാനരചനയും സം​ഗീതസംവിധാനവും. അപ്പു ഭട്ടതിരി എഡിറ്റിങ്ങും സുപ്രീം സുന്ദർ സംഘട്ടനസംവിധാനവും നിർവഹിക്കുന്നു. വിനായക് ഗോപാൽ ആണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.