സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവാണ് ഭാവന. ഇടയ്ക്കിടെ തന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്കായി ഭാവന പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ, ചുവപ്പ് സൽവാറിലുള്ള പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നായിക.
ചുവപ്പഴകിൽ തിളങ്ങി നിൽക്കുന്ന ഭാവനയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. എന്ത് ധരിക്കണം എന്ന് സംശയം തോന്നുമ്പോൾ ചുവപ്പ് ധരിക്കണം എന്ന അടിക്കുറിപ്പോടെയാണ് ഭാവന ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങൾക്ക് ഒപ്പം രമ്യ നമ്പീശന്റെ കമന്റും ശ്രദ്ധനേടുന്നുണ്ട്.
“ആരാ പിക്‌സ് സെലക്ട് ചെയ്ത് തന്നെ! കൊള്ളാലോ” എന്നാണ് രമ്യ കമന്റ് ചെയ്തിരിക്കുന്നത്. രമ്യയാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തത് എന്നാണ് കമന്റിൽ നിന്നും മനസിലാകുന്നത്. രമ്യയുടെ കമന്റിനു പൊട്ടിച്ചിരിക്കുന്ന ഇമോജി കൊണ്ടാണ് ഭാവന മറുപടി നൽകിയിരിക്കുന്നത്.
Also Read: അമ്മയില്ലാത്തപ്പോൾ നടത്തിയ ഫൊട്ടോഷൂട്ട്; മകളുടെ പിറന്നാളിന് ചിത്രവുമായി വിനീത്
കഴിഞ്ഞ ദിവസം വയലിനും പിടിച്ചു കൊണ്ടുള്ള ഭാവനയുടെ ഫൊട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു.
ഭർത്താവിനൊപ്പം ബെംഗളൂരുവിലാണ് ഭാവനയുടെ താമസം. നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് കുറച്ചുനാൾ സിനിമയിൽ നിന്നും വിട്ടുനിന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം ’96’ എന്ന ചിത്രത്തിന്റെ കന്നട റീമേക്കിൽ നായികയായാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്.